കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മഴമണം

 



രാത്രിമഴ പെയ്തത് അരികിലോ ?
അകലെ രാക്കിളി തന്‍ ഗാനം
മഴനീര്‍ കണങ്ങളിലതലിയവേ
ഒഴുകിയ പൂവിതളുകള്‍ മാഞ്ഞുവോ ?

പുലരി തന്‍ തലോടലില്‍പ്പിന്നെ,
മെല്ലെ വിടര്‍ന്നു പുതുപൂക്കള്‍
അനന്തമാം വിഹായസ്സിലുയര്‍ന്നു
വീണ്ടും മഴ തന്‍ മേഘച്ഛായകള്‍

രാത്രിമഴയ്ക്കും പകല്‍മഴയ്ക്കുമുണ്ടോ ?
താളഭേദങ്ങള്‍ , രാഗവ്യത്യസങ്ങള്‍ ?
മഴനീര്‍ കണങ്ങള്‍ താലോലിയ്ക്കവേ
പൂവിന്‍ സുഗന്ധമൊഴുകിയോ ?

ഒഴുകിയകന്ന ഇതളില്‍ , മണത്തില്‍
കണ്ണീര്‍ക്കണങ്ങള്‍ നിറയവേ....
ആഴ്ന്നിറങ്ങിയെന്തോ ഉള്ളിലായ്
മണ്ണിനടിയിലായ് തേങ്ങിത്തേങ്ങി...

മഹാലക്ഷ്മി .എന്‍ .പി
സമൂഹം  ഹൈസ്ക്കൂള്‍ പറവൂര്‍


മലയാളം പരീക്ഷക്ക് ഒരുങ്ങാം ഈ കുറു പാഠങ്ങളിലൂടെ (അടിസ്ഥാനപാഠാവലി)

പത്താം ക്ലാസ്സിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ ഒന്നാം യൂണിറ്റാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാവുന്ന ഏറ്റവും അടിസ്ഥാനമായ കുറിപ്പുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. 

താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം 


മലയാളം പരീക്ഷക്ക് ഒരുങ്ങാം ഈ കുറു പാഠങ്ങളിലൂടെ (കേരള പാഠാവലി)



പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ അഞ്ചു യൂണിറ്റുകളിലെ പ്രധാനമായ ആശയങ്ങളും ആസ്വാദന മേഖലകളും ആണ്  ഈ കുറു പാഠ ഒരുക്കത്തിലുള്ളത്.പരീക്ഷ നമുക്കൊരു പരീക്ഷണമല്ല....എഴുത്തിന്റെ രസമാണ്.....ഒരു വര്‍ഷം കരുത്താര്‍ജ്ജിച്ച നമ്മുടെ ഭാവനയുടെ , ചിന്തകളുടെ ആവിഷ്ക്കാരമാണ്...സുഖകരമായൊരു പരീക്ഷക്കാലം നേരുന്നു
ഏറ്റവും അടിസ്ഥാനമായ കുറിപ്പുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.


താഴെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

കേരള പാഠാവലി യൂണിറ്റ്  1
കേരള പാഠാവലി യൂണിറ്റ്  2
കേരള പാഠാവലി യൂണിറ്റ്  3
കേരള പാഠാവലി യൂണിറ്റ്  4
കേരള പാഠാവലി യൂണിറ്റ്  5













സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്