കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഈയാം പാറ്റകള്‍

മഴ പെയ്ത് പെയ്ത് കുതിര്‍ന്നൊരു ഭൂമിതന്‍
മാറിടം പൊട്ടി പിളര്‍ന്നു വന്നൂ
വ്യഥിതരാം ഈയാം പാറ്റകള്‍

മനസ്സിലെ മോഹമാം വീണമീട്ടി
മന്ദമായ് മേലെ പറന്നിടുന്നു
മുദിരാം ഈയാം പാറ്റകള്‍
ക്ഷണികരാം ഈയാംപാറ്റകള്‍

അന്ധകാരത്തില്‍ നിന്നകലുവാനോ
ഒരു ചെറുവട്ടം തേടിയലയുന്നു
അറിയാതെ ആഞ്ഞു പറക്കുന്നു വീണ്ടും
നേര്‍ത്ത വെളിച്ചം പരക്കും ദിശകളില്‍

പലവട്ടം ചുറ്റി വെളിച്ചത്തെ പുല്‍കുന്നു
പകരമായ് ചിറകുകള്‍ വീണിടുന്നു
ചിറകുകളില്ലാതെ വട്ടം കറങ്ങുന്നു.
ചിറകറ്റ പ്രാണിയായ് വീണീടുന്നു

ചിറകറ്റ പ്രാണിതന്‍ ദൗത്യമെന്തോ?
ചിതലിന്‍ പിറവി നല്‍കണോ?
ചിറകറ്റ പ്രാണികള്‍ മിക്കവാറും
ഇരകളായ് തീരുന്നു അന്നുമിന്നും.


മഹാലക്ഷ്മി.എന്‍.പി
അധ്യാപിക
സമൂഹം ഹൈസ്കൂള്‍ പറവൂര്‍


8 അഭിപ്രായങ്ങൾ:

പോള്‍ പറഞ്ഞു...

പാവം പാറ്റ........
നന്നായി

Praseeda Rajan പറഞ്ഞു...

എന്നും ഇരകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍ ...ഒന്നും മാറുന്നില്ല....

ajith പറഞ്ഞു...

നന്നായിരിയ്ക്കുന്നു കവിത

harisri പറഞ്ഞു...

വളരെ നന്നായിരിക്കുന്നു.പാറ്റയും സ്ത്രീകളും ഒന്നുപോലെ.

രാംദാസ് പറഞ്ഞു...

സ്ത്രീകള്‍ വെറും പാറ്റകളാണെന്ന് സ്വയം തോന്നുന്നത് നിങ്ങളുടെ സ്വഭാവം അത്തരത്തില്ലഉള്ളതാണ്.....സ്ത്രീകളെ മുഴുവന്‍ പാറ്റകളാക്കി എഴുതി സഹതാപം നേടുന്നത് വളരെ ചീപ്പാണ് സഹോദരീ

ബൈജു മണിയങ്കാല പറഞ്ഞു...

നല്ല കവിത

AnuRaj.Ks പറഞ്ഞു...

ആഹാ ...കൊള്ളാല്ലോ .....

വേണു പറഞ്ഞു...

ഈയാംപാറ്റകള്‍ക്ക് സ്തീകളുടെ സ്വഭാവമുണ്ട്....ഒരുപക്ഷേ പെണ്ണുങ്ങളുടെ മോഹമാകാം ഈയാംപാറ്റകള്‍ കാണിക്കുന്നത്...

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്