കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എണ്ണമയമുള്ള ത്വക്ക്

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ത്തന്നെ
ചില്ലുജാലകത്തിനുള്ളിലേക്ക്
ഇരുകാലികശ്മലന്മാരുടെ തുറിച്ചു നോട്ടം
പ്രതികരിക്കാനാവാതെ
തങ്ങളുടെ ഊഴം കാത്തിരിക്കുന്ന
രണ്ടു സുന്ദരിമാര്‍ മാത്രം
ഇനി ബാക്കി.


"നീയെന്നെക്കാള്‍ സുന്ദരിയായതിനാല്‍
ആദ്യ വിളി നിനക്ക് തന്നെ
നിന്റെ എണ്ണമയമുള്ള ത്വക്ക്,
മാറിലെ വേപ്പിലമാല,
കാതിലെ മുളക് കമ്മല്‍,
മുഖത്തെ കുരുമുളകരിമ്പാറ ,
മധ്യത്തിലെ വട്ടച്ചുഴി..
നീ ചന്ദ്രോത്സവ നായിക തന്നെ"

മറ്റവള്‍ പറഞ്ഞു:

"നീ ഒട്ടും മോശമല്ല.
നിനക്കെന്നെക്കാള്‍ എരിവും മൊരിവും പരുപരുപ്പുമുണ്ട്
നിന്റെ പുളിയുറുമ്പ് നിറം
വൈശിക റാണിക്ക് ചേരുന്നത് തന്നെ"


പെട്ടന്ന് വെള്ളത്തൊപ്പിയിട്ട
അലക്കിത്തേച്ചു ചിരിച്ചോരിടനിലക്കാരന്‍
ചില്ലലമാരിയിലെ അവസാന
ഉഴുന്നു വടയും പരിപ്പുവടയും
യന്ത്രക്കയ്യാല്‍ പ്ളൈറ്റിലിട്ടു
തിരിഞ്ഞു നടന്നു.
ജോവോ പാറന്നൂര്‍

5 അഭിപ്രായങ്ങൾ:

ssitcgroup പറഞ്ഞു...

ഗംഭീരം!

Kalavallabhan പറഞ്ഞു...

നന്നായിട്ടുണ്ട്

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

[card="yellow"]വളരെ ഹൃദ്യം. എനിക്ക് ചന്ദ്രോത്സവ നായികയേക്കാള്‍ ഇ,്ടം പുളിയുറുമ്പ് നിറമുള്ള വൈശിക റാണിയെത്തന്നെ.ഒരലക്കിത്തേച്ച ചിരിയും തൊപ്പിയും എനിക്ക് കിട്ടിയിരുന്നെങ്കില്!![/card]

ayyopavam പറഞ്ഞു...

സംഗതി നര്‍മ്മം പുറം തോട് ആണെങ്കിലും കാംബ് ഉണ്ട് അല്ലെ

Jayesh / ജ യേ ഷ് പറഞ്ഞു...

ഹും..കൊള്ളാം...

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്