കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വൈക്കം സുല്‍ത്താനു വേണ്ടി പടച്ചവന്‍ വരച്ച കഥാപാത്രങ്ങള്‍

ബഷീര്‍ എന്തുകൊണ്ടാണ് പാത്തുമ്മയുടെ ആട് എഴുതിയത്?സ്വന്തം കുടുംബാംഗങ്ങള്‍ പരസ്പ്പരം പോരടിക്കുന്നതും കുശുമ്പ് കുനുട്ട് കാണിക്കുന്നതും അനിയന്മാരുടെ തന്ത്രങ്ങള്‍ തുറന്നെഴുതുന്നതും എഴുതി മാലോകരെ രസിപ്പിക്കാന്‍ ബഷീര്‍ എന്തുകൊണ്ട് ശ്രമിച്ചു?
ബഷീര്‍ ലക്ഷ്യം വച്ചത് വെറും രസമല്ല എന്ന് വേണ്ടേ കരുതാന്‍.മാലോകരെ രസിപ്പിക്കാന്‍ "എന്റെ കുടുംബത്തിലെ അടിപിടികള്‍ കേട്ടോളൂ" എന്ന് ബഷീര്‍ വിചാരിച്ചിരിക്കില്ല.
അപ്പോള്‍ ബഷീറിന്റെ മനോഭാവം എന്തായിരുന്നു?നോക്കാം.ബഷീര്‍ ആദ്യന്തം ഒരു കലാകാരനായിരുന്നു;ഒരു നോവലിസ്റ്റായിരുന്നു.മനുഷ്യരുടെ രസങ്ങള്‍ക്ക് വേണ്ടി മാത്രമല്ല എഴുത്തുകാര്‍ ഇവിടെ സര്‍ഗക്രിയാസാരം തേടിയലയുന്നത്.മനുഷ്യരെ രസിപ്പിക്കുന്നതിനേക്കാള്‍ അധികമായി എഴുത്തുകാരെ പ്രേരിപ്പിക്കുന്നത് മറ്റു ചില മനോധാരണകളാണ്.
അത് എഴുത്തുകാരന്റെ ജീവിതം,അനുഭവങ്ങള്‍ പഠിപ്പിച്ച ചില വീക്ഷണങ്ങളാണ്.ഈ എഴുത്തുകാര്‍ക്കെല്ലാം അവരുടെതായ ഒരു മനോഭാവമുണ്ട്.അതിനു ഫിലോസഫിയെന്നോ പുരഗമനവാദിയെന്നോ മനോനോക്കിയെന്നോ മാനംനോക്കിയെന്നോ എന്തെല്ലാം വിളിച്ചാലും എഴുത്തുകാര്‍ക്ക് എഴുതുവാനുള്ളത് അവരുടെ മനസ്സിന്റെ മൂശയില്‍ രൂപപ്പെട്ട നവ്യമായ സങ്കല്‍പ്പങ്ങളാണ്.ഒരു പക്ഷെ പരിഷ്ക്കരണങ്ങള്‍ക്കായി വ്യാപകമാകുന്ന ക്രൂരതകളുടെ വീര്യങ്ങള്‍ക്കിടയില്‍ ഈ ലോകം ശാന്തമാകുന്നത് ഇത്തരം എഴുത്തുകാരുടെ മനോഭാവമുള്ള സഹൃദയര്‍ ഇന്നും നിലനില്‍ക്കുന്നത് കൊണ്ടായിരിക്കാം.എഴുത്തുകാരന്റെ മനസ്സ് എഴുത്തുകാരല്ലാത്തവര്‍ക്കും ഉണ്ട്.അവരെ പണ്ടത്തെ മനുഷ്യര്‍ സഹൃദയര്‍ എന്ന് വിളിച്ചു.ഇന്നത്തെ മനുഷ്യര്‍ അവരെയും എഴുത്തുകാരെന്നു വിളിക്കുന്നു.കാരണം എല്ലാവരിലും എഴുത്തിന്റെ ശക്തിയുണ്ട്.അതിനോട് കാണിക്കുന്ന നിരന്തര താല്‍പ്പര്യമാണ് ചിലരെ എഴുത്തുകാരുടെ പട്ടികയില്‍ അവരോധിച്ചത്.
അതെല്ലാം പോകട്ടെ.നമ്മുടെ കുട്ടികള്‍ ക്ലാസ്സുകളില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതും തയ്യാറാക്കുന്നുണ്ട്.ബഷീറിന്റെ കഥയുടെ വംശാവലി കുട്ടികളെ വളരെ ആകര്‍ഷിച്ചിരിക്കുന്നു.ഈ വംശാവലി ചിത്ര രൂപത്തിലാക്കുന്നതിനു കുട്ടികള്‍ കാണിക്കുന്ന താല്‍പ്പര്യം കാണുമ്പോള്‍ പലപ്പോഴും ചിന്തിച്ചുപോകുന്നത് വംശാവലിയുമായി ബന്ധപ്പെട്ട മറ്റൊരു ബൃഹത്തായ നോവലിനെക്കുറിച്ചാണ്."ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍"കേണല്‍ അരീലിനിയോ ബുവേണ്ടിയയുടെ വംശാവലിയിലേക്ക് നമ്മുടെ കുട്ടികള്‍ വായിച്ചെത്തുവാന്‍ അധിക സമയമില്ല.സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍!!!!!



തയ്യാറാക്കിയത്:അര്‍ച്ചന ഗോപി.(മാതാ ഹൈസ്ക്കൂള്‍,മണ്ണംപ്പെട്ട,തൃശൂര്‍)

1 അഭിപ്രായം:

pofe പറഞ്ഞു...

നന്നായി!!!വൈക്കം ബഷീര്‍ ഇത് വായിച്ചിരുന്നെങ്കില്‍ സുന്ദരമായി ഒരു ബീഡി വലിച്ചു പഷ്ട്ട് എന്ന് പറഞ്ഞേനെ....

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്