കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

.കണ്വാശ്രമ

കണ്വാശ്രമത്തില്‍ പ്ലസ് ടു കോഴ്സുകള്‍ !
കണക്കെടുപ്പ് കഴിഞ്ഞു
കണ്വാശ്രമാധിപന്‍ താത കാശ്യപന്റെയും തപോവനവാസികളുടെയും അന്യൂനമായ തപസ്സിന്റെയും കര്‍മ്മങ്ങളുടെയും സാക്ഷാല്‍ക്കാരമായി പുതിയ പ്ലസ് 2 കോഴ്സുകള്‍ അനുവദിച്ചു.ഇന്നലെ ഉഷപൂജയുടെ വേളയില്‍ ദേവ അമാത്യ സഭ അശരീരിയായി അറിയിച്ചതാണ് ഈ വിവരം.കണ്വാശ്രമത്തിലെ പാഠഭാഗം മനസ്സിന്റെ ഹോമ കുണ്ഡത്തില്‍ അറിവാകുന്ന അരണി കടഞ്ഞ് മലയാള ദേശങ്ങളിലെ കുട്ടം,കുടം,കര്‍ക്ക,വേണ്,പൂഴി എന്നീ 12 നാടുകളിലെ ലക്ഷക്കണക്കിന്‌ കുട്ടികള്‍ അര്‍പ്പിച്ച ഹവിസ്സ് ഉണ്ട് പുകഞ്ഞ ദേവാധിപന്‍ ആവശ്യപ്പെടുകയായിരുന്നു.അമാത്യസഭയുടെ ഷഡ്ദര്‍ശന വേദിയാണീ തീരുമാനമെടുത്തത്.
ഇന്ന് നടത്തിയ പ്രിതിഭാ ശക്തി പരീക്ഷയില്‍ കണ്വാശ്രമം"കടന്നിരിക്കല്‍" ബഹുമതി നേടി!
[അറിയിപ്പ് :പ്ലസ് 2 കൊഴ്സിലെക്കുള്ള അപേക്ഷാ പത്രിക ഇന്ന് വലതു വശത്ത്‌ നല്‍കുന്നു.എന്റെ മലയാളം ബ്ലോഗില്‍ സന്ദര്‍ശിച്ചാല്‍ ആ ഈ മയിലില്‍ കയറി അപേക്ഷ അയക്കാമെന്നു തപോവന വിദ്യാ കേന്ദ്ര അറിയിച്ചു.അപേക്ഷ അയക്കുന്ന അവസാന മുഹൂര്‍ത്തം കര്‍ക്കിടകം 16. നു കഴിയുന്നു] 
കോഴ്സുകളുടെ വിശദാംശങ്ങള്‍:-
 1.ആചാര മര്യാദാ കൌശിനി: ആശ്രമത്തില്‍ വന്ന അതിഥിയായ ദുര്‍വാസാവ് മഹര്‍ഷിയെ ശകുന്തള മാനിച്ചില്ല..ദുഷ്യന്തനെക്കുറിച്ചുള്ള  പല വിചാരം ആശ്രമത്തിനു  പരസ്യമായ അപമാനത്തിനും ശകുന്തളക്ക് ദു:ഖത്തിനും കാരണമായി.
വിഷയങ്ങള്‍ :ആചാര ക്രമ പ്രവേശിക,സ്മൃതി മര്യാദ,മാമുനി മനോശാസ്ത്രം,മംഗല്യ പ്രശ്ന ചരിത്രം.
2.ചിത്ര ഭൂഷണ രഞ്ജിനി:ചിത്രത്തില്‍ കണ്ട പരിചയം കൊണ്ട് മാത്രമാണ് സഖിമാര്‍ ശകുന്തളയെ അണിയിച്ചൊരു ക്കുന്നത് .അതിനാല്‍ നാഗരികര്‍ക്ക് ചേര്‍ന്ന സൌന്ദര്യ  അലങ്കാരങ്ങള്‍  ഗ്രാമീണര്‍ക്കും തിരിച്ചും അറിയില്ല.
വിഷയങ്ങള്‍:
മംഗള കുറിക്കൂട്ടു ന്യായം,പ്രകൃതി ചൂര്‍ണ കല,ധാര,കിഴി.
3.പ്രകൃതി പാലിനി:ആശ്രമത്തിലെ പ്രകൃതി പാലനം അതീവ സുഖകരമായി ചെയ്തിരുന്ന ശകുന്തളയെ ആശ്രമത്തിലെ ചെടികളും മാന്‍ കുട്ടിയും യാത്ര പോകുന്നതില്‍ വ്യസനിക്കുനത് കണ്ടപ്പോഴാണ് ഇത്തരം പ്രകൃതി സ്നേഹം ലോക സമസ്തം ആവശ്യമാണെന്ന് താത മുനിക്ക്‌ മനസ്സിലാകുന്നത്‌.
വിഷയങ്ങള്‍:വനജ്യോത്സ്നവിജ്ഞാനീയം,നവമാലികാജാലികാ,
കുശ സൂചി വിഷ ചികിത്സ.
 4.നീരാളി ഭാവിയാമി:ദുര്‍വാസാവ് മഹര്‍ഷി ആശ്രമത്തില്‍ വരുമെന്ന  ദീര്‍ഘപാണിയുടെ
 പ്രവചനം ശരിയായി.അതിനു ആശ്രമം വലിയ വില നല്‍കി.സസ്യ ലതാദികളുടെ പ്രവചന വൈഭവം ഗ്രഹിക്കുകയാണ് ലക്‌ഷ്യം.
വിഷയങ്ങള്‍: ജീവജാലങ്ങളുടെ ആറാം ഇന്ദ്രിയ ദര്‍പ്പണ,  സിദ്ധിവൈഭവം 
ചരാച്ചോ
അപെക്ഷാപത്രിക രൂപശില്‍പ്പി : ശ്രീ .ഫി ലി പ്പ് മലനാട്

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്