അതെ അന്ന് സ്ക്കൂള്‍ പൂട്ടിയ ദിവസം"
തലോര്‍ ചന്തയുടെ വക്കിലും ,മീന്‍ വണ്ടീടെ മുമ്പിലും അവരെ കാണാം . അരി വക്കണ പഞ്ചായത്ത് ഗോഡൗണിലാണ് അവര് താമസിക്കണേ .
സ്ക്കൂള് പൂട്ടിയ ദിവസമായ കാരണം ഒട്ടുമിക്ക പിള്ളേരും ബേക്കറീല്‍ കേറി അതിലൊരു ചെക്കന്‍ അവര്‍ക്കൊരു 'പാല്‍ഗോവ ' കഷ്ണം ഇട്ടുകൊടുത്തു.പിന്നെ അവരാ ചക്കന്റെ പിന്നീന്ന് മാറാണ്ടായി . ചെക്കന്‍ റോഡിന്റെ എതിര്‍ വശം കടക്കുമ്പോള്‍ അവരും അതിനൊപ്പം കടക്കും . തെല്ല് പേടിയുള്ള ചെക്കനായ കാരണം അവന്‍ കരഞ്ഞോണ്ടോടി . ജീവിയ്ക്കാന്‍ വേണ്ടി തെല്ല് എരക്കാന്‍ അവള്‍ക്കൊരു മടീയുമില്ല.മറ്റുള്ള നായ്ക്കളെ പോലെ നാട്ടുക്കാര്‍ക്കവളെ ഇഷ്ട്ട്ടമല്ല.
ദിവസോം ഇണകളെപ്പോലെ തെല്ല് കളിച്ചും ചിരിച്ചും ഗോഡൗണിനു മുന്‍മ്പിലെ മണല്‍ തിട്ടമെ വിശ്രമിച്ചും ഇവറ്റങ്ങ ദിവസം നീക്കുന്നു.ആദ്യമൊക്കെ മീന്‍കാര് ഇവര്‍ക്ക് ഒരയിലകക്ഷണം ഇട്ടുകൊടുക്കുകയായിരുന്നു.പിന്നെ ലാഭം കേറീപ്പോ അവരത് നിര്‍ത്തി.
ഈ നായ് ഇണകള്‍ക്ക് , ദിവസോം ഭക്ഷണം എന്നതു വരെ ഈരും നോക്കീല്ല . അതില് പെണ്‍നായ രണ്ടു പ്രാവശ്യം പ്രസവിച്ചതാ . രണ്ടിലും കൂടി 9 കൂട്ട്യോള്.ഭക്ഷണം കിട്ടാണ്ടോ,അതോ രോഗം കൂടീട്ട് അതില് 8എണ്ണം മരിച്ചു.ബാക്കീണ്ടായിരുന്ന ബാക്കീണ്ടായിരുന്ന ഒരെണ്ണം വലുതായപ്പോ എങ്ങോട്ടോ ഓടിപ്പോയി.
കാര്യം പ്രായമെത്തിയ ഇണകളാണെങ്കിലും അവര്‍ക്കിപ്പോഴും പക്വതയെത്തിയിട്ടില്ല.ജീവികളല്ലെ അവര്‍ക്കുമുണ്ടാവാം ഉയരങ്ങളിലെത്തണം എന്ന ആഗ്രഹം .പക്ഷേ സാഹചര്യത്തില്‍ സ്വാധീനം കൊണ്ടും ഈ രണ്ടിണകളിങ്ങനെയായിപ്പോയി. അവരീ പട്ടിണീം പരിഭവോം ശീലിച്ചു.
പനയം പാടത്തുള്ള ഏതൊ ഒരു പട്ടീടെ മോളാ അവള് . അവനാണെങഅകില്‍ പോത്തോട്ടപ്പറമ്പിലുള്ളതാ.മനുഷ്യരുടെ ഭാഷേല് അവര്‍ ഒളിച്ചോടീതാ.
"ബാധ്യതകളൊന്നുമില്ലാത്ത ഒരു ഒളിച്ചോട്ടം.”
അതില് ആണിന് ഇത്തിരി ശൂരത കൂടുതലാ, പക്ഷേ അവനിതുവരെ ആരെയും കടിച്ചിട്ടില്ല .
ഒരു 3 വര്‍ഷം മുന്‍പ് അവര്‍ക്ക് സ്ഥിരം കോഴിമൊട്ട കൊടുക്കായിരുന്നു , മുന്‍പത്തെ വാച്ച് മാന്‍ ഉതുപ്പേട്ടന്‍ . ഉതുപ്പേട്ടന്‍ വണ്ടി തട്ടി മരിച്ചപ്പോ അവര്‍ക്കാകയുള്ള ഒരാശ്രയം കൊഴിഞ്ഞു . ഉതുപ്പേട്ടന്‍ മരിച്ച കാര്യം അവര്‍ക്കറിയില്ല . ജീവികളല്ലെ , ഇന്നു കണ്ടു മുഖം അവര്‍ക്ക് നാളേയ്ക്ക് ഓര്മയുണ്ടാവില്ല .
ഒരു ദിനം കാലത്ത് ഇവര് രണ്ടാളും കടിപിടി കൂടി കളിച്ച് ഗോഡൗണിലെ അരിച്ചാക്ക് കടിച്ചു മുറിച്ചു.പഞ്ചായത്ത് മെമ്പര്‍ പുഷ്പന്‍ വന്നപ്പോ ചാക്കിലെ 10 മണി അരി താഴെ കിടക്കുന്നു.ചാക്ക് കീറീതു കണ്ടപ്പോള്‍ അയാള്‍ക്ക് സഹിച്ചില്ല.
തൊട്ടുമുമ്പിലെ ചായക്കടേന്ന് ചൂടുവെള്ളം ഒറങ്ങണ ഇവര്ടെമേത്തേയ്ക്ക് ഒരൊറ്റ ഒഴിക്കല്.രണ്ടിന്റെയും മേലാ പൊള്ളി .അതീ പിന്നെ ഇവര് എക്സ്ട്രീം കമ്പൂട്ടര്‍ സെന്ററിന്റെ പിന്നിലെ വര്‍ക്ഷാപ്പിലാ രാത്രി കെടക്കണേ.
പഞ്ചായത്ത് മെമ്പറിന്റെ അരിശം ഇപ്പഴും ഇവര്‍ടെ മുതുകത്ത് !രൊറ്റ ഒഴിക്കല് .രണ്ടെണ്ണത്തിന്റെ നേലാ പൊള്ളി.
അതീ പിന്നെ ഇവര് എക്സ്ട്രീം കമ്പ്യൂട്ടര്‍ സെന്റെറിന്റെ പിന്നിലെ വര്‍ക്ക ഷോപ്പിലാ രാത്രി കെടക്കണെ.
പഞ്ചായത്ത് മെമ്പര്‍ടെ അരിശം ഇപ്പഴും ഇവരുടെ മുതുകത്ത് കെടക്കുണുണ്ട് രണ്ടു മൂന്നു പൊള്ളിയപാടുകള്‍.അവടത്തെ പൂടേം ദഹിച്ചുപോയി.
പിന്നെ ഒരു ദിവസം കാലത്ത് അവനിറങ്ങി.തീറ്റ തേടാന്‍,ജീവിക്കണ്ടേ.സന്ധ്യ 6 മണിക്ക് അവള് മീന്‍ വണ്ടീടെ മുമ്പില് ചെന്ന് നിന്നു . അവര് ഒരു നിലച്ച മീനങ്ങട് എട്ടു കൊടുത്തു.
കൊടും വിശപ്പിലും അവനെ അന്വേഷിച്ച് അവള് മണല്‍ തിട്ടേമേ എത്തി.നോക്കീപ്പോ അവനവടീല്ല . മീനിന്റെ പകുതി ഭാഗത്ത് നിന്ന് ഒരു കടി കടിച്ചിട്ട് അവള് അവനൊള്ള ഭാഗം മാറ്റി കഴുകലെ വച്ചു . ഒരു രണ്ട് നാഴിക നീങ്ങീപ്പോ അവന്‍ വന്നു . നോക്കീപ്പോ മീനിന്റെ മുമ്പില് ഇവള് കിടന്നു ഒറങ്ങുന്നു.
അവന്‍ അവളെ ഉണര്‍ത്താതെ മീനെടുത്ത് തിന്നു .അപ്പോ തന്നെ അവളെ തട്ടിനോക്കി.എണീറ്റില്ല . ഇടത്തേകാല് കൊണ്ട് തന്റെ ഇണയെ മറിച്ചിട്ടു.അവന് മനസ്സിലായി അവള് ചത്തെന്ന് . അവസാനമായി അവന്‍ തന്റെ പെണ്ണിനു വേണ്ടി ഒരു കൊര "ബ്ബൗ........."
കുറച്ച കഴിഞ്ഞപ്പോ അവന്റെ വായേന്നൊരു പത വന്നു.പിടഞ്ഞ് പിടഞ്ഞ് അവനും നിലം പതിച്ചു . തന്റെ ഇണയുടെ പിറകെ അവന്റ ആ നാവ് നീങ്ങി .
ജിനോ ജോണ്...പത്തു എ
ദീപ്തി ഹൈസ്ക്കൂള്‍ ,തലോര്‍ ,തൃശൂര്‍
1 അഭിപ്രായം:
നല്ല കഥകള്‍. വീണ്ടും എഴുതുമല്ലോ?
http://joyvarocky.blogspot.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ