കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

സംസ്കൃതിയിലെ ഒഴുക്കില്‍ പതിയുന്ന അടയാളങ്ങള്‍!!!

ഒരുപക്ഷെ നവോത്ഥാനവും സ്വാതന്ത്ര്യവും ലഭിച്ചതോടെയാകാം താന്‍ എഴുതിയതിനു താഴെ തന്റെ മുദ്രയായി കയ്യൊപ്പും വേണമെന്ന് എഴുത്തുകാര്‍ ആലോചിച്ചത്......................


അല്ലെങ്കില്‍ കലയും സാഹിത്യവും നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞാല്‍ സമൂഹത്തിന്റെതായിരുന്ന പഴയ കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുത്തിനു താഴെ ഒപ്പ് പ്രത്യക്ഷപ്പെട്ടത്?

എഴുത്തച്ചന്‍ അധ്യാത്മ രാമായണം രചിച്ച്.....ഭാരതത്തിലെ സ്ത്രീപര്‍വ്വം രചിച്ച് തന്റെ താളിയോലക്ക് താഴെ വ്യക്തിമുദ്ര കുത്തിവരച്ചിരുന്നോ?


എഴുത്തുകാര്‍ ഒപ്പിടുന്നതിലെക്ക് വന്നത് കാലത്തിന്റെ സങ്കേതങ്ങള്‍ നിര്‍മ്മിച്ചസാഹചര്യങ്ങളാണ്...നിര്‍ബന്ധങ്ങളാണ് ...


കെട്ടിടത്തിനു കീഴെ ഒളിവില്‍ കഴിഞ്ഞ ആന്‍ ഫ്രാങ്ക് തന്റെ ഡയറിക്കുറിപ്പുകള്‍ക്ക് താഴെ കയ്യൊപ്പ്നല്‍കിയോ?

"ഈഴം" ദു :സ്വപ്നമായി അവസാനിച്ചപ്പോള്‍ തമിള്‍ കവിതകളുടെ ലങ്കന്‍ ഒളിവു താളുകളില്‍ അവര്‍ ഒപ്പിട്ടിരുന്നോ?കവിത ചുട്ടുകളഞ്ഞ ശിവമണി എന്ത് ചെയ്തു?

ഒപ്പുകള്‍ കവിതയ്ക്ക് പകരം കവിയുടെ വ്യക്തിസത്തയെ വെളിപ്പെടുത്തുന്ന അടയാളങ്ങളല്ല.എഴുത്ത് കൊണ്ട് തിരിച്ചറിയുന്ന എഴുത്തുകാരന്റെ സംവേദനങ്ങള്‍ ഒപ്പില്‍ ഇല്ല.....


പക്ഷെ ഒപ്പുകള്‍ ഭാവി കാലത്തിനുള്ളതാണ്!!!

അവ രചനയുടെ ചരിത്ര താളുകളാണ്....
അതിന്റെ വരണ്ട പൊടിപിടിച്ച വരകളില്‍ നോക്കി നാം കണ്ടെത്തുന്നു...

"പേരറിയാത്ത പെണ്‍ കിടാവിന്റെ നേരറിഞ്ഞ" കവി നമുക്കിടയിലായിരുന്നു .......

രചനകള്‍ എഴുത്തുക്കാരെ വിട്ട് സമൂഹത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ സ്വതന്ത്രമാക്കപ്പെടുമ്പോള്‍
എഴുത്തിന്റെ നീരോലിച്ചു വടു വീണ നമ്മുടെ മണ്ണില്‍ പതിഞ്ഞ അടയാളങ്ങള്‍ കാട്ടി....

നമ്മുടെ വരും തലമുറയോട് , പറയാം....

ഇവരായിരുന്നു നമ്മുടെ കരളും സ്വപ്നവും നെഞ്ചിലെ വറ്റാത്ത മുലപ്പാലും...


നമ്മുടെ സംസ്കാരത്തിന്റെ വൈവിധ്യങ്ങളില്‍ നിന്നും ഭിച്ച പതിനാലു കയ്യൊപ്പുകള്‍
വഴിയാത്രയിലെ പാഥേയം പോലെ ഇന്നും സൂക്ഷിക്കുന്നത് തൃശൂരിലെ പാലയൂരിലുള്ള പ്രതീഷ് ജോസ് ചിറ്റിലപ്പിള്ളിയാണ് .. പ്രതീഷ് ഒരു ചിത്രകാരനാണ്...തൃശൂരിലെ തലോരിലുള്ള ദീപ്തി ഹൈസ്ക്കൂളിലെ ഒരു അധ്യാപകനും...അക്ഷരത്തിനും വരക്കും കൊത്തുപണിക്കും കലയുടെ വിയര്‍പ്പു മണക്കുന്ന ചൈതന്യമുണ്ടെന്നു അറിയുമ്പോള്‍ അവയുടെ രചയിതാക്കള്‍ ഓര്‍മിക്കപ്പെടേണ്ടവരാണ്..ഭാവിയിലേക്ക് കരുതിവക്കേണ്ടവരാണ് ...


"ഓര്‍ക്കുക: നമ്മള്‍ ഭാവിക്ക് നല്‍കേണ്ടത് പോന്നോ പോന്മാളികകളോ കത്തീട്രലുകളോ താഴികക്കുടങ്ങളോ മിനാരങ്ങളോ അല്ല...കുറെ ആശയങ്ങളാണ്..നമ്മുടെ കര്‍മ്മങ്ങളാണ്"

ഓ.എന്‍.വി.കുറുപ്പ്
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
കെ .ജി .ശങ്കരപ്പിള്ള
കാനായി കുഞ്ഞിരാമന്‍
കാവാലം നാരായണ പണിക്കര്‍
ലോഹിത ദാസ്
എം .എന്‍ .വിജയന്‍
പണ്ഡിറ്റ് രമേഷ് നാരായണന്‍
പ്രിയനന്ദന്‍
റസൂല്‍ പൂക്കുട്ടി
സാറാ ജോസഫ്
ശ്യാം ബെനെഗല്‍
സത്യന്‍ അന്തിക്കാട്


കയ്യൊപ്പുകള്‍ സ്വന്തമാക്കാം

2 അഭിപ്രായങ്ങൾ:

pofe പറഞ്ഞു...

ഒപ്പുകള്‍ അവനവന്റെ ആത്മ മുദ്രകളാണ്.ഇങ്ങിനെ സാധാരണ നിലയില്‍ ചിന്തിക്കുംപോഴാണ്‌ ഒപ്പിടുന്നതിന്റെ വിവിധ വശങ്ങള്‍ ചുരുക്കി എഴുതി മലയാളം ബ്ലോഗ്‌ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു....എന്നിട്ടും നമ്മുടെ മലയാളം അധ്യാപകര്‍ ഇത് കാണുന്നില്ലേ?അവര്‍ക്കിതൊന്നും മനസ്സിലാകുന്നില്ലേ?അക്ഷരം ഇല്ലാത്ത കുട്ടികളെപ്പോലെ തലപ്പ്‌ പോയവരായോ നമ്മുടെ അധ്യാപകര്‍..അതോ കമന്റ് കൊടുക്കാന്‍ മടിചിട്ടോ?കമന്റുകളെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതുക..

kidukkan പറഞ്ഞു...

oppukal valarey nannayi nengaluday oppukalum ayachu thannal publish cheyumo

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്