കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ബഷീറിന്റെ സ്വന്തം കൈപ്പടയില്‍ 1987-ഇല്‍ നിന്നും ഒരു കത്ത്

ബഷീറിന്റെ സ്വന്തം കൈപ്പടയില്‍ 1987 ഇല്‍ നിന്നും ഒരു കത്ത്
തൃശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ജോണ്‍ ജോണ്‍സന്‍ വാഴക്കാലയുടെ അമ്മ ഇപ്പോഴും ആ കത്ത് ഒരു അമൂല്യ നിധിയായി സൂക്ഷിക്കുന്നു.ജോണിന്റെ അമ്മയായ ജോയ്സി ചാലക്കുടി ഗവന്മേന്റ്റ് ഈസ്റ്റ് ഹൈസ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ബേപ്പൂര്‍ സുല്‍ത്താന് ഒരു കത്തയക്കുന്നത്. പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്ന ജോയ്സി ഒത്തിരി എഴുത്തുകാര്‍ക്ക് കത്തുകള്‍ അയക്കാറുണ്ട്. അതില്‍ ബഷീര്‍ മാത്രമാണ് മറുപടി അയച്ചത്. കലാകൌമുദി സ്ഥിരമായി വീട്ടില്‍ വരുത്തിയിരുന്ന ഇവര്‍ അതിലെ അഡ്രസ്സ് കണ്ടുപിടിച്ചാണ് ബഷീറിനു കത്തയച്ചത്. ബഷീറിന്റെ മറുപടി കത്ത് വന്നതിനു ശേഷമാണ് വീട്ടുകാര്‍ പോലും ഇക്കാര്യം അറിയുന്നത് എന്നാണു ജോണിന്റെ അമ്മ ജോയ്സി പറഞ്ഞത്. എഴുത്തുകാരെ സ്നേഹിക്കുന്ന , പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി പേര്‍ ഇപ്രകാരം ഉണ്ടായിരിക്കാം.കേരളത്തിലെ പുതിയ വിദ്യാഭ്യാസത്തിന്റെ 916 കാരറ്റ് പരിശുദ്ധിയുള്ള സങ്കല്‍പ്പങ്ങളായ വിശ്വമാനവനും ഇടപെടലുകളും ക്ലാസുകളില്‍ സജീവമാകുകയാണ് . ബഷീറിന്റെ സ്വന്തം കൈപ്പടയില്‍ ലഭിച്ച കത്ത് ജോണ് ക്ലാസ്സില്‍ കൊണ്ട് വരികയായിരുന്നു.ദീപ്തി ഹൈസ്ക്കൂളിലെ നോട്ടിസ് ബോര്‍ഡില്‍ ലാമിനേഷന്‍ ചെയ്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ കത്ത് ബ്ലോഗിന്റെ വായനക്കാര്‍ക്കും എല്ലാമലയാളികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.

ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്