ദേശപ്പെരുമയുടെ ബ്ലോഗ് ഡാം
മലയാളം ബ്ലോഗ് പുതിയൊരു കൂട്ടായ്മ ആരംഭിക്കുന്നു
മലയാളം ബ്ലോഗിന്റെ വിക്കിയിലൂടെ നിങ്ങളുടെ സ്വന്തം ദേശത്തിന്റെ പഴയ കഥകള്‍ , പുരാവൃത്തങ്ങള്‍ ,ദേശത്തിന്റെ ചരിത്രം,ദേശത്തിലെ ആചാരങ്ങള്‍ ,ആഘോഷങ്ങള്‍ ഉത്സവങ്ങള്‍ ,പഴയപ്രധാന സംഭവങ്ങള്‍ ,പ്രധാന വ്യക്തികള്‍ ,സ്ക്കൂളിന്റെ ചരിത്രം എന്നിവയെല്ലാം നിങ്ങള്‍ക്കു തന്നെ സ്വന്തമായി എഴുതാം .ഇതില്‍ ആര്‍ക്കും വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. നാട്ടിലും വിദേശത്തുമുള്ള
എല്ലാ നല്ല അഭ്യുദയകാംക്ഷികള്‍ക്കും ഈ വിക്കിയില്‍ പങ്കെടുക്കാം എന്നത് വിക്കിയുടെ ഏറ്റവും ഉയര്‍ന്ന പ്രയോജനമാണ്.മലയാളം ബ്ലോഗ് നല്‍കുന്ന ഈ വിക്കിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് സ്വന്തം നാടിന്റെ വിവരങ്ങള്‍പലരിലൂടെയും ചേര്‍ത്തി നല്ലൊരു നാട്ടു സ്രോതസാക്കുന്നതിനാണ് ഈ സംരംഭം.ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഒരു നിര്‍ദ്ദേശം
[ ഈ വിക്കി പേജില്‍ സ്ക്കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രിയ നാട്ടുകാര്‍ക്കും ചെയ്യാവുന്ന ഒരു പ്രവര്‍ത്തനം നിര്‍ദേശിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.നമ്മുടെ
ദേശത്തെ ആസ്പദമാക്കി ഒരു നോവല്‍ രചിക്കുവാന്‍ ഇതിലൂടെ കഴിയും.കോവിലന്റെ
തട്ടകം പോലൊരു നോവല്‍ നമുക്കും എഴുതാം.
ഇതില്‍ ആര്‍ക്കും വിഷയങ്ങള്‍ ചേര്‍ക്കാം എന്നതിനാല്‍
സംഘമായി രചിക്കുന്ന ഒരു സൃഷ്ട്ടിയുടെ പുതിയ അനുഭവം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മലയാളികള്‍ക്കും ലഭിക്കും ]
മലയാളം വിക്കി പേജിലേക്ക് പോകുവാന്‍ ഇവിടെ രണ്ടു ലിങ്കുകള്‍ നല്‍കുന്നു.
ലിങ്ക് ഒന്ന്:
ഈ പേജില്‍ നിങ്ങളുടെ അങ്ങത്വമെടുത്താല്‍ Create new blog article കാണും .അതില്‍ തുറന്നാല്‍ നിങ്ങളുടെ സ്വന്തം
Blog post title എഴുതാം.അതില്‍ നാട്ടു വിശേഷങ്ങള്‍ ചേര്‍ക്കാം.ഈ പേജില്‍ താഴെ കാണുന്ന Add category തുറന്നാല്‍ എല്ലാവര്‍ക്കും സ്വന്തം നാടിന്റെ വിവരങ്ങള്‍ക്കായി പല കേറ്റഗറികള്‍ നിര്‍മ്മിക്കാം.
ലിങ്ക് രണ്ട്:
മെയിന്‍ പേജ് എന്നെഴുതിയ ഈ ലിങ്കില്‍ നമ്മുടെ കവികള്‍ പേജ് ലഭിക്കും .അതില്‍ നല്‍കുന്ന കേറ്റഗറികളില്‍ നിങ്ങള്‍ക്കും കേറ്റഗറികള്‍ ചേര്‍ക്കാം .വിഷയങ്ങള്‍ എഴുതാം.
ഫിലിപ്പ് .പി.കെ. ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍, തൃശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ