കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കേരളത്തിലെ അധ്യാപകര്‍ ഇന്നും എന്നും വെറും അസിസ്റ്റണ്ടു തസ്തികക്കാരോ?പേരില്‍ ഒരു ഗുരു മഹത്വം നല്കിക്കൂടെ?ശമ്പളക്കമ്മീഷന്‍ ഈ ബ്ലോഗ്‌ വായിക്കൂ?

വൈലോപ്പിള്ളി

ശ്രീ എന്ന തൂലികാ നാമത്തില്‍ കവിത രചിച്ചു തുടങ്ങി


1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു

(തസ്തിക : എച്ച്. എസ്.എ.മലയാളം)


1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.

(തസ്തിക : എച്ച്. എം)



മാമ്പഴം കവിതയിലൂടെ അമ്മയുടെ ഇടനെഞ്ചിലെ പുത്രദു:ഖം മുഴുവന്‍ മലയാളികളികളിലും പകര്‍ന്ന ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ തൃശൂരിലെ ഒല്ലൂരിലുള്ള ഗവണ്‍മെന്റു ഹൈസ്ക്കൂളില്‍ ഒരു മലയാളം അധ്യാപകനായിരുന്നു. മലയാളികളുടെ കാവ്യ ലോകത്ത് , ആസ്വാദകരുടെ പുസ്തക ത്താളുകളില്‍ വൈലോപ്പിള്ളി കവിയാണ്‌. അധ്യാപകനാണ്.


പക്ഷെ,

വരികള്‍ക്കിടയിലൂടെ വായിക്കുക എന്ന് പറയില്ലേ?


അതുപോലെയുമല്ല.


തൃശൂര്‍ ഒല്ലൂരിലുള്ള ഗവണ്‍മെന്റു ഹൈസ്കൂളില്‍ രേഖകളിലെ വരികളിലൂടെ വായിച്ചാല്‍ കവിയായ അധ്യാപകന്റെ പേരിനു നേരെ കേരള വിദ്യാഭ്യാസ വകുപ്പ് നല്കിരിയിക്കുന്ന തസ്തികയുടെ പേര് ഹൈസ്കൂള്‍ അസിസ്റണ്ട് എന്നാണ്.
വൈലോപ്പിള്ളി ഒരുപക്ഷെ ഭാഗ്യവാനായിരിക്കാം. അതുകൊണ്ടാകാം അദ്ദേഹം എച്ച് .എം ആയി വിരമിച്ചത്.
കേരളത്തിലെ അധ്യാപകര്‍ എല്ലാം ഭാഗ്യവാന്മാരല്ല. അതുകൊണ്ട് അധ്യാപക വൃത്തിയില്‍ പ്രവേശിച്ചത്‌ മുതല്‍ വിരമിക്കുന്നത് വരെ എല്ലാ അധ്യാപകരും ഔദ്യോഗികമായി അറിയപ്പെടുന്നത് വെറും ഹൈസ്കൂള്‍ അസിസ്റണ്ടുമാരായാണ്.


27 വര്‍ഷത്തെ അധ്യാപന പരിചയവും ബിരുദാനന്തര ബിരുദവുമുള്ള ഒരു അദ്ധ്യാപകന്‍ മലയാളത്തിലെ ഒരു പത്രത്തില്‍ 22/09/2010 -ന് പ്രസിദ്ധീകരിച്ച കത്ത് വായിക്കാം...


ശമ്പള പരിഷ്ക്കരണം = തസ്തിക നാമ പരിഷ്ക്കരണം




ഈ കത്തില്‍ പറയുന്നത് കാലങ്ങളായി കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ സേവനം ചെയ്യുന്ന എല്ലാ അധ്യാപകരും ആവശ്യപ്പെടുന്നതാണ്. അധ്യാപകരുടെ കാലങ്ങളായുള്ള ഒരു സ്വപ്നം!!!! ഈ സ്വപ്നം ഇവിടെ ബ്ലോഗണിഞ്ഞു!!!!


ഇനി പൊതു വിദ്യാഭ്യാസ വകുപ്പില്‍ എന്ന് പൂക്കും???


അദ്ധ്യാപകന്‍ / അധ്യാപിക എന്നീ പേരുകളുടെ സുകൃതം സ്കൂള്‍ അസിസ്ടന്റിന് ഇല്ല.ടീച്ചര്‍ / മാസ്റ്റര്‍ വിളിയുടെ പരിപാവനത കാത്തുസൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ അത് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ തെളിഞ്ഞു വരാന്‍ കാത്തിരുന്നിട്ട് കാലങ്ങളായി.


സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണത്തിനുള്ള ഒന്‍പതാം ശമ്പളക്കമ്മീഷന്‍ 2010 ഡിസംബര്‍ 31 അതായത് ഇന്നലെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. കേരളത്തിലെ മുഴുവന്‍ അധ്യാപകരും ഇനിയും വരുന്ന കമ്മീഷനുകള്‍ മുന്‍പാകെ ഇനിയും പൂര്‍ത്തീകരിക്കാത്ത അവരുടെ ചിരന്തനമായ ഒരു ആഗ്രഹം അറിയിക്കുകയാണ് . എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗ്‌ അവതരിപ്പിക്കുകയാണ്

1 അഭിപ്രായം:

jaison പറഞ്ഞു...

വളരെ നന്നായിരിക്കുന്നു...ഇതൊന്നും ആരും ചെവിക്കൊള്ളില്ല.

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്