കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കലാകാരനും ആര്‍ട്ട് അറ്റാക്ക്

മജിസന്‍ മാഷ്‌ ഒരു ചിത്രകാരനാണ്.അനിമേഷന്‍ രംഗത്ത് അറിയപ്പെടുന്നു.തൃശൂരിലെ മാന്ദാമംഗലം സെന്റ്‌സെബാസ്ടിന്‍സ് ഹൈസ്കൂളില്‍ ഡ്രായിംഗ് മാസ്റ്റരാണ്.ഇംഗ്ലീഷ് പാഠ പുസ്തകങ്ങളുടെ വ്യാകരണത്തിനായി അദ്ദേഹം തയ്യാറാക്കിയ അനിമേഷന്‍ സി.ഡി. കുറെ പ്രചരിച്ചതാണ്.
മജിസന്‍ മാസ്റ്റര്‍ തന്റെ ഒരു അനുഭവം ഇവിടെ നമ്മോടെ പങ്കുവക്കുകയാണ്.അതാകട്ടെ മലയാളിയുടെ മാറിയ കലാഭിരുചിക്ക് ശക്തമായ തെളിവായി മാറുന്നു.ഒപ്പം പത്താം ക്ലാസ്സിലെ ആര്‍ട്ട് അറ്റാക്ക് എന്ന ചെറുകഥ വായനക്കാരില്‍ ഉണ്ടാക്കുന്ന വിചാരങ്ങള്‍ക്ക്‌ അനുഭവത്തിന്റെ പിന്‍ബലം നല്‍കുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ :
തൃശൂരിലെ ലളിത കലാ അക്കാദമിയിലെ ചിത്ര പ്രദര്‍ശനം. ചിത്രങ്ങള്‍ വളരെ ചിട്ടയോടെ ഇരിക്കുന്നു.എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ അവ ചുമരുകളിലെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി.ജനം വരട്ടെ.അവര്‍ ചിത്രങ്ങളെ കാണട്ടെ.
ഇങ്ങനെ മോഹിച്ചു ഞാന്‍ അവിടെ നിന്നു.എന്റെ ചിത്രങ്ങള്‍!!എന്റെ ഓമന സന്താനങ്ങള്‍!!
എന്റെ ആദ്യത്തെ ചിത്ര പ്രദര്‍ശനം.
പതിവ് പോലെ ഓരോ ആളുകള്‍ വന്നു.അവര്‍ ഇടനാഴികളിലൂടെ കടന്നു പോയി.ഇടനാഴിയുടെ ഒരു മൂലയില്‍ നിന്നു.എനിക്ക് ആകാംക്ഷ പെരുകി .പക്ഷെ ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഞാനവിടെ നിന്നു.അരമണിക്കൂര്‍ കഴിഞ്ഞു കുറേപ്പേര്‍ വന്നു.വന്നവര്‍ ചിത്രങ്ങളെ മാറി മാറി നോക്കി കടന്നു പോയി.ഒരു ചിത്രത്തിന്റെ മുന്‍പിലും ആരും തറഞ്ഞു നിന്നില്ല.
ഒരാള്‍ എന്റെടുത്ത്‌ വന്നു.ഞാനയാള്‍ക്ക് മനസ്സില്‍ നന്ദി പറഞ്ഞു.ചിത്രങ്ങളുടെ അച്ഛനെ കാണുവാന്‍ വന്ന അയാളെ എനിക്ക് ഇഷ്ടമായി.പക്ഷെ ,അയാള്‍ എന്നോട് ചോദിച്ചത് എന്റെ എല്ലാ സന്തോഷവും കെടുത്തി.
ഒരു ചിത്രം നോക്കി "ഇതെന്താ?"എന്നൊരു ചോദ്യം.
ഞാന്‍ എന്ത് ചെയ്യും. ചോദ്യം ചോദിച്ചു കക്ഷി പോയി.
ചിത്രകലയിലെ ആഴത്തിലുള്ള പാരമ്പര്യം ആധുനിക മലയാളിക്ക് നിര്‍ഭാഗ്യവശാല്‍ കലാകാരന്മാരെ പിന്തുണക്കുന്നില്ല.വരയ്ക്കാനും ശില്‍പ്പം നിര്‍മ്മിക്കാനും മാത്രം പോരാ.അതെന്താണെന്ന് വിവരിച്ചു കൊടുക്കാനും കലാകാരന്മാര്‍ സമയം കണ്ടെത്തേണ്ട അവസ്ഥയാണിന്നു.ഒരു നിമിഷത്തില്‍ കൂടുതല്‍ ചിത്രത്തിന് മുന്‍പില്‍ നിക്കുന്നവര്‍ വളരെ കുറവാണ്.ഇത് എക്സിബിഷന്‍ ശാലയിലെ സ്ഥിരം കാഴ്ചയാണ്.
ചിത്രഭാഷ കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ മലയാളിയുടെ അക്ഷമയോടെയുള്ള ആസ്വാദനം കൊണ്ട് ഒരിക്കലും കഴിയില്ല.
"ഒരു നിമിഷത്തില്‍ കൂടുതല്‍ ചിത്രം കാണുവാന്‍ കഴിയില്ല.പക്ഷെ ഒരു ചിത്രത്തെക്കുറിച്ചുള്ള ലേഖനമെഴുതിയത് മുഴുവന്‍ വായിക്കാം എന്നാണു അയാളുടെ ചിന്ത".
പത്താം ക്ലാസ്സിലെ മലയാളം ചെറുകഥ ആര്‍ട്ട് അറ്റാക്ക് ഞാന്‍ വായിച്ചു.എഡിറ്റര്‍, ഫീലിങ്ങില്‍ നിന്നല്ല സംസാരിക്കുന്നത് എന്ന് ശിവരാമന് തോന്നിയത് ശരിയായിരിക്കാം.ഈ അരസകിത ക്രമേണ ചിത്രങ്ങളോടും ഉണ്ടാകുന്നു..ഒരു പക്ഷെ നാഷണല്‍ ടൈംസില്‍ നിന്നും ശിവരാമന്റെ സൃഷ്ടി കളയുന്നത് മനുഷ്യരില്‍ മാറിവരുന്ന മനോഭാവത്തെ കണ്ടത് കൊണ്ടാകാം.പത്രത്തിന്റെ എഡിറ്റര്‍മാര്‍ ഇത് നോക്കണമല്ലോ?
ശിവരാമന്റെ അവസ്ഥ മറ്റൊരു വിധത്തില്‍ കലാകാരന്റെയും മുന്‍പിലെ പൊള്ളുന്ന സത്യമാണ്.
ഫിലിപ്പ്

2 അഭിപ്രായങ്ങൾ:

അനില്‍ പറഞ്ഞു...

ഹൌ!!! ഇനി ശ്രദ്ധിക്കാട്ട്മേ..

അഭിനവ് പറഞ്ഞു...

ഇങ്ങനെയും ഉണ്ടല്ലേ???

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്