1999 ഉം 2000 വും ഞാന്‍ ലക്ഷ്വദ്വീപില്‍ കടല്‍ അലകള്‍ പോലെ പുഞ്ചിരിക്കുന്ന കടല്‍ മനുഷ്യരെ കണ്ടു.അവര്‍ എന്നോട് പറഞ്ഞു" സ്യേര്‍, ഇങ്ങാ എപ്പ ഇളിച്ചു?സ്യേര്‍ ...ളൈ...ഇവിടെ ളച്ച്..((സാര്‍ എപ്പോള്‍ കപ്പലില്‍ നിന്നും ഇറങ്ങി(ഇളിച്ചു) .ഇവിടെ ഇരിക്കൂ(ളൈ)}കില്‍ത്താന്‍ ദ്വീപിലെ കേന്ദ്ര ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ പഠിപ്പിക്കുവാന്‍ ചെന്ന എനിക്ക് അവിടത്തെ കടല്‍ക്കാറ്റിനു തിരയുടെ വേദന തീരെ മനസ്സിലാകിലെന്നു പെട്ടന്ന് തന്നെ ബോധ്യമായി.കാരണം അവിടെ അലയുന്ന തിരകള്‍ക്കു വേദനകള്‍ കുറവാണ്.രണ്ടു വശവും എപ്പോഴും കടല്‍ കാണുന്ന ദ്വീപുകാര്‍ക്ക് എല്ലാം ലളിതമാണ്.
കപ്പല്‍ വരുമ്പോള്‍ അവര്‍ ഭക്ഷണം ശേഖരിക്കുന്നു.വല്യ മഴക്കാലത്ത് "കീളാവായിലെ"(കിഴക്ക്)കടല്തീരത്തുള്ള "ബില്ലത്ത്"(ലഗൂണ്‍)പോയി "വേലിയിറക്ക സമയത്ത് ചെന്ന് അപ്പലിനെ"(നീരാളി) കമ്പി കൊണ്ട് കുത്തി പിടിച്ചു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും.പിന്നെ കാണുന്നവര്‍ കാണുന്നവര്‍ "എന്നാ വിഷയം ചൊല്ലിനു "എന്ന് പറഞ്ഞു അവരുടെ വീട്ടുകകാരുടെയും നാട്ടുകാരുടെയും സംസാര സാഗരത്തില്‍ അലിയുന്നു.

ഈ വൃത്താന്തം മലയാളം ബ്ലോഗിലെ ഫിലിപ്പ് സ്യേറിന്റെ സ്വന്തം ഓര്‍മ്മകള്‍!!!
കവരത്തി ദ്വീപില്‍ ഗവണ്‍മെന്റ് സീനിയര്‍ പ്ലസ് ടു വില്‍ പഠിക്കുന്ന സാഹിദയുടെ ലോകം വിശാലമാണ്.കീളാവായും മേലാവായും അതിരിട്ടു നില്‍ക്കുന്ന തന്റെ ദ്വീപിലെ വിദ്യാലത്തെക്കുറിച്ചു കവിത രചിച്ചപ്പോള്‍ സാഹിദ
ലക്ഷ്വദ്വീപിലെ മുഴുവന്‍ കുട്ടികള്‍ക്കും അനുഭവമായ തങ്ങളുടെ കടലിനു ചുറ്റുമെപ്പോഴും കാണുന്ന ചക്രവാളത്തിന്റെ സിന്ദൂര ഭംഗിയെ ചാലിച്ചെടുത്തു കവിതയുടെ ഇടനെഞ്ചില്‍ ശ്രുതി മീട്ടുന്നതുപോലെ
വളരെ തന്മയത്തോടെ വിദ്യാലയമെന്ന കവിത ആലപിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ