tag:blogger.com,1999:blog-7464076967130484975.post2304477353537181070..comments2023-12-31T14:09:06.785+05:30Comments on എന്റെ മലയാളം - നമ്മുടെ മലയാളം !..: കവിതക്കെന്തു പറ്റീ ?Kiran.P.vhttp://www.blogger.com/profile/12976055297256411379noreply@blogger.comBlogger5125tag:blogger.com,1999:blog-7464076967130484975.post-23861980558978333392012-06-19T22:06:31.642+05:302012-06-19T22:06:31.642+05:30കവിതക്കുള്ള ഇടം കവികളില്‍ മാത്രമായി ഒതുങ്ങിപ്പോയത...കവിതക്കുള്ള ഇടം കവികളില്‍ മാത്രമായി ഒതുങ്ങിപ്പോയതില്‍ മലയാള സമൂഹം എത്രത്തോളം നിസ്സഹായരാണ് ; ജാഗരൂകരാണ് എന്ന് ബോധ്യപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ....കവിതയെക്കാള്‍ കവിയെ ആരാണ് മാര്‍ക്കറ്റു ചെയ്തത് ? എന്റെ മനസ്സില്‍ ഇപ്പോഴും നില്ക്കുന്ന ഒരു വ്യഥ.....മഹാഭാരതത്തെക്കാള്‍ വലിയ വ്യാസനുണ്ടോ ?മറിച്ചു മഹാഭാരതത്തെക്കാള്‍ വലിയ കൃഷ്ണനുണ്ടായി....അര്‍ജുനനുണ്ടായി..അവര്‍ക്ക് ജനവും അമ്പലവും ഉണ്ടായി....കഥാപാത്രം കവിയെ വിട്ടു ;കൈവിട്ടു പോയി...പഴയ കാലം ഭയമൂര്തീ രൂപങ്ങളുടെതാകയാല് അവര്‍ പ്രിതിഷ്ടയായി.....ഇനി നമുക്ക് പുതിയ ഒരു ഇതിഹാസം രചിച്ചു ലോക വീക്ഷണങ്ങളെ പൂര്‍ണ്ണമായും മാറ്റിക്കൂടെ ? സാധിക്കുമോ? .....ഇപ്പോഴും ഈ കുറിപ്പുകള്‍ വായിക്കാതെ ഒരു കവി തന്നെ ഉയര്‍ത്തുന്നതും കാത്തിരിപ്പുണ്ടാകും ..........ഗുഡ് നൈറ്റ്philipollurhttps://www.blogger.com/profile/08143785577187796541noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-74880045248647609022012-06-19T20:09:02.729+05:302012-06-19T20:09:02.729+05:30ചിത്രങ്ങ്ങ്ങള്ക്ക് പറയനാകാത്തത് കവിത പറയുന്നു.കവി...ചിത്രങ്ങ്ങ്ങള്ക്ക് പറയനാകാത്തത് കവിത പറയുന്നു.കവിതയ്ക്ക് പറയനാകാത്തത് സംഗീതവും.<br />അതങ്ങനെതന്നെയാണ് പണ്ടേ .......malayalasangeethamhttps://www.blogger.com/profile/11800456075430628250noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-55221437770856871282012-06-19T19:51:18.888+05:302012-06-19T19:51:18.888+05:30ചൊല്ലാന്‍ ഈണമുള്ള കവിതകളുടെ കുറവ്. ദുരൂഹമായ അര്ത്...ചൊല്ലാന്‍ ഈണമുള്ള കവിതകളുടെ കുറവ്. ദുരൂഹമായ അര്‍ത്ഥങ്ങള്‍, വലിയ കടംകഥകള്, തലകുത്തിനിന്നാലും ആശയം മനസ്സിലാകാത്ത വാക്കുകള്‍. ഇവയൊക്കെ ചേര്‍ന്ന് കവിതയെ കുളിപ്പിച്ച് കിടത്തി. ഒരു ബ്ലോഗ് കവയിത്രി ഒരു കവിതയെഴുതി പോസ്റ്റ് ചെയ്തു. ആരെന്ന് പറയുന്നില്ല. വേറൊരാള് (ഞാനല്ല) അതിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. അടുത്ത കമന്റ് എന്റെയായിരുന്നു. ഞാനും എഴുതി “അര്‍ത്ഥം ചോദിച്ചയാളിന് കവിയിത്രി ഉത്തരം കൊടുക്കേണ്ടതാണ്” അടുത്ത ദിവസം കവിതയുടെ അര്‍ത്ഥം വന്നു. എന്നിട്ട് ഒരു കുത്തും: ഇതൊക്കെ നിങ്ങള്‍ക്ക് വിശദീകരിക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്ത് കവയിത്രിയ്ക്ക് ദേഷ്യമാണത്രെ. പണ്ടൊരാള് എല്ലാ കൂട്ടുകാരോടും പറഞ്ഞു: ഈ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നിങ്ങളൊക്കെ പോയി കാണണം. അതനുസരിച്ച് എല്ലാ കൂട്ടുകാരും സിനിമ കണ്ടു. പക്ഷെ സുഹൃത്തിന്റെ റോള്‍ എന്തെന്ന് മനസ്സിലായില്ല. തിരികെ വന്ന് എല്ലാരും കൂടെ കാര്യമന്വേഷിച്ചു. സുഹൃത്തിന്റെ ഉത്തരം: “ആദ്യത്തെ സീനില്‍ തന്നെ ഞാന്‍ ഉണ്ടായിരുന്നു. ആ ശവമടക്കിന്റെ സമയത്ത് ശവപ്പെട്ടിയ്ക്കകത്ത് കിടന്നത് ഞാനായിരുന്നു. ച്ഛെ, നിങ്ങള്‍ക്ക് മനസ്സിലായില്ലേ?” അതുപോലെ തന്നെയാണ് ഇപ്പോഴത്തെ പല കവിതകളും. ആശയം ശവപ്പെട്ടിയ്ക്കകത്താണ്. എഴുതുന്നവര്‍ മാത്രമാണറിയുന്നത്. ഒരു സംസ്കൃതച്ചൊല്ലുണ്ടല്ലോ. “ഉണ്ടാക്കിവന്നപ്പോള്‍ ഗണപതി കുരങ്ങനായിപ്പോയി” എന്ന്. വാക്കുകളാകുന്ന കല്ലുകള്‍ മനോഹരമായി അടുക്കിവച്ച് മന്ദിരം ഉയര്‍ത്തുന്നതുപോലെ തന്നെയാണ് കവിതയും. അടുക്കിവയ്ക്കേണ്ട കല്ലുകള്‍ അവിടെയും ഇവിടെയും കൂട്ടിയിട്ടിട്ട് കവിതയാണെന്ന് പറഞ്ഞാല്‍ ആര് വാങ്ങും? ശരിയാണ് പ്രതിഭാധനന്മാരായ കവികള്‍ വാക്കുകളെ ചിതറിയിട്ടപോലെ മനോഹരകവിതകളെഴുതിയിട്ടൂണ്ട്. കാണുമ്പോള്‍ തോന്നും വാക്കുകള്‍ ഒരടുക്കും വൃത്തവും കവിതാനിയമങ്ങളുമൊന്നുമില്ലല്ലോ എന്ന്. പക്ഷെ അലക്ഷ്യമായി ഇട്ടിരിക്കുന്നുവെന്ന് തോന്നുന്ന ആ ശിലകള്‍ ബോധപൂര്‍വം ചിതറിയിട്ടിരിക്കയാണ്. അതിലൊരു പ്രതിഭാസ്പര്ശമുണ്ട്. ചില ഗാര്‍ഡനുകളില്‍ ഒരടുക്കും ചിട്ടയുമൊന്നുമില്ലാതെ ചെയ്തിരിക്കുന്ന ശില്പങ്ങളെന്ന് തോന്നിയാലും സര്‍ഗധനനായ ഒരു ലാന്‍ഡ് സ്കേപ്പ് കലാകാരന് അത് ഒരുക്കിവയ്ക്കുമ്പോള്‍ ലക്ഷ്യപരമായിച്ചെയ്ത ഒരു അലക്ഷ്യകല ആകുന്നു. അതുപോലെ തന്നെ ഈ കവികളുടെ വാക്കുകളും. എന്നാല്‍ അതുകണ്ടിട്ട് സര്‍ഗശേഷിയില്ലാത്ത ഒരുവന് കവിതോദ്യാനത്തില് കുറെ കല്ലുകള്‍ ചിതറിയിട്ടാല് ആരെങ്കിലും അത് കവിതയായി വിലമതിക്കുമോ? പഴയകവിതകളില്‍ നമുക്ക് ഒരു പ്രത്യേകത കാണാം: വാക്കുകളുടെ അര്‍ഥം അറിഞ്ഞാല്‍ കവിതയുടെ ആശയം പിടികിട്ടും. എന്നാല്‍ പുതുക്കവിതകളില്‍ (പ്രത്യേകിച്ച് ബൂലോഗകവിതകളില്) വാക്കുകള്‍ നിത്യം നാം ഉപയോഗിക്കുന്ന സാധാരണ വാക്കുകള്‍ തന്നെ. പക്ഷെ കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ആശയം പിടികിട്ടണമെങ്കില്‍ ശവപ്പെട്ടി തുറക്കുക തന്നെ വേണം. ഇതാണ് കവിതാഗതിയെപ്പറ്റി എന്റെ അഭിപ്രായംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-29520852915077723892012-06-19T14:10:33.033+05:302012-06-19T14:10:33.033+05:30ഈ ചോദ്യത്തിനു എ+ കൊടുക്കാവുന്ന ഒരു ഉത്തരം ഇക്കഴിഞ്...ഈ ചോദ്യത്തിനു എ+ കൊടുക്കാവുന്ന ഒരു ഉത്തരം ഇക്കഴിഞ്ഞ ഒരു ദിനത്തിൽ നമ്മുടെ പ്രിയംകരനായ എം ടി വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്. "മനോരമ"യിലായിരുന്നു അത് വന്നതെന്നാണെന്റെ ഓർമ്മ. താളമുള്ള കവിതകൾ നീട്ടി ചൊല്ലാമായിരുന്നതൊക്കെ ആയിരുന്നു കവിതകളായി നമ്മൾ അടുത്തറിഞ്ഞിരുന്നത്. ഇപ്പോൾ പ്രസ്താവനകളായല്ലേ കവിതകൾ ഇറങ്ങുന്നത്. അവ വായിച്ച് ആശയം മനസ്സിലാക്കി മറന്നു കളയുന്നു. അത്രമാത്രം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7464076967130484975.post-7088584949714031662012-06-19T10:09:07.635+05:302012-06-19T10:09:07.635+05:30മാഷെ കാവ്യ രജന നന്നായിട്ടുണ്ട് ..ഒരു പക്ഷെ കവിതയ്ക...മാഷെ കാവ്യ രജന നന്നായിട്ടുണ്ട് ..ഒരു പക്ഷെ കവിതയ്ക്ക് ആളില്ലാത്തത് സിനിമ ഗാനങ്ങളുടെ പിറകെ എല്ലാവരും പോണത് കൊണ്ടാവാം ..മ്യൂസിക് ഇഷ്ടപെടുന്നവരാന് നമ്മളിലതികവും.ഒരു പ്രോഗ്രാം നടക്കുന്ന സ്റ്റേജില്‍ സിനിമാറ്റിക് പാട്ട് പാടുന്ന പോലെ ആരും കാവ്യ വരികള്‍ ചൊല്ലാറില്ല,മാഷ് പറഞ്ഞ പോലെ ഈ തലമുറയ്ക്ക് ഓ ന് വി യുടെ കവിതകള്‍ പരിജയം കാണില്ല അത് പാട്ടുകളായി അവര്‍ പാടും ...റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.com