കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളപ്പച്ച

സ്ക്കൂള്‍   കലോത്സവത്തിന്   ആരംഭമായി.    കവിതാ രചനയിലെ  പ്രതിഭകളെ  കണ്ടെത്തുവാനായി  നല്‍കിയ  വിഷയം  " മലയാളപ്പച്ച ". എ2  ബാച്ചിലെ  ഗായത്രിക്ക് കുറച്ചു സമയമേ  വേണ്ടിവന്നുള്ളൂ.   മലയാളപ്പച്ചയിലെ  കേരളീയ  ദൃശ്യങ്ങളിലേക്ക്    ഓര്മ്മകളിലൂടെ ഒരു  സഞ്ചാരം. ഗായത്രി  ഈ സഞ്ചാരത്തിന്  പേരിട്ടു. " മിനി കൃഷ്ണന്‍ " 




മിനി കൃഷ്ണന്‍

പച്ചയും മഞ്ഞയും നീലയും നിറമടിച്ച സ്റ്റോറി ബുക്കിലെ
കൃഷ്ണനെ തൊട്ടു കാണിച്ച് അമ്മു എന്നോട് ചോദിച്ചു.
' മോമി , ഇതല്ലേ ലോര്‍ഡ് കൃഷ്ണാ '?
ഞാനവളെ തുറിച്ചു നോക്കി.
അവളുടെ ചെമ്പന്‍ കണ്ണുകളില്‍ ഞാന്‍ കണ്ടു
അഞ്ജനക്കല്ലില്‍ കൊത്തിയ ഒരു കുഞ്ഞിക്കൃഷ്ണനെ.
ചുറ്റിലും തിളങ്ങുന്ന നെയ് വിളക്കുകള്‍.
അകലെ തൃശ്ശൂരില്‍ നിന്നും ഞാന്‍ കേട്ടു,
അമ്മയുടെ സ്വരം : “ എന്റെ ഗുരുവായൂരപ്പാ.... "


കറുത്ത കുഞ്ഞിക്കൃഷ്ണന്‍ എന്റെ മടിയില്‍ കയറിയിരുന്നു.
അവന്‍ വായ് തുറന്നു, ഞാന്‍ ഈരേഴുപതിനാലു ലോകവും
കാണാന്‍ കണ്ണു തുറന്നു, ഒന്നും കണ്ടില്ല.
പതുക്കെ പതുക്കെ ഞാന്‍ കണ്ടു.
ഒരു തള്ളമയില്‍പ്പീലി , ഒരു കുട്ടി മയില്‍പ്പീലി.
പിന്നെ ഒരു മഞ്ചാടിക്കുരു , പിന്നെ കുന്നിക്കുരു.
ഞാന്‍ പിന്നെയും തുറിച്ചു നോക്കി
ഞാന്‍ കണ്ടത് ഒരു തെങ്ങിന്‍ മണ്ടയാണ്.
പതുക്കെ തെങ്ങോല പാമ്പായി ഇഴഞ്ഞു വന്നു.
ചുരുണ്ടു കൂടി പന്തായി.
അടിച്ചു പരത്തിയപ്പോള്‍ വിരിഞ്ഞു പമ്പരമായി
പമ്പരം കറങ്ങിയ കാറ്റില്‍ നിന്നും
ഒരു അപ്പൂപ്പന്‍ താടി പറന്നു വന്നു.
ഞാന്‍ അപ്പൂപ്പന്‍ താടിയെ പിടിക്കാന്‍ പിന്നാലെ ഓടി.
ഉരുണ്ടു പിരണ്ട് തോട്ടില്‍ വീണു.
പാഞ്ഞു വരുന്നു , ഒരു നീര്‍ക്കോലി കണ്ണില്‍ കൊത്താന്‍
പെട്ടന്നൊരു പോക്കാച്ചി കരഞ്ഞു.
നീര്‍ക്കോലി കണ്ണില്‍ കുത്താതെ പോയി , കഷ്ടം.
പോക്കാച്ചി കരഞ്ഞത് മഴ വരുന്നത് കണ്ടിട്ടാണ്.
തോടു നിറഞ്ഞു , മാനത്ത് കണ്ണികള്‍ തലങ്ങും വിലങ്ങും.
ഞാന്‍ വൈക്കോല്‍ തുമ്പില്‍ പിടിച്ച് കരയ്ക്ക് കയറി.
ഞവിണിക്കകളെ തട്ടിത്തെറിപ്പിച്ചു കൊണ്ടോടി.
മഴ കനത്തപ്പോള്‍ ചേമ്പിലക്കടിയില്‍ ഒളിച്ചു.
പെട്ടന്നാണ് വെയിലു വന്നത്.
അമ്മ ഞാവല്‍പ്പഴം ഉപ്പിട്ട് വെയിലത്ത് വയ്ക്കുന്നു.
ഞാന്‍ വാരിയെടുത്തു കൊണ്ടോടി.
നാവിനു വയലറ്റു നിറം.
പാമ്പിന്റെ നിറത്തിനു മഞ്ഞ നിറമാണത്രെ.
പാമ്പും കാവില്‍ കൂരിരുട്ടാണ്..
മരങ്ങള്‍ കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത്
ഓക്സിജന്‍ പുറത്തു വിടുന്നു.
ലീലാമ്മ ടീച്ചര്‍ ശാസ്ത്രം പഠിപ്പിക്കുകയാണ്.
ക്ലാസ്സില്‍ ഉറങ്ങിപ്പോയ തൊട്ടാവാടിക്കുട്ടികളെ അടിച്ചെഴുന്നേല്‍പ്പിച്ച്
പാലുറയ്ക്കാത്ത പച്ചനെല്‍മണികള്‍ ,
വെയിലത്ത് വാടിത്തളര്‍ന്നു നില്‍ക്കുന്നു.
ഞാന്‍ അവരുടെ ചുവട്ടില്‍ കരിക്കൊഴിച്ച് കൊടുത്തു.
ഇടവഴിയില്‍ കാത്തു നിന്ന പ്രേതം
മുളങ്കാടിനെ ആട്ടിയുലച്ച് പേടിപ്പിച്ചു.
തിരിഞ്ഞു നോക്കാതെ ഓടുമ്പോള്‍ കൈതപ്പൂമണം.
അമ്മൂമയുടെ മുണ്ടുംപെട്ടിയില്‍ നിന്ന്.
മുണ്ടും പെട്ടിയില്‍ വാലന്‍ കുത്തിയ രാമായണം.
കുഞ്ഞു മുക്കുറ്റിയെ കയ്യിലരച്ച് ചമ്മന്തിയാക്കി
ഞാന്‍ കര്‍ക്കിടക കഞ്ഞി കുടിച്ചു.
കഞ്ഞിക്കിണ്ണത്തില്‍ തട്ടിന്‍പുറം ഒളിച്ചു നോക്കുന്നു.
വാതുക്കല്‍ ഞാത്തിയ കതിര്‍ക്കറ്റയില്‍ നിന്നും
നെല്‍മണികള്‍ ഉരിഞ്ഞ് വായിലിട്ട് ഞാനോടി.
പച്ചക്കുന്നില്‍ അലഞ്ഞു നടക്കുന്നു കറമ്പിപ്പശു.
കറന്ന പാലിന് ആകാശവെള്ള.
ഞാന്‍ മുകളിലേക്ക് നോക്കി ഒരു മേഘത്തിനെ
കൈകൊട്ടി വിളിച്ചു. , അതിറങ്ങി വന്നു.
ഞാനതിന്‍ പുറത്തു കയറി പൊങ്ങി പൊങ്ങി പോയി.
താഴെ ഒന്നും കാണാന്നില്ല.
സിമന്റും മണ്ണും മണല്‍ക്കൂനകളും.
എനിക്ക് പേടിയായി.
മേഘം അലിഞ്ഞലിഞ്ഞില്ലാതാവുകയാണ്.
ഞാനിപ്പോ വീഴും " അയ്യോ ….
എന്റെ കുഞ്ഞിക്കൃഷ്ണാ , …..! “ ഞാന്‍ നിലവിളിച്ചു.
അമ്മു മടിയിലിരുന്ന് ചോദിക്കുന്നു.
വാട്ട് മേമി , യൂമീന്‍ മിനി കൃഷ്ണന്‍ ?”

ഗായത്രി 
എ2 ബാച്ച് , ബയോളജി സയന്‍സ് 
സെന്റ് . അലോയ്ഷ്യസ്  എച്ച്. എസ്സ്. എസ്സ്. എല്‍ത്തുരുത്ത്.  


6 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

ഈരേഴുപതിനാലുലോകവും.........
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

“ വാട്ട് മേമി , യൂമീന്‍ മിനി കൃഷ്ണന്‍ ?

jollymash പറഞ്ഞു...

ഗായത്രിയുടെ കവിത അതി മനോഹരം. ഒരു പ്ലസ്‌ 2 കരിയിൽ നിന്നും എത്ര കരുതിയില്ല . ഞാൻ രണ്ടു വട്ടം വായിച്ചു .
ശരിക്കും ഈരേഴു പതിനാലു ലോകങ്ങളിലൂടെ ഒരു യാത്ര .. ഇനിയും എഴുതുമല്ലോ ..മഹിപാൽ മാഷാണ് നിന്റെ കവിത വായിക്കാൻ പറഞ്ഞത്. അത് നഷ്ട്ടമായില്ല ...

Unknown പറഞ്ഞു...

ഗായത്രി ചേച്ചിയുടെ കവിത അതിമനോഹരം അഭിനന്ദനങ്ങള്‍

എന്റെ മലയാളം പറഞ്ഞു...

ഈ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു

അജ്ഞാതന്‍ പറഞ്ഞു...

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചെറിയ വീഡിയോ
https://youtu.be/WfVm6006_Rg

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്