കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മുരിഞ്ഞപ്പേരീം ചോറും ഉരപ്പുരേം ചക്കീംഈ പാഠഭാഗത്തെ അധികരിച്ച് ഉരപ്പുരേം ചക്കീം എന്ന പരാമര്‍ശത്തെ വിശദീകരിക്കട്ടെ :

കൂടിയാട്ടത്തിനിടയില്‍ പുരുഷാര്‍ത്ഥ കൂത്ത് വിദൂഷകന്‍ അവതരിപ്പിക്കുന്ന സമ്പ്രദായം പരിഷ്ക്കരിച്ചെടുത്തത് സുഭദ്രാധനജ്ഞ്ജയത്തിന്റെ കര്‍ത്താവായ കുലശേഖര വര്‍മ്മന്റെ ആശ്രിതനായ തോലനാണ്. റഫറന്‍സ്( കലാലോകം - പ്രൊഫ.പി.കെ. നാരായണ പിഷാരടി )


മലയാണ്മയെ സ്നേഹിച്ചിരുന്ന തോലന്റെ അതിലളിതമായ കവിതാശകലങ്ങള്‍ പ്രസിദ്ധമാണ്.സംസ്കൃത ഭാഷയോടുള്ള അമിതമായ പ്രതിപത്തിയെ കണക്കിന് പരിഹസിച്ചിരുന്ന തോലന്റെ തത്സംബന്ധിയായ ശ്ലോകങ്ങളും പ്രസിദ്ധമാണ്.കൌണ്ഡിന്യന്‍ എന്ന വിദൂഷക വേഷത്തിന് പിന്നില്‍ തോലന്റെ നിഴല്‍ ദൃശ്യമാണ്.ബ്രാഹ്മണ സമുദായത്തിന്റെ ക്ലേശപൂര്‍ണ്ണങ്ങളെ ശ്ലോകങ്ങളാക്കുന്ന തോലന്റെ വേലയാണ് കൂത്തില്‍ തെളിയുന്നത്.


ഇനി ചക്കിയെപ്പറ്റി :


ചക്കി തോലന്റെതാണ്.ഉരപ്പുരയിലെ പ്രണയ സാന്നിദ്ധ്യയാകുന്ന ചക്കിയെ ഓര്‍ത്താണ് ഇപ്രകാരം പാഠത്തിലെ ആദ്യഭാഗത്ത് " ഉരപ്പുരേം ചക്കീം.......... "എന്ന് പറയുന്നത്. നെല്ല് കുത്താനുള്ള ഉരല്‍പ്പുരയില്‍ നെല്ലുണ്ടെങ്കിലേ ചക്കിയുള്ളൂ.ചക്കിയുണ്ടെങ്കിലെ തോലന്  രസമുള്ളൂ. 


പത്തായപ്പുരയില്‍ കയറിയ ചക്കിയെ ചൂണ്ടി തോലന്‍ കീര്‍ത്തിച്ചതിങ്ങനെ :


"പനസി ദശായാം പാശി " 

പനസം = ചക്ക ; പനസി = ചക്കി , 
ദശം = പത്ത് ; ദശായാം = പത്തായം , 
പാശം = കയറ് ; പാശി = കയറി. 

തോലന്റെ ഫലിത പ്രിയത്വം എത്രയെന്നു ഇതുകൊണ്ടൊന്നും തീരില്ല. 

ചിലരെങ്കിലും ചക്കിയെ ധാന്യം പൊടിക്കുന്ന ചക്കിയെന്നു തെറ്റിദ്ധരിച്ചിട്ടുണ്ട് ............
തോലനിതറിയണ്ടാ..... റോയ് 
മലയാളം  അദ്ധ്യാപകന്‍ 
ദീപ്തി ഹൈസ്ക്കൂള്‍ തലോരെ,തൃശൂര്‍4 അഭിപ്രായങ്ങൾ:

pofe പറഞ്ഞു...

പറഞ്ഞത് നന്നായി.....

jaison പറഞ്ഞു...

തോലന്‍ പുരുഷാര്‍ത്ഥ കൂത്തിന്റെ പിന്നില്‍ ഉണ്ടെന്നത് ശരിക്കും പുതിയതായി...നന്ദി.

nellimaram പറഞ്ഞു...

ക്ലാസ്സില്‍ പറഞ്ഞത് ചക്കുന്ടെന്നാണ്..ഇനിയത് തിരുത്തണം.തിരുത്താം..ബ്ലോഗും കാണിച്ചു കൊടുക്കണം

ആനന്ദന്‍ പറഞ്ഞു...

അടിപൊളി!!!!കുറെ പേരുടെ അടിപൊളിഞ്ഞു കേട്ടാ....

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്