കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഉണ്ണിക്കുട്ടന്റെ ഷോപ്പിംഗ്‌

വെളിച്ചെണ്ണ കണ്ട് പപ്പടം വെന്തു നീറി
പപ്പട നീറ്റല്‍ പഞ്ചാര മുത്തുകള്‍ മുത്തി നീക്കി
പഞ്ചാരയെ സോപ്പിടാന്‍ സോപ്പേട്ടന്‍ കുത്തിച്ചാരി നിന്നൂ
സോപ്പേട്ടനോട് തട്ടിക്കയറി റൈസേട്ടന്‍
റൈസേട്ടന്റെ ചൂട് കണ്ട് ഉപ്പുകല്ലന്‍ ഒതുങ്ങി

ഉപ്പുകല്ലനു പിന്നില്‍ നിര്‍ത്തി എരിയിപ്പിച്ച
മുളകേച്ചിയെ തല്ലാന്‍
ശര്‍ക്കരയച്ഛന്‍ കച്ച കെട്ടി മുരിങ്ങക്കോല് വീശി

ശര്‍ക്കരേട്ടനെ തുള്ളിനീലത്തില്‍ തട്ടിയിട്ട്
മതം മാറ്റാന്‍ വഴുതിനമ്മായി ആഞ്ഞു

അപ്പോള്‍ ഗമണ്ടനൊരു ഉരുളന്‍ കിഴങ്ങന്‍
മണ്ണു മോന്ത കാട്ടി മദ്ധ്യസ്ഥനായി

തര്‍ക്കം മുറുകി തള്ളു പുറത്തറിയുമെന്നായപ്പോള്‍
ഉണ്ണിക്കുട്ടന്‍ സഞ്ചിപ്പിടി മുറുക്കി യാത്രയായി.


ആന്‍ മരിയ കെ .പോള്‍
മാതാ ഹൈസ്ക്കൂള്‍ മണ്ണം പെട്ട ,തൃശൂര്‍

1 അഭിപ്രായം:

pofe പറഞ്ഞു...

പ്രശ്നം ഗുരുതരം പക്ഷെ കാര്യം നിസ്സാരമാണല്ലോ?കുട്ടികള്‍ക്ക് ചിന്തിക്കുനത് ഇങ്ങനെയായിരിക്കുമല്ലേ?

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്