കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സിനിമയിലെ ആരോപിതം അഭിനയം എന്താണ്?

പത്താം ക്ലാസിലെ മലയാള പാഠാവലിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ലേഖനം കുട്ടികള്‍വളരെ ആവെശത്തോടുകൂടിയാണ് സ്വീകരിച്ചത്. നമ്മുടെ മലയാളി കുട്ടികള്‍ സിനിമകള്‍ആസ്വദിക്കുന്നത് എങ്ങനെയാണെന്ന് മലയാളം അധ്യാപകരെപ്പോലെ മറ്റാര്‍ക്കുംഅറിയുവാന്‍ കഴിയുകയില്ല. അഭിനയത്തിന്റെ അതിരുകള്‍ എന്ന അദ്ധ്യായം ചര്‍ച്ചകളിലൂടെകൈകാര്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ നിന്നും ധാരാളം പുറം അറിവുകള്‍ പുറമേക്ക് വരും. എസ്.എസ്. എന്ന പുതിയ വിദ്യാഭ്യാസ സമീപനത്തിന്റെ ശക്തി നമ്മള്‍ കണ്ടെത്തുന്നത്ഇത്തരം ക്ലാസുകളിലാണ്.സിനിമയെ സംബന്ധിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ കുട്ടികള്‍ഏറ്റുപിടിച്ചാല്‍ ക്ലാസ് സജീവമാകുകയായി.
സിനിമ ചര്‍ച്ചകളില്‍ ആദ്യം തന്നെ ചില പൊതു പ്രവണതകള്‍ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.അതില്‍ ചില കാര്യങ്ങള്‍ അധ്യാപകരെ ഞെട്ടിക്കുന്നതാണ്..കുട്ടികളില്‍ നടന്മാര്‍ക്ക് വേണ്ടിയുള്ളഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ട്..ഉണ്ട്..ഉണ്ട്.ഇത് ആദ്യം അധ്യാപകരെ ഞെട്ടിക്കും.മമ്മുട്ടിമോഹന്‍ലാല്‍ പ്രുത്വിരാജ് ദിലീപ് എന്നിവര്‍ക്ക് വേണ്ടി കുട്ടികള്‍ വഴക്കടിക്കും,പിണങ്ങും, പിന്നെതമാശക്ക് ഇന്ദ്രന്‍സ് വെഞ്ഞാറമൂട് എന്നിവരും.

തുടര്‍ന്ന് വായിക്കുക

ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

3 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

കമന്റ് പോസ്റ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല.
1 സാരഥികളില്‍ രണ്ടു പേരുടെ പേരും വിലാസവും നല്കാത്തതെന്താണ്.
2. പോസ്റ്റില്‍ ഫോണ്ട് വ്യത്യസ്ത നിറം കൊടുക്കുന്നത് മൂലം പ്രത്യേകിച്ച് വായനാസുഖമൊന്നും കിട്ടുന്നില്ലെന്നു മാത്രമല്ലാ ഒരു യു.പി. സ്ക്കൂള്‍ കുട്ടിയുടെ പോസ്റ്റാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുമാണ്.
3.ബ്ലോഗ് ഹെഡ്ഡര്‍ ഒന്നകൂടി മെച്ചപ്പെടുത്താമെന്നു തോന്നുന്നു.
4 ബ്ലോഗ് ഹെഡ്ഡറും പോസ്റ്റും തമ്മിലുള്ള അകലം ഒത്തിരി കൂടിപ്പോയി.അതിനിടയിലുള്ള സ്ക്രോളിംഗ് കാര്യങ്ങളും എണ്ണത്തില്‍ കൂടുതലാവുമ്പോള്‍ സമഗ്രത നഷ്ടപ്പെടുന്നു. ഇതെല്ലാം പറയാന്‍ ഇവനാരെടാ എന്നു തോന്നുന്നുണ്ടോ?ക്ഷമിക്കണം ഇഷ്ടം കൊണ്ട് പറഞ്ഞതാണ്.

ഒരു റിട്ടയേര്‍ഡ് മലയാളം വാധ്യാര്‍
http://janavaathil.blogspot.com

അജ്ഞാതന്‍ പറഞ്ഞു...

ആരോപിതം എന്ന അഭിനത്തെക്കുറിച്ചുള്ള ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദമായി.

എന്റെ മലയാളം പറഞ്ഞു...

താങ്കളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു.വളരെ നന്ദി.താങ്കളുടെ നാല് നിര്‍ദേശങ്ങളും വളരെ സര്‍ഗാല്‍മകമാണ്.ഉടനെ തിരുത്തുന്നു.ഇനിയും നിര്‍ദേശങ്ങള്‍ നല്‍കുമല്ലോ?

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്