കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലയാളം ക്ലസ്റ്റര്‍ യോഗത്തില്‍ നിരീക്ഷകനെ വെള്ളം കുടിപ്പിച്ചു !!!

തൃശൂര്‍:തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പ്‌ ഉപജില്ലയുടെ മലയാളം ക്ലസ്റ്ററിലാണ് സംഭവം ഉണ്ടായത്.കേരള ഗവണ്‍മെന്റ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്ലസ്റ്റര്‍ യോഗം നിരീക്ഷിക്കുവാന്‍ വന്ന തൃശൂരിലെ അമ്മാടം ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായ ശ്രീ.ജോസഫ് മാസ്റ്റര്‍ക്കാണ് വെള്ളം കുടിക്കേണ്ടി വന്നത്.
ഏകദേശം മൂന്ന് മണിയോടു കൂടിയാണ് സംഭവം നടന്നത്.ക്ലസ്റ്റര്‍ യോഗത്തിലേക്ക് കടന്നു വന്ന ശ്രീ.ജോസഫ് മാസ്റ്റര്‍ അധ്യാപകരെ അഭിസംബോധന ചെയ്തു.ക്ലസ്റ്റര്‍ യോഗങ്ങള്‍ നമ്മുടെ കര്‍ത്തവ്യത്തിന്റെ ഭാഗമാണെന്നും അത് ക്ലാസ്സിലെ അധ്യാപനം പോലെ കൃത്യ നിഷ്ഠയോടെ ചെയ്യേണ്ടതാണെന്നും ജോസഫ് മാസ്റ്റര്‍ ഓര്‍മ്മപ്പെടുത്തി.അധ്യാപക ശാക്തീകരണത്തിന്റെ മൂല്യങ്ങള്‍ വിശദീകരിച്ച ജോസഫ് മാസ്റ്റര്‍ ക്ലസ്റ്റര്‍ യോഗത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പറയുവാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടു.അധ്യാപകരുടെ പ്രതികരണങ്ങള്‍ വളരെ സര്‍ഗാല്‍മകമായി.മലയാളം അധ്യാപകര്‍ വാചാലരായി.ക്ലസ്ട്ടറിനെ സംബന്ധിച്ചുള്ള പലവിധത്തിലുള്ള വിലയിരുത്തലുകള്‍ അധ്യാപകര്‍ അവതരിപ്പിച്ചു.
ക്ലസ്റ്റര്‍ നിരീക്ഷകനായ ജോസഫ് മാസ്റ്റര്‍ യോഗത്തിലേക്ക് വരുന്ന സമയത്ത് അധ്യാപകര്‍ ഗൌരവമായ ചര്‍ച്ചയിലായിരുന്നു. കേരള പാഠാവലിയില്‍ ഒന്‍പതാം ക്ലാസിലെ മാധ്യമങ്ങളെക്കുറിച്ചുള്ള ഭാഗമായിരുന്നു അധ്യാപകര്‍ ചര്‍ച്ച ചെയ്തത്.മാധ്യമങ്ങള്‍ എങ്ങനെ സത്യമായ കാര്യങ്ങളെ വളച്ചൊടിക്കുന്നുവെന്നും വാര്‍ത്തകള്‍ എങ്ങനെ സ്വന്തമായി നിര്‍മ്മിക്കുന്നുവെന്നും ചര്‍ച്ച ചെയ്യുന്ന സമയത്തായിരുന്നു നിരീക്ഷകനായ ജോസഫ് മാസ്റ്റര്‍ കടന്നുവന്നത്.
അധ്യാപകരുടെ ചര്‍ച്ചകള്‍ കാണണമെന്ന ക്ലസ്ട്ടറിനു നേതൃത്വം കൊടുക്കുന്ന ആര്‍.പി.മാരുടെ അഭ്യര്‍ത്ഥന മാനിച്ചു ജോസഫ് മാസ്റ്റര്‍ കസേരയില്‍ ഇരിക്കുകയായിരുന്നു.ചര്‍ച്ച നേരിട്ട് മനസ്സിലാക്കി നിരീക്ഷകനായ ജോസഫ് മാസ്റ്റര്‍ തന്റെ അഭിപ്രായം അവതരിപ്പിച്ചു.ഒരേ വാര്‍ത്ത തന്നെ വ്യത്യസ്ത മാധ്യമങ്ങളില്‍ എപ്രകാരമെല്ലാം വളച്ചൊടിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ടെന്നു നിരീക്ഷകന്‍ പറഞ്ഞു.
ഇതിനിടയില്‍ ഈ വര്‍ഷം വിരമിക്കുന്ന ഒരു അധ്യാപിക തന്റെ സന്തോഷസൂചകമായി ഉച്ചക്ക് വിതരണം ചെയ്ത ലെഡു നിരീക്ഷകനായ ജോസഫ് മാസ്റ്റര്‍ക്ക് നല്‍കിയിരുന്നു.അത് കഴിച്ചുകൊണ്ടിരിക്കെ വിമ്മിഷ്ട്ടപ്പെട്ടുപോയ ജോസഫ് മാസ്റ്റര്‍ക്ക് ആര്‍.പിമാര്‍ ഉടനടി ഒരു ടീച്ചറുടെ ബാഗില്‍ നിന്നും വെള്ളം കുപ്പി വലിച്ചെടുത്തു വേഗത്തില്‍ തുറന്നു മാസ്റ്റര്‍ക്ക് നല്‍കുകയാണ് ഉണ്ടായത്.
യഥാര്‍ത്ഥത്തില്‍ ചോദ്യശരങ്ങള്‍ കൊണ്ടല്ല ;പകരം മധുരം ആസ്വദിച്ചത് മൂലമാണ് മാസ്റ്റര്‍ക്ക് വെള്ളം കുടിക്കേണ്ടി വന്നത്.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന പഴഞ്ചൊല്ല് ഇവിടെ മാറ്റുകയാണ്:!!!"മധുരം തിന്നവന്‍ വെള്ളം കുടിക്കും"

മലയാളം ക്ലസ്റ്റര്‍ വളരെ സുന്ദരമായ അനുഭവമായിരുന്നുവെന്നു ശ്രീ ജോസഫ് മാസ്റ്റര്‍ പറഞ്ഞു.മലയാളം അധ്യാപകരുടെ ആതിഥ്യ മര്യാദയും കൂട്ടായ്മയും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു


ശ്രദ്ധിക്കുക:ഇത് ഒരു കൌതുക വാര്‍ത്ത മാത്രമാണ്;മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ഈ രചന.


ചരാച്ചോ

3 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

സംഗതി നന്നായിട്ടുണ്ട്. വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാവാന്‍ തലവാചകം തന്നെ ധാരാളം എന്നു മനസ്സിലായി.
ലേഖനത്തില്‍ ഇങ്ങനെ കാണുന്നു. ക്ലസ്റ്റര്‍ യോഗത്തിലേക്ക് കടന്നു വന്ന ശ്രീ.ജോസഫ് മാസ്റ്റര്‍ അധ്യാപകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

അഭിസംബോധന ചെയ്താല്‍ സംസാരിക്കേണ്ട ആവശ്യം ഇല്ല.
(പുനരുക്തിദോഷം എന്നല്ലേ സാര്‍ പറയുക)

ക്ലസ്റ്റര്‍ യോഗത്തിലേക്ക് കടന്നു വന്ന ശ്രീ.ജോസഫ് മാസ്റ്റര്‍ അധ്യാപകരെ അഭിസംബോധന ചെയ്തു എന്നു മതി

എന്റെ മലയാളം പറഞ്ഞു...

ശരി.വളരെ ശരി ..ഇപ്പോള്‍ തന്നെ മാറ്റുന്നു.അത് ബ്ലോഗിലെ കമന്റില്‍ നിന്നും കളയാതെ അതില്‍ തുറന്നു പറഞ്ഞു കൊണ്ട് തന്നെ മാറ്റുന്നു. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്ക് ഒത്തിരി നന്ദി

JOVOPARANNUR പറഞ്ഞു...

KOLLAM NANNAYI

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്