Nov 20, 2012
ബന്യാമിനോട് നിങ്ങള്‍ക്കും സംസാരിക്കാം.
നജീബും അര്‍ബാബും മലയാളികളുടെ വായനാ ലോകത്ത് ഒരു വിങ്ങലായി മാറിക്കഴിഞ്ഞിരിക്കുന്നു . ബന്യാമിന്‍ മലയാളികളുടെ സ്വന്തം എഴുത്തുകാരനും. ആടുജീവിതം എഴുതിയ ബന്യാമിന്‍ " മഞ്ഞവെയില്‍ മരണ " ങ്ങളിലൂടെ മലയാളിക്ക് നല്‍കിയ വായനാനുഭവം ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു. ആടുജീവിതം വായിക്കുമ്പോള്‍ പലരും വിചാരിച്ചിരുന്നത് ആടുജീവിതത്തിലെ നജീബ് തന്നെയാണ് നോവലിസ്ടായ ബന്യാമിന്‍ എന്ന പേരില്‍ നോവല്‍ എഴുതുന്നത് എന്നാണ്.ആടുജീവിതം വായന കഴിഞ്ഞപ്പോഴാണ് നജീബും ബന്യാമിനും രണ്ടാളാണെന്നതു പലരും തിരിച്ചറിഞ്ഞത്. ആടുജീവിതത്തിന്റെ വായനയുടെ തീവ്രതയാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത്.മരുഭൂമിയിലൂടെ നജീബിന്റെ ദുരിത യാത്ര വായിച്ചപ്പോള്‍ ഏഴുത്തിന്റെ വിസ്മയങ്ങളിലേക്ക് മണല്ക്കാറ്റടിച്ചു നമ്മള്‍ അമ്പരന്നു പോയി.
പെണ്മാറാട്ടം എന്ന കഥാസമാഹാരവും അബീശഗിന്‍ , പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ,അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്നീ നോവലുകളും മലയാളിക്ക് നല്‍കിയ വായനാനുഭവം ആടുജീവിതത്തിനു ശേഷം മഞ്ഞവെയില്‍ മരണങ്ങളിലൂടെ ഇന്നും ബെസ്റ്റ് സെല്ലറായി തുടരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായി സംസാരിക്കാന്‍ മലയാളം ബ്ലോഗു നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. നിങ്ങള്‍ കമന്റിലൂടെ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ബന്യാമിന്‍ മറുപടി തരുന്നു. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും ലക്ഷക്കണക്കിന് വരുന്ന കുട്ടികള്‍ക്കും പ്രത്യേകിച്ച് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും ഈ അവസരം ഉപയോഗിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബന്യാമിന്‍ മറുപടി നല്‍കുന്നു. ബന്യാമിന്‍ മലയാളം ബ്ലോഗിന് നല്‍കിയ കത്ത് വായിക്കാം.
സ്ക്കൂളുകളില്‍ നിന്നും ചോദിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
1. സ്ക്കൂളിന്റെ പേര്
2. സ്ക്കൂള്‍ ഫോണ്‍ നമ്പര്‍
3. ജില്ല
ബ്ലോഗില്‍ കമന്റ് കൊടുക്കുവാന്‍ കഴിയാത്തവര്‍ക്ക് മൊബൈല്‍ നമ്പരിലേക്ക് എസ.എം.എസ്.അയക്കാം ഫോണ്‍ നമ്പര്‍ 9495072304(ഫിലിപ്പ് ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ തൃശൂര്‍ ),9446013033(ജോവല്‍ മാതാ ഹൈസ്ക്കൂള്‍ മണ്ണംപെട്ട തൃശൂര്‍ )
സ്ക്കൂളില്‍ നിന്നും കുട്ടികളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും പോസ്റ്റ് ഓഫീസ് വഴി അയക്കാം. തപാലില്‍ അയക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് :
ജോവല്‍ മാസ്റ്റര്‍,
മാതാ എച്ച്.എസ്.മണ്ണംപെട്ട,
തൃശൂര്‍,680302
മലയാളം ബ്ലോഗ് ടീം
Nov 16, 2012
ഉതുപ്പാന്റെ കിണര്‍ നാടകം സ്റ്റെയ്ജ് 2
പ്രകാശ് കലാകേന്ദ്ര നീരാവില്‍, കൊല്ലം നാടകമായി അവതരിപ്പിച്ച ഉതുപ്പാന്റെ കിണര്‍ മലയാളം ബ്ലോഗിലൂടെ നല്‍കുവാന്‍ കഴിഞ്ഞതില്‍ വളരെ സംതൃപ്തിയുണ്ട്. പ്രകാശ് കലാകേന്ദ്ര അവതരിപ്പിച്ച ഉതുപ്പാന്റെ കിണര്‍ നാടകത്തിന്റെ മറ്റൊരു സ്റ്റെയ്ജ് ആണ് ഈ പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നത്.ഈ സ്റ്റെയ്ജിന്റെ രണ്ടാം ഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്
മലയാളം പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികളെ സഹായിക്കുവാന്‍ മലയാളം ബ്ലോഗിന് സാധിക്കാവുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ തുടരട്ടെ.
പി .ജെ ഉണ്ണികൃഷ്ണന്‍ , ജോവല്‍ ,ഫിലിപ്പ് .പി .കെ
Nov 13, 2012
ഉതുപ്പാന്റെ കിണര്‍ നാടകം (പ്രകാശ് കലാകേന്ദ്ര നീരാവില്‍,കൊല്ലം )
ഈ കാലത്തിനു ഉതുപ്പാനെ വേണ്ടടോ ?
കാരൂരിന്റെ കഥകള്‍ വെറുതെയിരിക്കുന്ന മരപ്പാവകളല്ല. നമ്മളെല്ലാം എല്ലാ ദിവസവും യാത്ര ചെയ്യുന്ന ഹൈവേകളില്‍ വീതി കൂട്ടുവാനായി കൂടുതല്‍ സ്ഥലമെടുക്കുന്ന അവസരത്തില്‍ എത്ര കിണറുകള്‍ മണ്ണിട്ട് നികത്തിക്കളയുന്നു ? തൃശ്ശൂര്‍ കുന്നംകുളം ഹൈവേയില്‍ മുതുവറ മുതല്‍ കൈപ്പറമ്പ് വരെയുള്ള 8 കിലോമീറ്റര്‍ റോഡിന്റെ വശങ്ങളിലുള്ള 4 പൊതു കിണറുകള്‍ ആണ് മൂടപ്പെട്ടത്.കേരളത്തില്‍ ഇന്ന് നടക്കുന്ന വികസനത്തിന്റെ ഈ കാഴ്ചക്ക് ഒരേ രീതിയാണുള്ളത്. അന്തസ്സും പണവുമുള്ള മലയാളി പണം കൊടുത്ത് കുപ്പിവെള്ളം കുടിക്കും!!!!
ഉതുപ്പാനും കിണറും മൂടിപ്പോയിരിക്കുന്നു. രാജ്യത്തിന്റെ വികസനം ഈ വിധം വികലമായി നടക്കുമെന്ന് പണ്ടേ കണ്ടറിഞ്ഞ കാരൂരിന്റെ തൂലികക്ക് മലയാളം ബ്ലോഗിന്റെ പ്രണാമം അര്‍പ്പിക്കുന്നു.
അയ്യപ്പന്‍ ജലസന്ധിയില്‍ ഒരിക്കല്‍ എഴുതി :
"മനുഷ്യന്‍ സ്വാര്‍ത്ഥനായത് കൊണ്ട്
കിണറ്റു വെള്ളത്തിനു പ്രവാഹമില്ല.
കിണര്‍;
കണ്ണീര്‍ തളം കെട്ടിയ
ഒറ്റക്കണ്ണന്‍ ."
വികസനത്തിന്റെ ബലിയാടുകളായ ഉതുപ്പാനും അവന്‍ കുത്തിയ പൊതു കിണറും നമ്മോടു പറയുന്ന സര്‍വ്വനാശത്തെ എന്നത്തെയും പോലെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത മലയാളീ...............
പ്രകാശ് കലാകേന്ദ്ര നീരാവില്‍ ,പെരിനാട് കൊല്ലം അവതരിപ്പിക്കുന്ന ഉതുപ്പാന്റെ കിണര്‍ മൂന്നു ഭാഗങ്ങളായി ഇവിടെ കൊടുക്കുന്നു. കുട്ടികളെ കാണിക്കുക. ഡൌണ്‍ലോഡ് ചെയ്യാം. ഈ നാടകം മലയാളം ബ്ലോഗിലൂടെ കേരളീയര്‍ക്ക് നല്‍കുവാന്‍ സന്മനസ് കാണിച്ച, ഉതുപ്പാന്റെ ആത്മാവിന്റെ നൊമ്പരം നെഞ്ചേറ്റിയ പ്രകാശ് കലാകേന്ദ്രത്തിന് എല്ലാ നന്ദിയും അറിയിക്കുന്നു.
സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ശ്രീ . പി .ജെ ഉണ്ണികൃഷ്ണന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും പേരില്‍ മലയാളം ബ്ലോഗിന്റെ അകം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടകത്തിന്റെ സംവിധായകനായ ശ്രീ .പി.ജെ. ഉണ്ണികൃഷ്ണനെ നിങ്ങള്‍ക്ക് വിളിക്കാം. ഫോണ്‍ : 9496328080
ഉതുപ്പാന്റെ കിണര്‍ നാടകം ഭാഗം 1
ഉതുപ്പാന്റെ കിണര്‍ നാടകം ഭാഗം 2
ഉതുപ്പാന്റെ കിണര്‍ നാടകം ഭാഗം 3
ഈ ഭാഗം വീഡിയോയില്‍ ആരംഭിക്കുന്നത് അല്‍പ്പം മുന്നോട്ടു നീങ്ങിയിട്ടാണ് . എഡിറ്റിങ്ങില്‍ പറ്റിപ്പോയതാണ്.സമയം കിടുന്നത് മുറയ്ക്ക് ശരിയാക്കി എടുക്കാം. കമന്റ് മറക്കല്ലേ?
പി .ജെ ഉണ്ണികൃഷ്ണന്‍ , ജോവല്‍ ,ഫിലിപ്പ് .പി .കെ
Sep 13, 2012
സൂര്യകാന്തി ദൃശ്യാവിഷ്ക്കാരം
ജി.ക്ക് മരണമില്ല... സൂര്യകാന്തി മരിച്ചു പോയേക്കാം.......പക്ഷെ സൂര്യനു മരണമില്ലാത്ത കാലത്തോളം നമ്മുടെ മനസ്സില്‍ സൂര്യകാന്തിയും മരിക്കുന്നില്ല...........നമ്മുടെ എല്ലാം മനസ്സില്‍ എപ്പോഴൊക്കെയോ കൊഴിഞ്ഞു വീണുപോയ സൂര്യകാന്തിപ്പൂക്കള്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഈ ദൃശ്യാവിഷ്ക്കാരം മലയാളം ബ്ലോഗ് നല്‍കുന്നു......
കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ സൂര്യകാന്തി ദൃശ്യാവിഷ്ക്കാരം കാണുക..
മലയാളം ബ്ലോഗ് ടീം
Sep 9, 2012
നിറഞ്ഞുനിന്നവള്‍
കടല്‍ക്കരയില്‍ നില്‍ക്കുന്നു
ഒറ്റക്കൊരു പെണ്‍കുട്ടി
അവളുടെ കണ്ണില്‍
കടലിന്റെ ആഴം കുറിച്ചു വച്ചിരിക്കുന്നു.
അരികില്‍
ആകാശം കണ്ടു കണ്ടു
നീലിച്ചുപോയ ഒരു കടലുണ്ട്.
ഓരോ കുതിപ്പിലും ആകാശത്തിന്റെ ഉയരം
അളന്നു കുറിക്കുന്ന തിരകലുണ്ട്.
മണലില്‍ വിരിച്ചിട്ട തീണ്ടാരി തുണിപോലെ
ചുവന്ന വെയിലുണ്ട്.
കടലിന്റെ മുനമ്പിലേക്ക്
അവലെറിയുന്ന ഓരോ നോട്ടവും
ഒരു തിര
തിരികെ കൊണ്ടുവരുന്നു.
വെളിപ്പെടരുതെന്നവള്‍ കരുതിയതൊക്കെയും
കാറ്റ് തുറന്നു വക്കുന്നു.
കടലുമാകാശവും അലിയുന്നിടത്തെക്ക്
നടന്നു മറഞ്ഞവന്‍ പറയാതെ വച്ചവ
ഉള്ളിലൊരു തിരയായിരമ്പി
അവളെ നനക്കുന്നു.....
ആകാശത്തിന്റെ മനസ്സില്‍
കടലെഴുതുന്ന നിറങ്ങളെല്ലാം കണ്ട്
സ്വന്തം ആകാശങ്ങളിലേക്ക്
ഓരോ മഴയും വിരിഞ്ഞിറങ്ങുന്നതറിഞ്ഞ്
കടലിന്റെ വെളിപ്പെടാത്ത മൌനത്തിലേക്ക്
പരിചിതമായ നിലവിളികള്‍ വന്ന്
വീഴുന്നത് കേട്ട്
ആള്‍ക്കൂട്ടത്തിനു നടുവില്‍
പെട്ടന്നൊറ്റയായാലെന്നതു പോലെ
തന്നില്‍ത്തന്നെ കവിഞ്ഞു
കടല്‍ക്കരയില്‍ നില്‍ക്കുന്നു
ഒറ്റക്കൊരു പെണ്‍കുട്ടി.
എം. അഭിലാഷ്
എച്ച്.എസ്സ്.എ മലയാളം
ഗവ : എച്ച്.എസ്സ്.എസ്സ് . എട്നീര്‍ ,കാസര്‍ഗോഡ്
Aug 27, 2012
ചിത്രം വരയ്ക്കുന്ന പെണ്‍കുട്ടി
കറുത്ത മഷികൊണ്ട്
പൂ വരച്ചവള്‍
പൂവിനെ ചുറ്റിപ്പറക്കുന്നു
പൂവിന്റെ തേന്‍ നുകരുന്നു
നിറമില്ലാത്ത പൂമ്പാറ്റ
പൂവിനെക്കാളും വലിപ്പമുണ്ട്
അവള്‍ വരച്ച പൂമ്പാറ്റക്ക്
കറുത്ത ചിറകുകള്‍ക്ക്
വെളുത്ത പുള്ളികള്‍
വെളുത്ത ചിറകുകള്‍ക്ക്
കറുത്ത പുള്ളികള്‍
അവളുടെ കുഞ്ഞുടുപ്പിന്റെ
പിന്നിക്കീറിയ പൂവില്‍
ഒരു പൂമ്പാറ്റയുണ്ട്
മഞ്ഞ നിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ
അതിനെപ്പിടിച്ചു
ഇടക്കൊക്കെ
കാറ്റില്‍ പറത്താറുണ്ടവള്‍
കാറ്റില്‍ പറന്നു പറന്നു
ആകാശം കണ്ടിറങ്ങി
പാവാടയിലെ പൂവില്‍
വീണ്ടും ചെന്നെത്താറുണ്ട്
എം. അഭിലാഷ്
എച്ച്.എസ്സ്.എ മലയാളം
ഗവ : എച്ച്.എസ്സ്.എസ്സ് . എട്നീര്‍
കാസര്‍ഗോഡ്
Aug 23, 2012
പെണ്ണായ് ജനിച്ച നീ - പെണ്ണായി ജീവിച്ചു -
പെണ്ണായ് മരിച്ചിടേണം ....
ആണിന്‍റെ ലോകത്ത് കാലു നീ കുത്തുവതു -
കൂത്തിന്നു മാത്രമായി -
പാവ ക്കൂത്തിന്നു മാത്രമായി ...
പാടണം 'പാടുനീ ' യെന്നവന്‍ ചൊല്ലുന്നോ-
രീണത്തില്‍ മാത്രമായി ...
ആടണം 'ആടു നീ ' യെന്നവന്‍ ചൊല്ലുന്ന -
നേരത്ത് മാത്രമായി ..
തുള്ളണം 'തുള്ളു നീ ' യെന്നവന്‍ ചൊല്ലുന്ന -
താളത്തില്‍ മാത്രമായി ...
നീ -
അണിയേണ മാടകളവന്‍ കണ്ട കാഴ്ചയിലെ -
മാദക പ്പൂക്കള്‍ പോലെ
നീ -
ഉരിയേണ മാടകളവന്‍ മാത്ര മറിയുന്ന-
ശീതോഷ്ണ യാമങ്ങളില്‍ ....
കെട്ട് പോയാ 'പ്പശി' , വീണ്ടു മുണര്‍ത്തുവാന്‍-
വീഞ്ഞായ് നുരഞ്ഞീടണം ...
അഗ്നിയില്‍ വെന്തും നിറയ്ക്കണം തീന്‍ മേശ -
മത്സ്യമായ് മാംസമായും ...
മഴയാര്‍ത്തു പെയ്യുന്ന രാവില്‍ നീ മാറേണം
ഇളവെയില്‍ ചൂട് പോലെ ...
മഞ്ഞില്‍ വിറയ്ക്കുന്ന ശിശിരങ്ങളില്‍ പോലു-
മവനുള്ള ഗ്രീഷ്മമായി
അവനുള്ള കമ്പിളിയായ് .....
കാണരുത് കാട്ടരുത്
മിണ്ടരുത് കേള്‍ക്കരുത്
തൊടരുത് ആരാലും
തൊട്ടു തീണ്ടീടരുത് ....
അരുതലുകള്‍ മതിലായ് ഉയര്‍ത്തി നിര്‍ത്തി -
പിന്നെ നിന്നെയതിന്‍ മറയില്‍ മറച്ചിരുത്തി ....
നിന്‍ നീണ്ട തലമുടി നിറം കെട്ടു നരയായി
ചര്‍മ്മം ചുളിഞ്ഞു പോയി
നീലോല്പലങ്ങള്‍ വിടര്‍ന്നൊരാ മിഴിയിണകള്‍
വറ്റി വരണ്ടു പോയി
നിന്‍ സ്വനം വിറയാര്‍ന്നു പോയി ....
ഇനി എന്ത് ബാക്കിയെന്‍ ഖിന്നയാം പുത്രി നിന്‍
സ്വപ്‌നങ്ങള്‍ മാത്രമാണോ ?
ശ്രീ പോയ ശ്രീകോവില്‍ നടയടച്ചീടുക
ഇനി നീ നടന്നീടുക ....
നിന്‍റെ വഴിയെ നടന്നീടുക ...
കരയേണ്ട നീ യന്ത്യ യാത്രയിലെങ്കിലും
ഒന്നു ചിരിച്ചീടുക ...
നിനക്കായ് ചിരിച്ചീടുക !!!
പാടണം 'പാടുനീ ' യെന്നവന്‍ ചൊല്ലുന്നോ-
രീണത്തില്‍ മാത്രമായി ...
ആടണം 'ആടു നീ ' യെന്നവന്‍ ചൊല്ലുന്ന -
നേരത്ത് മാത്രമായി ..
തുള്ളണം 'തുള്ളു നീ ' യെന്നവന്‍ ചൊല്ലുന്ന -
താളത്തില്‍ മാത്രമായി ...
നീ -
അണിയേണ മാടകളവന്‍ കണ്ട കാഴ്ചയിലെ -
മാദക പ്പൂക്കള്‍ പോലെ
നീ -
ഉരിയേണ മാടകളവന്‍ മാത്ര മറിയുന്ന-
ശീതോഷ്ണ യാമങ്ങളില്‍ ....
കെട്ട് പോയാ 'പ്പശി' , വീണ്ടു മുണര്‍ത്തുവാന്‍-
വീഞ്ഞായ് നുരഞ്ഞീടണം ...
അഗ്നിയില്‍ വെന്തും നിറയ്ക്കണം തീന്‍ മേശ -
മത്സ്യമായ് മാംസമായും ...
മഴയാര്‍ത്തു പെയ്യുന്ന രാവില്‍ നീ മാറേണം
ഇളവെയില്‍ ചൂട് പോലെ ...
മഞ്ഞില്‍ വിറയ്ക്കുന്ന ശിശിരങ്ങളില്‍ പോലു-
മവനുള്ള ഗ്രീഷ്മമായി
അവനുള്ള കമ്പിളിയായ് .....
കാണരുത് കാട്ടരുത്
മിണ്ടരുത് കേള്‍ക്കരുത്
തൊടരുത് ആരാലും
തൊട്ടു തീണ്ടീടരുത് ....
അരുതലുകള്‍ മതിലായ് ഉയര്‍ത്തി നിര്‍ത്തി -
പിന്നെ നിന്നെയതിന്‍ മറയില്‍ മറച്ചിരുത്തി ....
നിന്‍ നീണ്ട തലമുടി നിറം കെട്ടു നരയായി
ചര്‍മ്മം ചുളിഞ്ഞു പോയി
നീലോല്പലങ്ങള്‍ വിടര്‍ന്നൊരാ മിഴിയിണകള്‍
വറ്റി വരണ്ടു പോയി
നിന്‍ സ്വനം വിറയാര്‍ന്നു പോയി ....
ഇനി എന്ത് ബാക്കിയെന്‍ ഖിന്നയാം പുത്രി നിന്‍
സ്വപ്‌നങ്ങള്‍ മാത്രമാണോ ?
ശ്രീ പോയ ശ്രീകോവില്‍ നടയടച്ചീടുക
ഇനി നീ നടന്നീടുക ....
നിന്‍റെ വഴിയെ നടന്നീടുക ...
കരയേണ്ട നീ യന്ത്യ യാത്രയിലെങ്കിലും
ഒന്നു ചിരിച്ചീടുക ...
നിനക്കായ് ചിരിച്ചീടുക !!!
സുരേഷ് മേനോന്‍
മുംബയ്
Subscribe to:
Posts (Atom)






