കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ചക്കയ്ക്കുപ്പുണ്ടോ?


വിഷുക്കാലമായാല്‍ നമ്മള്‍ കേള്‍ക്കാറുള്ള ഒരു മൂളലാണിത്. ദേശാടനപ്പക്ഷിയില്‍ നിന്നും കാലത്തിന്റെ ഒരു കണക്ക് നമുക്കും ലഭിക്കാറുണ്ട്.മേടം ഒന്നാം തിയതിയാണ് നാം വിഷു ആഘോഷിക്കാറുള്ളത്.വിഷ്ണു പുരാണത്തില്‍ "വിഷുവത്ത് "എന്നൊരു പ്രയോഗമുണ്ട്.ആ പദത്തിന്റെ അര്‍ഥം 'രാവും പകലും ഒപ്പമായി വരുന്നത് ' എന്നാണ്.മേടമാസത്തിലെ വിഷുവിനു സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് കടക്കും. 'വിഷുവബിന്ദു' വിനെ മുറിച്ചുകടക്കുന്ന ദിവസമാണിത്.'മീനമേഷസന്ധി 'എന്നാണിതിനെ പറയുന്നത്.വിഷുവം,
വിഷുണം,വിഷുപം -എന്നെല്ലാം ഈ പദം അറിയപ്പെടുന്നു.
'equinox' എന്ന് പറയുന്നതാണിത് .
The time at which the Sun crosses the equcator -അതായത് വിഷുവരേഖ - equinotical line -രാവും പകലും തുല്യമായി വരുന്ന വിശ്വരേഖ.ഈ രേഖ കടക്കുന്ന ദിവസമാണ് മഹാഭാരതത്തില്‍ 'വിഷുവത് ' എന്ന് പറയുന്നത്.

മേടം ഒന്നാം തിയതി രാപ്പകലുകള്‍ തുല്യമായി വരുന്നതിനെ 'വിഷു' എന്നു വിളിക്കുമെങ്കിലും തുലാം ഒന്നാം തിയതിയിലും രാപ്പകലുകള്‍ തുല്യമായി വരും.പക്ഷെ നമ്മള്‍ ആ ദിവസം വിഷുവായി ആഘോഷിക്കാറില്ല.കാരണം, കലിവര്‍ഷത്തിന്റെ ആരംഭം, സൂര്യന്റെ ഉച്ചരാശിയിലേക്കുള്ള പ്രവേശം ,വസത - ചൈത്രകാലം , കൃഷിയുടെ ആരംഭം എന്നീ കാരണങ്ങളാല്‍ മേട വിഷുവിനാണ് പ്രാധാന്യം.കൂടാതെ ചാന്ദ്ര വര്‍ഷമനുസരിച്ച് വരുന്ന ആദ്യ സൂര്യ സംക്രമം മേട വിഷുവിനാണ് .

വിഷു ഐതിഹ്യത്തില്‍

വിഷു വുമായി രണ്ടു ഐതിഹ്യങ്ങളാണ് കേരളത്തിലുള്ളത്.അതിലൊന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചത് 'വിഷു 'ദിവസത്തിലാണെന്നാണ് .

പിന്നൊന്ന് രാമായണ കാലവുമായി ബന്ധപ്പെട്ടതാണ്.ലങ്കയില്‍ രാവണന്റെ കിടപ്പറക്ക് നേരെ ഉഗ്രതേജസ്സോടെ ഉദിച്ചുയര്‍ന്ന സൂര്യനെ രാവണന്‍ ഭയപ്പെടുത്തിയത്രെ. അതിനു ശേഷം സൂര്യന്‍ ചരിഞ്ഞാണത്രെ ഉദിക്കാറുള്ളത് . രാമന്‍ രാവണനെ വധിച്ചപ്പോള്‍ നിര്‍ഭയനായ സൂര്യന്‍ നേരെ ഉദിച്ചുവെന്നും ആ ദിവസമാണ് 'വിഷു' വായതെന്നും പറയുന്നു.സൂര്യനും സഞ്ചാര പഥവുമായി ബന്ധപ്പെട്ടു വരുന്നതിനാല്‍ ഈ കഥയ്ക്കാണ് സാംഗത്യം .

വിഷു മറ്റു സ്ഥലങ്ങളില്‍

ഉത്തര ഭാരതത്തില്‍ 'ബിഹു ' എന്നൊരു ഉത്സവമുണ്ട്. 'വിഷു' എന്നാ സംസ്കൃത പദത്തിന്റെ തല്‍ഭവരൂപമത്രെ 'ബിഹു' .ആസ്സാമിലാണ് ഈ ആഘോഷം.കലിയുഗത്തിന്റെ ആരംഭം വിഷു ദിനത്തിലായതിനാല്‍ ' യുഗാദി 'എന്ന് പറയാറുണ്ട്‌. 'ഉഗാദി 'എന്ന പേരില്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും ആഘോഷിക്കുന്നത് ഈ വിഷു തന്നെയാണ്.ഈ ഉത്സവങ്ങള്‍ എല്ലാം തന്നെ പുതുവര്‍ഷാരംഭമാണ് .

വിഷു കേരളത്തില്‍

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഉത്സവമാണ് കേരളത്തിലെ വിഷു . കാര്‍ഷിക വിളകള്‍ പുതുതായ് നടാന്‍ ഈ ദിവസം ഉപയോഗിക്കാറുണ്ട്.

വിഷുപ്പക്ഷി

"ചക്കയ്ക്കുപ്പുണ്ടോ ?
കള്ളന്‍ ചക്കേട്ടു
കണ്ടാ മിണ്ടണ്ട
കൊണ്ടുപോയ്ക്കോട്ടേ "

എന്ന താളത്തില്‍ നമുക്കൊരു ചൊല്ലുണ്ട്.ദേശാടനക്കിളിയുടെ വരവ് നമ്മെ വിഷുക്കാലവും ചക്കക്കാലവും ഓര്‍മ്മിപ്പിക്കുന്നു.പക്ഷെ കാലാവസ്ഥ വ്യതിയാനം മൂലം നമ്മള്‍
ദേശാടനക്കിളിയുടെ പാട്ട് കേള്‍ക്കാറില്ല.
ഇലയെല്ലാം പോയി അടിമുടി പൂത്തു നില്‍ക്കുന്ന സുവര്‍ണ്ണ സൌന്ദര്യമായ കൊന്നപ്പൂ
(കര്‍ണ്ണികാരപ്പൂ) അണിഞ്ഞ വിഷു ...
അതിരാവിലെ എഴുന്നേറ്റ് കണി കാണും....
വിഷുക്കൈനീട്ടം വാങ്ങും.....
കുളിച്ചു പടക്കം പൊട്ടിക്കും.....
കണിയില്‍ വച്ച കണിവെള്ളരിക്കയും മാങ്ങയും തേങ്ങയും ചേര്‍ത്തു കറിയുണ്ടാക്കും ....
മധുരം വിളമ്പും........
എല്ലാവര്‍ക്കും വിഷു ആശംസകള്‍

ധനം .എന്‍ .പി
മലയാളം അധ്യാപിക.
ഗവണ്‍മെന്റു ഹൈസ്ക്കൂള്‍ അഞ്ചേരി, തൃശൂര്‍.

2 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

ധനം ടീച്ചറുടെ ലേഖനം നന്നായി. വിഷുവിനെക്കുറിച്ചറിയാന്‍ അതില്‍ പലതുമുണ്ട്. എന്നാല്‍ലേഖനത്തിന്റെ ആദ്യഭാഗത്ത് വന്നിട്ടുള്ള ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ?
"മേടം ഒന്നാം തിയതി രാപ്പകലുകള്‍ തുല്യമായി വരുന്നതിനെ 'വിഷു' എന്നു വിളിക്കുമെങ്കിലും" എന്നു പറഞ്ഞിരിക്കുന്നത് ശരിയല്ല. രാപ്പകലുകള്‍ തുല്യമായി വരുന്ന ദിനം ഒന്ന് മാര്‍ച്ച് 23 അതായത് മീനം 7 ആണ്. അത് വര്‍ഷങ്ങള്‍ക്കു മുമ്പ് മേടം 1 ആയിരുന്നു.അതായത് പൂര്‍വ വിഷുവബിന്ദു മീനം രാശിയുടേയും മേടം രാശിയുടേയും സ്പര്‍ശബിന്ദുവായിരുന്നു. അത് ഓരോ 72 വര്ഷത്തിലും ഒരു ഡിഗ്രി എന്ന കണക്കില്‍ അപ്രദിക്ഷിണ രീതിയില്‍ പുറകിലേക്കു പോയിക്കൊണ്ടിരിക്കുന്നു. ക്രമേണ വിഷുവദിനത്തിനു പകരം സൂര്യന്‍ മേഷരാശിയിലേക്കു കടക്കുന്ന ദിവസം(മേടം 1) വിഷുവായി ആഘോഷിക്കുന്ന രീതി കൈവന്നു.
ഇക്കാര്യത്തില്‍ എനിയും കുറെയേറെപ്പറയാനുണ്ട്. എല്ലാവര്‍ക്കും വിഷുദിനാശംസകള്‍

ധനം .എന്‍ .പി പറഞ്ഞു...

സാറിനു പ്രത്യേകം നന്ദി.മേടം ഒന്നിനെ മാത്രം കണക്കിലെടുത്ത് കൊണ്ടാണ് ഈ പോസ്റ്റ്‌ തയ്യാറാക്കിയത്. മാഷ്‌ നല്‍കിയ പുതിയ അറിവിന്‌ നന്ദി.മാഷിനും കുടുംബത്തിനും പ്രത്യേകം വിഷു ആശംസകള്‍.

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്