കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കിണറുകള്‍ തൊണ്ട വരണ്ട കാലത്ത്

കുഞ്ഞുമോന്‍ രാവിലെ തുടങ്ങിയ കരച്ചിലാണ് .
അവള്‍ കുഞ്ഞിനെയുമെടുത്ത് മുറ്റത്തിറങ്ങി. മുറ്റത്ത് കിണര്‍ തൊണ്ട വരണ്ട് ഞരങ്ങുന്നു.കരഞ്ഞു കരഞ്ഞു പൈപ്പിന്റെ കണ്ണീര്‍ വറ്റിപ്പോയിരിക്കുന്നു.
"എടോ ,കൌസോ, ആടെ ഉണ്ടോ ഒരു ഗ്ലാസ്സ് വെള്ളം കടമെടുക്കാന്‍?" അവള്‍ അയല്‍പ്പക്കത്ത്‌ വിളിച്ചു ചോദിച്ചു.
"ഇല്ലല്ലോ ഏടത്തീ...."
"ഉണ്ടെങ്കില്‍ താ മോളെ,പീട്യെന്നു കുപ്പിവെള്ളം വാങ്ങീറ്റ് മടക്കി ത്തരാം.കുഞ്ഞന്‍ കിടന്നു നെലോളിക്കണ കണ്ടില്ലേ.."
"ദെന്താ ,ഏടത്തീ,ങ്ങള് ഇങ്ങനെ പറയുന്നെ.ഉണ്ടെങ്കില്‍ ഞാന്‍ തരാതിരിക്യോ.ആകെ ഉണ്ടായിരുന്ന വെള്ളം ഞാനെടുത്തു മോളൂന്റെ പൊടിമരുന്ന് കുപ്പീല്‍ ചേര്‍ത്തു പോയി."
എവിടെ ഉണ്ടാകാനാണ് ! നാട്ടിലെ ഒടുക്കത്തെ കുന്നില്‍ ദിനോസര്‍ തലകുത്തി മറിയുന്നതും അവസാനത്തെ വയലില്‍ പോക്കാച്ചി ത്തവളകള്‍ ഊയ്യാരം കൂട്ടുന്നതും അവര്‍ കണ്ടതാണല്ലോ.
അവള്‍ കരയുന്ന കുഞ്ഞിനെയുമെടുത്ത് മുറ്റത്ത് നില്‍ക്കുന്നത് കണ്ടു.കുഞ്ഞുങ്ങളെയുമെടുത്തു അമ്മമാര്‍ ജാഥയായി റോഡിലൂടെ
പോകുന്നു.
പെട്ടന്ന് അവള്‍ക്കോര്‍മ്മ വന്നു,
ഇന്ന് പോളിയോ ദിനം.
അവള്‍ ആശ്വാസത്തോടെ കുഞ്ഞിനെയുമെടുത്ത് അവരോടൊപ്പം ചേര്‍ന്നു.
ചുണ്ട് നനക്കാന്‍ അവനും കിട്ടിയേക്കും ഒരു തുള്ളി ജലം,ഒരു തുള്ളി പോളിയോ.
ജിത രാജ് ,ഒന്‍പത് ബി.
സര്‍വോദയ ഹൈസ്ക്കൂള്‍,തൃക്കൂര്‍,തൃശൂര്‍.

4 അഭിപ്രായങ്ങൾ:

Lipi Ranju പറഞ്ഞു...

വായിച്ചപ്പോള്‍ തൊണ്ട വരണ്ടു പോയി ....
അഭിനന്ദനങ്ങള്‍ ജിത....

kidukkan പറഞ്ഞു...

bhavana super ezhuthu thudaruka abhinandanangal

ശ്രീക്കുട്ടന്‍ പറഞ്ഞു...

വരാനിരിയ്ക്കുന്ന ഭയാനകമായ ഒരു ദുരന്തത്തിന്റെ നേര്‍ചിത്രമാണിത്.നമ്മള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടിരിയ്ക്കുന്ന പ്രകൃതി നമുക്കായിട്ടൊരുക്കിവച്ചിരിയ്ക്കുന്ന ശിക്ഷ.
അടുത്ത നൂറ്റാണ്ടിലുണ്ടാവുന്ന യുദ്ധങ്ങള്‍ കുടിവെള്ളത്തിനുവേണ്ടിയായിരിക്കും.

അജ്ഞാതന്‍ പറഞ്ഞു...

നന്നായി ജിത...

കുടിവെള്ളവും ഭക്ഷണവുമില്ലെങ്കിലും “ജീവന്റെ രണ്ടു തുള്ളി” എന്ന കച്ചവട ഉല്പന്നത്തിന്റെ മാര്‍ക്കറ്റിംഗില്‍ നമ്മുടെ അധികൃതര്‍ കാണിക്കുന്ന അതിജാഗ്രതയും ....
നന്ദി

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്