കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഇലക്ഷന്‍ കൈത്താങ്ങ്‌ 2010

ഈ ഇരുപത്തഞ്ചാം തിയതിയിലെ ഇലക്ഷന് വേണ്ടി സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും രാത്രിയും പകലും തലപുകഞ്ഞു കസേര ഉറപ്പിക്കുവാന്‍ പാടുപെടുമ്പോള്‍ നമ്മള്‍ അധ്യാപകരും കുറെയേറെ ഉദ്യോഗസ്ഥരും ഈ രാജ്യത്തെ സേവിക്കുവാന്‍ ഇലക്ഷനു വേണ്ടി മറ്റൊരു വിധത്തില്‍ അക്ഷീണം യത്നിക്കുകയാണ് . ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയായ വോട്ടിങ്ങും കൌണ്ടിങ്ങും പരിപൂര്‍ണ വിജയമാക്കുവാന്‍ നമ്മള്‍ പരിശ്രമിക്കുകയാണ്. ഇലക്ഷന്‍ ഡൂട്ടി ലഭിക്കുമ്പോള്‍ മുതല്‍ നമ്മള്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.സംശയങ്ങള്‍ നിരവധിയാണ്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രണ്ടു മൂന്ന് പ്രാവശ്യമെങ്കിലും ഇലക്ഷന്‍ ഗൈഡ് വായിച്ചു കഴിഞ്ഞിരിക്കും. ആദ്യ പോളിംഗ് ഓഫീസര്‍മാരും ചിന്തകള്‍ കൊണ്ട് പുകയുകയായിരിക്കും.ഈ ഘട്ടത്തെ നമുക്ക് എങ്ങനെ,എന്തിനോട് ഉപമിക്കാം എന്ന് പറഞ്ഞാല്‍ സാക്ഷാല്‍ പരമ ശിവനും വിഷണ്ണനാവും.യേശു ക്രിസ്തു പറയും ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നല്‍കുക. അപ്പോള്‍ രക്ഷയില്ല.ഒത്തിരി വിഷമ ഘട്ടങ്ങള്‍ കടന്നു പോകുന്ന പായ്ക്കപ്പല്‍ പോലെ ഉദ്യാഗസ്ഥര്‍ ഇലക്ഷന്‍ പ്രവര്‍ത്തങ്ങളുമായി യാത്ര ആരംഭിച്ചു.നമ്മള്‍ മുന്നോട്ടു തന്നെ പോകും.ഇലക്ഷന്‍ വിജയകരമായി തീരും.
ഈ ഇലക്ഷന്‍ നടപടികളുടെ വിജയത്തിനുള്ള ഏറ്റവും നല്ല പോംവഴി ഒന്ന് മാത്രമാണ്. ഇലക്ഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ ഇലക്ഷന്‍ ഡ്യൂട്ടി അതീവ സുന്ദരമായ അനുഭവമായിരിക്കും.ഇലക്ഷന്‍ ഗൈഡ് സസൂക്ഷ്മം വായിക്കുന്ന ഉദ്യാഗസ്ഥര്‍ക്കായി ഗൈഡിലുള്ള വസ്തുതകള്‍ എല്ലാം ചുരുക്കി പി.ഡി.എഫ്. രൂപത്തിലാക്കി മാറ്റിയിരിക്കുന്നു.തൃശൂരിലെ പാവര്‍ട്ടിയിലുള്ള സെന്റ്‌: ജോസഫ്സ് പ്ലസ് ട്ടു വിലുള്ള എച്ച് .എസ് . എസ് .റ്റി ലക്ചറര്‍ ആയ ഷാജന്‍ ജോസ് ആണ് ഈ ചുരുക്കല്‍ പ്രക്രിയ ചെയ്തിരിക്കുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്