കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാണ്മയുടെ ഭരണപ്പിറവിക്ക് ഇന്ന് 54 വയസ്സ്കേരളപ്പിറവിക്കു ഇന്ന് വയസ്സ് 54.മലയാള ഭാഷയുടെ വാമൊഴിക്കൂട്ടവും വരമൊഴിക്കൂട്ടവും ഭരണപരമായി അംഗീകരിക്കപ്പെട്ട ദിവസം.കേരള സംസ്ഥാനത്തിന്റെ അസ്തിത്വമായി ഭാഷ ഓര്‍മ്മിക്കപ്പെടുന്ന ദിവസം.പ്രാണവായു പോലെ നമ്മളെ ജീവിപ്പിക്കുന്ന നമ്മുടെ മലയാള ഭാഷയുടെ ശംഖൊലി!!!!
പലപ്പോഴും നമ്മള്‍ വസ്തുതകള്‍ പറയുന്ന ഒരു ശൈലിയുണ്ട്.ആദ്യം തന്നെ നമ്മുടെ മനസ്സില്‍ പ്രതികൂലമായ ചിന്തകള്‍ വരും.അതിനു ശേഷം അനുകൂലമായവയും.(ഇത് മലയാളികളുടെ പൊതു സ്വഭാവമാണെന്ന് തോന്നുന്നു.നമ്മുടെ സമരങ്ങള്‍ നിയന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജ് അരങ്ങേറുന്നത് ആദ്യം കേട്ട വഴിക്ക് അനുസരണക്കെട് കാണിക്കുന്നത് കൊണ്ടാണോ?)
കേരളപ്പിറവി ദിനത്തില്‍ മലയാളിക്ക് വേണ്ടാത്ത മലയാളത്തിന്റെ ഇന്നത്തെ തിരസ്ക്കാരങ്ങളെ സംബന്ധിച്ച് എഴുന്നള്ളി എഴുത്താണി നിരക്കണോ എന്ന് സംശയിച്ചു.മലയാളത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരം തന്നെ.പക്ഷെ,അതിനു മലയാളിയെ എന്തിനു കുറ്റം പറയണം?
കൃത്യമായി പറഞ്ഞാല്‍ മലയാളി എന്നും പുരോഗമന ചിന്താഗതിക്കാരനാണ്.അവന്‍ എപ്പോഴും ഒരു പടിഞ്ഞാട്ടു നോക്കി യന്ത്രമാണ്.ഇംഗ്ലീഷ് ഭാഷ നമുക്ക് വളരെ ഹരമാണ്.മലയാളം വാക്കുകള്‍ "എത്ത ര"ബുദ്ധിമുട്ടിയാണ് ഇംഗ്ലീഷ് ചുവയോടെ നമ്മള്‍ പറയുന്നത്.
പക്ഷെ,മലയാളി സ്വന്തം ഭാഷയെക്കാള്‍ മറ്റു ഭാഷകളെ താലോലിക്കുന്നത് ഇന്ന് തുടങ്ങിയതല്ല.അതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടല്ലോ.നമ്മുടെ തെളിവുകളില്‍ സസ്കൃതത്തോടും തമിഴിനോടും ഈ ആരാധന മനോഭാവം മലയാളികള്‍ കാണിച്ചിട്ടുണ്ട്.സൂക്ഷമായി നോക്കിയാല്‍ മലയാളം വെറുത്തിട്ടല്ല മലയാളികള്‍ മലയാളത്തെ അവഗണിക്കുന്നത് മലയാളിക്കിന്നും പ്രിയം മലയാളം തന്നെ.നമ്മുടെ പാട്ടുകളും കലകളും നാട്ടിന്‍പുറങ്ങളും നഗരങ്ങളും മലയാളം പറയുന്നു.പിന്നെ ഇംഗ്ലീഷ് കൊണ്ടുനടക്കുന്നത് വിദ്യാഭ്യാസ കേന്ദ്രങ്ങളും വലിയ വാണിജ്യ കേന്ദ്രങ്ങളുമാണ്.മലയാളി എന്നും ആഗോളമായി ചിന്തിക്കുന്നു.ജീവിതത്തിന്റെ പച്ച തുരുത്തുകളില്‍ ഉപജീവനാര്‍ത്ഥം ചേക്കേറുവാന്‍ യത്നിക്കുന്ന മലയാളി അതിനായി ആധുനിക പുരോഗതിയുടെ ഭാഷ സ്വീകരിക്കുന്നു.ശാസ്ത്ര സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മലയാളം പോരായെന്നു അവര്‍ വിചാരിക്കുന്നു.
ക്ലാസിക്കല്‍ പദവി നേടിയപ്പോള്‍ എത്ര മലയാളികള്‍ ഈ ഭാഷയുടെ ഉയര്‍ന്ന പാരമ്പര്യം മനസ്സിലാക്കി.പക്ഷെ മനുഷ്യരുടെ ആവശ്യബോധത്തില്‍ നിന്നാണ് ഇതൊരു വസ്തുവിന്റെയും ......ഭാഷയുടെയും ഉപയോഗം ഉണ്ടാകുന്നത്.മലയാളം ക്ലാസ്സിക്കല്‍ ഭാഷയായത് കൊണ്ട് മലയാളിക്കെന്തു ഗുണം?ഇതാണ് സാധാരണ മലയാളി ചിന്തിക്കുന്നത്.
പാരമ്പര്യത്തിന്റെ അഭിമാനത്തോടു കൂടി മലയാള ഭാഷക്ക് മലയാളികളുടെ ജീവിതത്തിലെ സമഗ്രമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞാല്‍ മലയാളി സ്വന്തം ഭാഷയിലേക്ക് മടങ്ങിവരും.സ്വന്തം മണ്ണിലേക്ക് മടങ്ങിവരും.
ഇന്നത്തെ മലയാളി മൊബൈല്‍ ,കമ്പ്യൂട്ടര്‍ യന്ത്രങ്ങള്‍ക്കൊപ്പം ജീവിതത്തിനായി പുതിയ താളം കണ്ടെത്തിയിരിക്കുകയാണ്.അവനിന്ന് "ടെക്നോ ക്രസിയുടെ" ലോകത്താണ്.മലയാളത്തിലുള്ള സോഫ്റ്റ് വെയറുകള്‍ ,ഇന്റര്‍നെറ്റിലുള്ള മലയാളം സൌകര്യങ്ങള്‍ ,മലയാളം ചാറ്റിംഗ്,മലയാളം എസ്.എം.എസ് എന്നിവയുടെ പ്രയോഗം വ്യാപിച്ചാല്‍ മലയാളി തിരിച്ചുവരും.
(ഇംഗ്ലീഷുകാരന്‍ ലോകമൊട്ടുക്ക് കോളനി ഉണ്ടാക്കി ഇംഗ്ലീഷ് ലോകഭാഷയായി.മലയാളി ലോകത്തിന്റെ മുക്കിലും മൂലയിലുമുണ്ട്.അത് അന്തസ്സായി ജീവിക്കാന്‍ വേണ്ടിയാണ്.വെട്ടിപ്പിടിക്കാനായിരുന്നെങ്കില്‍???? ...................സഹ്യ പര്‍വതത്തിനു മൊത്തമായി പെയ്ട്ടന്റ്റ് സ്വന്തമാകാന്‍ നമ്മുടെ സാമൂതിരിയും മറ്റു രാജാക്കന്മാരും ശ്രമിച്ചിരുന്നെങ്കില്‍?....)
ശാന്തം ..പാപം..മലയാളി സഹിഷ്ണുതയുള്ളവനാണ്.
മലയാളിക്ക് നാട്ടിടവഴികളില്‍, പീടികത്തിണ്ണകളില്‍,സൌഹൃദങ്ങളില്‍ ഒത്തുകൂടുവാന്‍ സമയമില്ല.അവര്‍ തിരക്കിലാണ്."നമ്മുടെ കാര്‍ഷിക കേരളം അസ്തമിച്ചു.നമ്മള്‍ നഗരങ്ങളില്‍ യന്ത്രങ്ങള്‍ക്കൊപ്പം ....("നമ്മള്‍ ക്യൂവിലാണ്")
തുഞ്ചന്റെ കിളിമകളോട്
"കഥയ മമ കഥയ മമ കഥകളതി സാദരം"എന്ന് വിളിക്കാന്‍ ആരുമില്ല.
ക്ലാസ്സിക്കല്‍ പദവിയോടു കൂടി ലഭ്യമാകുന്ന ഗവേഷണ സൌകര്യങ്ങള്‍ ആധുനിക മലയാളിയുടെ ഭാഷാ ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനായി ഉപയോഗിച്ചിരുന്നെങ്കില്‍?....
ഒപ്പം ഫലശ്രുതിയായി പറയട്ടെ....
നമ്മുടെ മലയാളം മാധ്യമാമായുള്ള ശാസ്ത്ര ,സാമൂഹ്യ,ഗണിത പുസ്തകങ്ങളില്‍ സാങ്കേതിക പദങ്ങളായി ഇന്നുപയോഗിക്കുന്ന സംസ്കൃതത്തെ പടിയടച്ചു ഒരു പിണ്‍ഡം വപ്പ്?...
നടക്കോ?
അല്ലെങ്കില്‍ ഈ കായാന്തരിതശിലയും അവസാദശിലയും ഗണവും ചരങ്ങളും ആര്‍ക്കു വേണം മാഷേ?
വിഷയത്തിലേക്ക് കുട്ടികളെ പൊടുന്നനെ ആകര്‍ഷിക്കുന്ന വാക്കുകളുടെ സൌന്ദര്യമെവിടെ?
തുഞ്ചനും കിളിമകളും ഏതെങ്കിലും ഒരു സ്മാരകത്തില്‍ പ്രതിഷ്ട്ടിക്കപ്പെടുവാനുല്ലതല്ല.
അവര്‍ നമ്മളിലൂടെ ജീവിക്കട്ടെ....

ഇന്ന് രാവിലെ എന്റെ സുഹൃത്ത് അയച്ച എസ്.എം.എസ്.:

പിറന്ന മണ്ണിന്റെ

വളര്‍ന്ന നാടിന്റെ

പൈതൃകത്തിന്റെ

സംസ്ക്കാരത്തിന്റെ

മലയാളത്തനിമയുടെ

ദിനം

പക്ഷെ എന്ത് ചെയ്യാം
അപ്പോഴും പറഞ്ഞില്ലേ....എസ്.എം.എസ്.വന്നത് ഇംഗ്ലീഷിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്