കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കലിയുഗം

ഓട്ടന്‍ തുള്ളലില്‍ പലതും പറയും
അതുകൊണ്ടാരും പരിഭവമരുതേ
അഴിമതി പീഡനമക്രമമല്ലോ
നമ്മുടെ മാധ്യമ വാര്‍ത്തകള്‍ മുഴുവന്‍
2ജി സ്പെക്ട്രം കസ്റ്റഡി മരണം
സ്വാശ്രയ സീറ്റില്‍ കോലാഹലവും
ഹെല്‍മറ്റിട്ടൊരു ബൈക്കില്‍ പോയാല്‍
മാലകളനവധി വാരിക്കൂട്ടാം
താടികള്‍ നീട്ടി കോടികള്‍ വാരും
വിരുതന്മാരിവിടനവധിയാണേ
നാനോ , എക്സല്‍ ,ടൈക്കൂണ്‍ , ബിസെയര്‍
നെറ്റുകളിവിടെ വിരിച്ചിട്ടുണ്ടേ
ട്രെയിനില്‍ , ബസ്സില്‍ യാത്ര നടത്താന്‍
സ്ത്രീകള്‍ക്കിന്നും ധൈര്യം പോരാ
വികലാംഗന്‍ ഗോവിന്ദച്ചാമികള്‍
കഴുകന്മാരായ് ചുറ്റുന്നുണ്ടേ
ഭരണം മാറി പുതിയവര്‍ കയറീ
മൂന്നാര്‍ കുന്നില്‍ വീണ്ടും കയറി
കോഴകളനവധി വാരിക്കൂട്ടി
കൊട്ടാരങ്ങളിലവര്‍ വാഴുന്നു
കോഴകള്‍ നിറയും കായിക ലോകം
ചൂതുകളിക്കാര്‍ വാഴും ലോകം
മാധ്യമമങ്ങനെ തിരയും നേരം
ഇത്തരമനവധി കഥകള്‍ മാത്രം.
അഞ്ജലി.പി.എം,
പത്ത്. എ
എന്‍.എച്ച്.എസ്സ് .എസ്സ്.ഏങ്ങണ്ടിയൂര്‍ , തൃശ്ശൂര്‍.

3 അഭിപ്രായങ്ങൾ:

രെഘ് പറഞ്ഞു...

കുഴപ്പമില്ല....
നന്നായി...

Kalavallabhan പറഞ്ഞു...

പരിപാവനമാം ഖദറിന്നുള്ളിൽ
പനിമതിനിറമാം ചുവപ്പിന്നുള്ളിൽ
പരമമാം കാവി വെളുപ്പിന്നുള്ളിലും
പിടിച്ചുപറിക്കാരേറി വരുന്നു

വിധു ചോപ്ര പറഞ്ഞു...

ഭാവിയുടെ വാഗ്ദേവിയാകട്ടെ കുട്ടി

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്