കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

നിശാഗന്ധിയോട്

നമ്മുടെ കേരളീയതയുടെ കിശോര ഭാവനകള്‍ നാമ്പെടുക്കുന്ന കുട്ടികള്‍ നമ്മുടെ പള്ളിക്കൂടങ്ങളില്‍ ആരാലുമറിയാതെ മറഞ്ഞിരിക്കുന്നു.നിധികള്‍ ഒളിഞ്ഞിരിക്കുന്നതുപോലെ അവര്‍ പൂര്‍ണ്ണ സമാധിയിലാണ്. അവരെ കണ്ടെത്തുന്ന നമ്മുടെ മലയാളം അധ്യാപകര്‍ മലയാളത്തെ സ്നേഹിക്കുന്നത് മലയാളം അവരുടെ തൊഴില്‍ ആണെന്നതുകൊണ്ടല്ല. ഭാഷയുടെയും സാഹിത്യത്തിന്റെയും വിശാലമായ പുഞ്ചപ്പാടത്തെ കൊയ്ത്തും നാവേറും ഒത്തിരി ഇഷ്ട്ടപ്പെടുന്നവരായത് കൊണ്ടാണ്.
കുട്ടികളില്‍ കവിത ചുരക്കുമ്പോള്‍ അതിനു രസം പാല്‍മധുരം.അവര്‍ക്ക് വളപ്പൊട്ടുകളും മയിപ്പീലികളും രാത്രിയും നിശാഗന്ധിയും വളരെ പ്രിയകരം!കക്കാടിനെ പോലെ "നഗരക്കാഴ്ച്ചകളുടെ ദൃശ്യങ്ങളില്‍,ജീവിതത്തില്‍ രാക്ഷസന്റെ കുടിലത" കണ്ടു നമ്മുടെ കുട്ടികള്‍ ഭയക്കുന്നില്ല;അല്ലെങ്കില്‍ അവരത് കാണുന്നില്ല.അവര്‍ക്ക് പ്രിയം കേരളത്തിന്റെ പച്ചപ്പും കുളിര്‍മ്മയും;വൈലോപ്പിള്ളിയെപ്പോലെ ഒത്തിരി കൊന്നപ്പൂവും തന്നെ.
മധുര സ്വപ്നത്തിന്‍ ദൂതുമായ്‌ വന്നെത്തി
രജനി തന്‍ യാമത്തില്‍ വാല്‍ക്കന്നനാങ്കിളി
പതിയെ വിരിഞ്ഞൊരാ സുന്ദരയാമിനി
യൌവ്വനമുള്‍ക്കൊണ്ട് നിശ്ശബ്ദയായ് നില്‍ക്കവേ
തുടരാം


കൃഷ്ണ കെ.കെ.(പത്താം ക്ലാസ്സ് .ഡി ) സെറാഫിക് സി.ജി.എച്ച്.എസ്.പെരിങ്ങോട്ടുകര

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്