കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ലിനക്സ് പാഠങ്ങള്‍


മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്വെയര്‍
          "എന്റെ മലയാളം ടീം" ലിനക്സില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒരു പുതിയ കണ്ടെത്തല്‍ അവതരിപ്പിക്കുകയാണ് . ഇത് രൂപപ്പെടുത്തിയത് ത്രിശ്ശൂരിലെ തലോര്‍ ദീപ്തി ഹൈസ്ക്കൂളിലെ എസ്.ഐ.റ്റി.സി യായ ശ്രീ.ഫിലിപ്പ് മാസ്റ്റരാണ്. മലയാളം ടൈപ്പു ചെയ്യുന്നത് വേഗത്തിലാക്കുനതിനു ഇതിലൂടെ കഴിയും. പരിശീലനത്തിനുള്ള ചില മാറ്റങ്ങള്‍ ക്കൂടി ഇപ്പോള്‍ നല്‍കിയിരിക്കുന്നു
 
ലിനക്സിന്റെ  ഡസ്ക്ടോപ്പില്‍  കമ്പ്യൂട്ടര്‍  ഐക്കണ്‍  തുറന്നു ഫയല്‍ സിസ്റ്റം എടുക്കുക.അതില്‍ usr ഫോള്‍ഡര്‍   തുറന്നു  share ഫോള്‍ഡര്‍ എടുക്കുക.
അതില്‍  apps ഫോള്‍ഡര്‍ തുറന്നു ktouch ഫോള്‍ഡര്‍ തുറക്കുക.


അതില്‍ ഈ ഫയല്‍  ഡൌന്‍ലോഡ്  ചെയ്തു (ഫയല്‍  ) പേസ്റ്റു  ചെയ്യുക.

തുടര്‍ന്ന്  ലോഗൌട്ട്  ചെയ്തു  ഡസ്ക്ടോപ്പില്‍  കയറുക. അപ്ളിക്കേഷന്‍ -- എടുക്കേഷന്‍ ktouch തുറക്കുക. മുകളിലെ  മെനുവില്‍ Traing -ഇല്‍ Default Lectures എടുക്കുമ്പോള്‍ കിട്ടുന്ന ലിസ്റ്റിലെ  "എന്റെ മലയാളം ബ്ലോഗ്" സെലക്ട്  ചെയ്യുക.നിങ്ങള്‍ക്കുള്ള ടൈപ്പിങ്ങ് സോഫ്റ്റ് വെയര്‍ ലഭിക്കും.ലിനക്സിലെ കീബോര്‍ഡ് മലയാളത്തിലാക്കി മാറ്റുക.അതിനായി  ഡെസ്ക്ക്ടോപ്പില്‍ പ്രിഫറന്‍സില്‍ കീബോര്‍ഡ് എടുത്ത് ലെയൗട്ടില്‍ ക്ലിക്ക് ചെയ്ത് ഏഡ് ക്ലിക്ക്  ഇന്‍ഡ്യ ക്ലിക്ക് മലയാളം തുടര്‍ന്ന് ഒ കെ ക്ലിക്ക്.ഇനി ഡസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ഏജ് ടു പാനല്‍ കിബോര്ഡ് ഇന്‍ഡിക്കേറ്റര്‍ സെലക്ട് ഏഡ് ക്ലിക്ക് .അപ്പോള്‍ പാലറ്റില്‍ വരുന്ന യുസ്എ എന്ന വാക്കില്‍ മൗസ് ക്ലിക്ക് ചെയ്താല്‍ ഇന്‍ഡ് എന്ന് കാണും.ഇപ്പോള്‍  നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡു മലയാളത്തിലായിരിക്കും.ഇനി ടൈപ്പ് ചെയ്യാം.സ്പെസ് ബാറും എന്റര്‍ കീയും അമര്‍ത്തേണ്ടി വരുമ്പോള്‍ ആ ഭാഗത്ത് കറുത്ത സെലക്ഷന്‍ കാണുന്നതാണ്.
    മലയാളം കീബോര്‍ഡിന്റെ മാതൃക

ഉബുണ്ടുവില്‍ കീബോര്‍ഡിന്റെ ഫയല്‍ ഡൗണ്‍ലോഡ്  ചെയ്തു സൂക്ഷിക്കേണ്ടതായ ഫോള്‍ഡര്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു:
computer-usr-share-kde4-apps-ktouch ഫോള്‍ഡറില്‍ ആണ് പേസ്റ്റ് ചെയ്യേണ്ടത്.

പുതിയ ഉബുണ്ടു  ഒ.എസ്സില്‍ റൂട്ടിന്റെ  പാസ്വേര്‍ഡായി  നല്‍കേണ്ടത്  യൂസറിന് കൊടുത്ത പാസ്വേര്‍ഡാണ്
.......................................................................

ഉബുണ്ടുവും കയ്യിലൊരു മൊബൈലും ഇന്റര്‍നെറ്റ് തയ്യാര്‍.. പറഞ്ഞു തരാന്‍ അധ്യാപകനും റെഡി
ഇന്റര്‍നെറ്റ് കമ്പൂട്ടറില്‍ ലഭിക്കാന്‍ മൊബൈല്‍ ഫോണ്‍ മാത്രം മതി.ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും.അതിനായി ആദ്യം മൊബൈലില്‍ ഇന്റര്‍നെറ്റ് എടുക്കണം.മൊബൈല്‍ സിം സേവനം നല്‍കുന്നവരെ സമീപിച്ചു നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ഉള്ളതാക്കണം.ബി.എസ്.എന്‍.എല്‍.സിം എടുത്തവര്‍ക്ക് ജൂലൈ മാസം ഇന്റര്‍നെറ്റ് ജി പി ആര്‍ എസ് 2 gb. സൌജന്യമാണെന്ന് അറിയാമല്ലോ. ലിനക്സിലെ പുതിയ .എസ് ആയ ഉബുണ്ടുവില്‍ വളരെ ലളിതമായി ഇന്റര്‍നെറ്റ് എടുക്കാം.അതിനുള്ള തയ്യാറെടുപ്പുകള്‍ നല്‍കുന്നത് തൃശൂരിലെ അരിമ്പൂര്‍ ഹൈസ്ക്കൂളിലെ ശ്രീ സിജോ മാസ്റ്റരാണ്.ലിനക്സില്‍ പഠന ആവശ്യത്തിനായി പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന ഒത്തിരി അധ്യാപകരുണ്ട്,കുട്ടികളുമുണ്ട്.കമ്പൂട്ടര്‍ കോഴ്സുകള്‍ ഒന്നും ചെയ്യാതെ കമ്പൂട്ടറിന് മുന്‍പില്‍ തപസ്സു ചെയ്ത് അവര്‍ നേടുന്ന കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതില്‍ എന്റെ മലയാളം ബ്ലോഗ്‌ ടീം എപ്പോഴും മുന്നില്‍ നില്‍ക്കുന്നു.
ഉബുണ്ടുവില്‍ മൊബൈല്‍ വഴി നെറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍. ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ കമ്പൂട്ടറില്‍ യു.എസ്.ബി.യില്‍ഘടിപ്പിക്കുക
[ഉബുണ്ടുവില്‍ -സിസ്റ്റംസ് -പ്രഫരന്‍സ് -നെറ്റ്വര്‍ക്ക് കണക്ഷന്‍സ്‌-മൊബൈല്‍ ബ്രോഡ് ബാന്‍ഡ്‌ -എഡ്-ക്രിയേറ്റ് കണക്ഷന്‍ ഫോര്‍ ദിസ് മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സര്‍വീസ് (ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ കമ്പൂട്ടര്‍ താനേ തിരിച്ചറിയും.ഫോണിന്റെ ഡ്രൈവര്‍ ഉബുണ്ടുവില്‍ ഉണ്ടായിരിക്കും)ഫോര്‍വേര്‍ഡ് - കണ്ട്രി -ഇന്ത്യ -സെലക്റ്റ് യുവര്‍ പ്രൊവൈഡര്‍ ഫ്രം ലിസ്റ്റ് (ഉദാ:ബി.എസ്.എന്‍.എല്‍)-സെലക്റ്റ് യുവര്‍ പ്ലാന്‍-(ക്ലിക്ക് ഓണ്‍)-മൈ പ്ലാന്‍ ഈസ് നോട്ട് ലിസ്ടട്-സെലക്ടട് പി എന്‍ (ഉദാ:ബി എസ് എന്‍ എല്‍ നെറ്റ്)-അപ്പ്ളൈ-കണക്റ്റ് ഒട്ടമിറ്റിക്കലി യൂസര്‍നെയും-(ബ്ലാങ്ക്)-പാസ്വേര്‍ഡ് -(ബ്ലാങ്ക്)-(പാസ് വേര്‍ഡ് മൊബൈലില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് തന്നേ നല്‍കണം)-നമ്പര്‍ -ഡിഫോള്‍ട്ട് -നെറ്റ് വര്‍ക്ക് ബ്ലാങ്ക്-പിന്‍-ബ്ലാങ്ക്-ഷോ പാസ് വേര്‍ഡ് ബ്ലാങ്ക് -അപ്ലൈ -ഗീവ് റൂട്ട് പാസ് വേര്‍ഡ് -ഒതന്‍റ്റികേറ്റ്-ക്ലോസ്- പേനലിലുള്ള നെറ്റ് ഷോര്‍ട്ട് കട്ട് ക്കണില്‍ ക്ലിക്ക് -അതിലുള്ള മൊബൈല്‍ ബ്രോഡ് ബാന്‍ഡ്‌ കണക്ഷന്‍ സെലക്റ്റ് -നെറ്റ് കണക്ഷന്‍ ലഭിക്കും.ബ്രൌസര്‍ തുറന്നു പ്രവര്‍ത്തിക്കാം.] കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9447311174 
 .......................................................................
മലയാളം ക്ലാസ്സുകളില്‍ കംപുട്ടറിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിക്കുന്നതിന്റെ സംരംഭംനമ്മുടെ വിദ്യാഭ്യാസത്തില്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തുന്നത്.ഐ.സി.റ്റി. എല്ലാ വിധത്തിലും വിദ്യാലയങ്ങളെ ആഗോള ഗ്രാമമാക്കുകയാണ് .ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു അനുഗ്രഹമായ ഒത്തിരി സോഫ് വെയറുകള്‍ സൌജന്യമായി ലഭിക്കുന്നുണ്ട്. "ജിയോ ജിബ്ര " സോഫ്റ്റ്‌ വയറില്‍ഒരു പ്രോഗ്രാം ഇവിടെ നല്‍കുന്നു.കൂടുതല്‍സങ്കേതങ്ങള്‍ ക്രമേണ ഉള്‍പ്പെടുത്തുന്നുണ്ട്.താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ഡൌന്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.ഡൌന്‍ലോഡ് ചെയ്ത kathakali.ggbഫയല്‍ അപ്പ്ളിക്കേഷനില്‍ നിന്നുംജിയോ ജിബ്ര തുറന്നു ഫയല്‍ ഓപ്പണ്‍ ചെയ്ത് kathakali.ggbഫയല്‍ എടുക്കുക.
ഫിലിപ്പ് .പി.കെ.തലോര്‍ ദീപ്തി ഹൈസ്ക്കൂള്‍ തൃശൂര്‍ )

കാവ്യം സുഗേയം നിങ്ങളുടെ ബ്ലോഗിലും ചേര്‍ക്കാം.അതിനായി  ഈ കോഡ്  ബ്ലോഗിലെ add gadjet -ലെ  html *ഇല്‍ ചേര്‍ക്കുക 

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

"ലിനക്സിന്റെ ഡസ്ക്ടോപ്പില്‍ കമ്പ്യൂട്ടര്‍ ഐക്കണ്‍ തുറന്നു ഫയല്‍ സിസ്റ്റം എടുക്കുക.അതില്‍ usr ഫോള്‍ഡര്‍ തുറന്നു share ഫോള്‍ഡര്‍ എടുക്കുക.
അതില്‍ apps ഫോള്‍ഡര്‍ തുറന്നു ktouch ഫോള്‍ഡര്‍ തുറക്കുക.

അതില്‍ ഈ ഫയല്‍ ഡൌന്‍ലോഡ് ചെയ്തു (ഫയല്‍ ) പേസ്റ്റു ചെയ്യുക "
ഏതു ഫയല്‍? മനസ്സിലായില്ല. അവിടെ ഏതാണ് ഡൌണ്‍ലോഡ് ചെയ്യേണ്ടത്?

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്