കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളീ നീ ശരിയല്ല!ഒട്ടും ശരിയല്ല!!!

മലയാളിക്ക് എന്താണ് പറ്റിയത്?അല്ലെങ്കില്‍ ഇനി എന്താണ് സംഭവിക്കാനുള്ളത്?

                             മലയാളിക്ക് സ്വന്തം ഭാഷ വേണ്ട.പിന്നെ അത് ഇരുന്നോട്ടെ.രണ്ടാം ഭാഷയായിട്ടു മതി.മലയാളിക്ക് മലയാള ഭാഷ വെറും രണ്ടാം ഭാഷ മാത്രമാണ്.നമ്മുടെ  ഹൈസ്ക്കൂളുകളില്‍ ഇന്നത്തെ അധ്യാപകര്‍ അനുഭവിക്കുന്ന കുട്ടികളുടെ ചോര്‍ച്ച സമീപഭാവിയില്‍ പ്ലസ്ടുകളില്‍  സംഭവിക്കും.അത് മലയാളം  അധ്യാപകര്‍ക്കായിരിക്കും  ഉണ്ടാകുക. അടുത്ത പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍  പ്ലസ്ടുകളിലെ മലയാളം അധ്യാപകര്‍ക്ക് ജീവിതം മുട്ടിപ്പോകും.......കാരണം,കുട്ടികള്‍ക്ക് ഹിന്ദി ഭാഷ പഠിച്ചാല്‍ മതി.കോളേജുകളില്‍ നിന്നും മലയാളം പടിയിറങ്ങിപ്പോയിട്ട്   വിനാഴികകളല്ല; കുറെ ഭൂത ...കാലങ്ങളായി.

                            മലയാളികളുടെ മനസ്സില്‍ മലയാളത്തെക്കുറിച്ച്  ഒത്തിരി തെറ്റായ ധാരണകള്‍ കടന്നു കൂടിയിരിക്കുന്നുണ്ട്. അതിനു കാരണക്കാരായവരില്‍ മലയാളം ഭാഷയില്‍ തൊഴില്‍ ചെയ്ത ഒത്തിരി  മലയാളം അധ്യാപകരും മലയാളം ചരിത്രകാരന്മാരും ഉണ്ടായിരിക്കുന്നത്  വളരെ വിചിത്രമായ ഒരു കാര്യമാണ്.  അവരെ  പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ഭാഷാപഠനം  അങ്ങനെയായിപ്പോയി.വി.കെ.എന്‍ പറഞ്ഞതുപോലെ മലയാളം  ഒരുതരം സാമ്പാറാണെന്നാണ് പല മലയാളികളും ധരിച്ചിരിക്കുന്നത്‌.അല്ലെങ്കില്‍ ഒരു അവിയല്‍ പരുവമാണ് മലയാളം.സംസ്കൃതവും തമിഴും  ഒരു വട്ടചെമ്പിലിട്ടു  വറുത്തെടുത്തതും അധികം പഴക്കമില്ലാത്തതുമായ ഒരു  പേച്ച്‌.
മാത്രമല്ല  ,എഴുത്തച്ചനാണ് മലയാളഭാഷയുടെ പിതാവ് എന്ന സഹ്യപര്‍വതപ്രഭാഷണം പലരിലും മലയാളത്തിന്റെ പഴക്കമില്ലായ്മയെ  സംബന്ധിച്ച്  തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി.

മലയാളീ......സഹ്യന്റെ പ്രിയ മകനേ.... നീ ആള് ശരിയല്ല!ഒട്ടും ശരിയല്ല!!!
കാരണം,നിന്റെ  ഭാഷയുടെ ശക്തി അറിഞ്ഞുകൂടാ.
ലോകമൊട്ടുക്ക്   വിജയിച്ച  ഒരു ബ്രാന്‍ഡാണ്  മലയാളി  എന്നത്  നമ്മുടെ  യുവാക്കളും യുവതികളും  അ.പ്പൂപ്പന്മാരും, അ മൂമമാരും തെളിയിക്കുകയാണല്ലോ.തലയുള്ളവര്‍  പുറത്തും തല നഷ്ട്ടപ്പെട്ടവര്‍  അകത്തും എന്ന് മലയാളിയെ വിളിക്കാം.അല്ലെങ്കില്‍ എന്‍.ആര്‍.ഐ. മലയാളി,സ്വദേശി മലയാളി  എന്നോ വിളിക്കാം.എന്തെങ്കിലുമാവട്ടെ.മലയാളി ചെല്ലുന്നിടത്തെല്ലാം  അന്തസ്സായി കഴിയുന്നു. നമ്മുടെ തെങ്ങിന്‍ തലപ്പിലെ ഈര്‍ക്കിലി കൊണ്ട് നാക്കടിച്ചു   ഏതു  വിദേശ ഭാഷയും നാം സംസാരിക്കുന്നു.വിദേശികള്‍ അവരുടെ മാതൃഭാഷ പറയുന്ന അതെ സുഖത്തോടെയാണ്  മലയാളിയും ആ വിദേശ ഭാഷ സംസാരിക്കുന്നത് . പലപ്പോഴും  ഫോറിന്‍ ഭാഷയിലുള്ള മത്സരങ്ങളില്‍ മലയാളി വിജയിക്കുന്നത്  നമ്മള്‍ അറിയുന്നു.മലയാളി എവിടെ ചെന്നാലും അവിടെയുള്ള ഭാഷ മാതൃഭാഷ പോലെ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന്   ചിന്തിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കാം.ഇല്ലായിരിക്കാം.എങ്കില്‍ അതിനു  വ്യക്തമായ കാരണമുണ്ട്. അത് നമ്മുടെ മലയാളത്തിന്റെ   പ്രത്യേകമായ ഒരു  സിദ്ധിയാണ്.

നാളികേരത്തിന്റെ  നാട്ടിലുള്ള മലയാളം ലോകഭാഷകളെ  ഉള്‍ക്കൊള്ളുന്നു!!

മലയാളത്തിലെ അക്ഷരമാല എത്രയെന്നു ചോദിച്ചാല്‍ മലയാളം അധ്യാപകരും  കൈമലര്‍ത്തും.കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും  ഒക്കെയായി ബഹുവിചിത്രമായ ഒരു ഭാഷയാണ്‌ മലയാളം.ഈ വൈവിധ്യം  മലയാളത്തിനു സമ്മാനിച്ചത്‌ വിപുലമായൊരു  വളരെ വിചിത്രവും ശബ്ദലോകത്തെയാണ്.
നമ്മുടെ മലയാള ഭാഷ ലോകത്തിലെ ഒട്ടു മിക്ക  ഭാഷകളിലുള്ള  സംസാരിക്കുന്നതിനുള്ള    ശബ്ദങ്ങളെ ,അതായത് അക്ഷരങ്ങളെയും വര്‍ണ്ണങ്ങളെയും  ഉള്‍ക്കൊള്ളുന്നു.ഇംഗ്ലീഷിലെ  ഫ  എന്നാ സ്വരവും  ഫ്രഞ്ച് ഭാഷയില്‍ ചെറുനാവ് കൊണ്ട് ഉച്ചരിക്കുന്ന  ശബ്ദവുമൊഴിച്ചാല്‍  ബാക്കിയെല്ലാ  ലോകഭാഷാ ശബ്ദങ്ങളും മലയാളത്തിലുണ്ട്. feared  പോലുള്ള  ഇംഗ്ലീഷു വാക്കുകള്‍ സംസാരിക്കുന്ന സമയങ്ങളില്‍    മലയാളി അതിലെ R ശബ്ദം നിശബ്ദമായി ഉച്ചരിക്കുമ്പോള്‍ മറ്റു ഇന്ത്യക്കാര്‍ക്ക്  "ആര്‍" ശബ്ദം ഉയര്‍ത്തി കേള്‍പ്പിക്കാതെ  ഒരു സുഖവുമുണ്ടാകില്ല.

എന്ത്   കാര്യാണ്? എന്തൂട്ടാ  ചങ്ങാതീ  ഈ കേള്‍ക്കണേ?അരിപ്രാഞ്ചിക്കും  ഇംഗ്ലീഷു പറയണ്ടേ?

പറഞ്ഞോളൂ .പറയണം!
മാതൃഭാഷയുടെ  സിദ്ധികള്‍  നിന്നിലുണ്ട്.
മലയാളം അമ്മയല്ല .....നമ്മുടെ മുത്തശ്ശിയാണ് 
  
തമിഴ് ബ്രാഹ്മണനും  ലിപി വിജ്ഞാന വിദദ്ധനുമായ ശ്രീ ഐരാവതം വെളിപ്പെടുത്തിയ വിവരങ്ങള്‍ പലരും അറിഞ്ഞിട്ടുണ്ട്.മലയാളത്തിനു  രണ്ടായിരം കൊല്ലത്തെ പഴക്കമുണ്ടെന്ന കണ്ടെത്തല്‍  അറിയാത്തവരുമുണ്ട്.മലയാളത്തിന്റെ സ്വാധീനം  രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പു റത്ത്  വ്യാപിച്ചു കിടക്കുന്നതിന്റെ  തെളിവുകള്‍  പേപ്പറുകളില്‍ വന്നിരുന്നു.തേനിയിലെ വീരക്കല്ലും എടക്കല്‍ ഗുഹയില്‍ നിന്നും ലഭിച്ച ശാസനവും ആണ് മലയാളത്തിന്റെ പഴക്കത്തെ സംബന്ധിച്ചുള്ള ധാരണകള്‍ തിരുത്തിക്കുറിച്ചത്.പെടു,പല്പുലി,കച്ചവനു എന്നീ വാക്കുകളാണ്  പത്രമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.ഈ  വാക്കുകള്‍ മലയാള പദങ്ങളാണ്.

എന്ത് ചെയ്യാം?എന്നിട്ടും മലയാളിക്ക് മലയാളം വേണോ?
പേപ്പറില്‍  ഈ വാര്‍ത്ത വന്നപ്പോള്‍  ഞാന്‍  തമിഴുനാട്ടിലുള്ള  ശ്രീ ഐരാവതം സാറിനെ ഫോണില്‍ വിളിക്കുകയുണ്ടായി.പത്മഭൂഷന്‍ ലഭിച്ച പണ്ഡിതന്‍.വളരെ ഭവ്യതയോടെ അദ്ദേഹത്തെ ഫോണ്  ചെയ്തു കാക്കുമ്പോള്‍ അവിടെ പക്ഷികളുടെ ശബ്ദം.... കേള്‍ക്കുന്നു.ആ ശബ്ദത്തില്‍ പൊടുന്നനെ സ്വല്പ്പനേരം  ഞാന്‍ അലിഞ്ഞതു  പോലെയായി.ഞാന്‍ കുറച്ചു സമയത്തേക്ക്  തുഞ്ചത്ത്  എഴുത്തച്ഛന്റെ അരികിലെത്തിയത് പോലെയായി.അത്ര രസകരമായ കിളിനാദം.അദ്ദേഹം ഫോണ്‍ എടുത്തു.ഞങ്ങള്‍ സംസാരിച്ചു.എനിക്ക് തോന്നി...ഈ തമിഴ് മക്കള്‍  തന്നെ വേണം ഇനിയും മലയാളിയെ രക്ഷിക്കാന്‍.അരിയും പച്ചക്കറിയും മാത്രമല്ല..നമ്മുടെ പൈതൃകവും  അവര്‍ കണ്ടു പിടിച്ചുതരും.
മലയാളി എന്നും മലയാളത്തെ    രണ്ടാം ഭാഷയായി പഠിക്കും..
പഠിപ്പിക്കും..ഒടുവില്‍ അവിടെ നിന്നും തെക്കൊട്ടിറക്കും..
ആഘോഷമായിത്തന്നെ...വളരെ  ആര്‍ഭാടമായും

മലയാളം ക്ലാസ്സിക്കല്‍ ഭാഷയായിട്ടെന്തിനു?
മലയാളിക്ക് വേണ്ടാത്ത മലയാളത്തിന് എന്തിനീ 
ക്ലാസ്സിക്കല്‍ നെറ്റിപ്പട്ടം?



 
  





അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്