കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ചില്ലറ

ഹോട്ടല്‍ കാഷ്യര്‍ 'ചില്ലറ' തുറന്നു എന്നോട് ചോദിച്ചൂ.
ചില്ലറയുണ്ടോ ?
ബാഗില്‍ കണ്ടക്റ്റര്‍ ബാഗറ പരതി,കുലുക്കി,ചോദിച്ചൂ
ചില്ലറയുണ്ടോ ?
ചൂല് വാങ്ങിയപ്പോഴും ചില്വാനം വാങ്ങിയപ്പോഴും ചോദ്യമുയര്‍ന്നൂ
ചില്ലറയുണ്ടോ ?

ചില്ലറ തട്ടിപ്പുമായ് നാട് ചുറ്റുന്ന ചീണപ്പന് ചില്ലറ ചോദിക്കാന്‍
നാണമില്ലായിരുന്നു

ഒന്നിനു പോകാനും രണ്ടിന് പോകാനും ചില്ലറ തന്നെ ശരണം

ഭാരമറിയാന്‍ ദ്വാരത്തില്‍ ചില്ലറ വേണം

നേര്‍ച്ചയിടാന്‍ ,കൈനീട്ടം നല്‍കാന്‍ വീട്ടുകാര്‍ ചോദിച്ചൂ
ചില്ലറയുണ്ടോ ?

ചിന്തയറയില്‍ ചില്ലറ കൊണ്ടൊരു തുലാഭാരമിട്ടപ്പോള്‍
പിന്നില്‍ നിന്നൊരു ചോദ്യം
അമ്മാ,വല്ലതും തരണേ

മുഷിഞ്ഞ ചില്ലറ അയാള്‍ക്ക്‌ നല്‍കി
മുറുക്കാന്‍ കറ തേഞ്ഞ പല്ല് കാട്ടി അയാള്‍ പറഞ്ഞു
ചില്ലറ വേണ്ട.
തിളങ്ങുന്ന മോട്ടത്തലയുള്ള ഗാന്ധ്യപ്പൂപ്പന്റെ പടമുള്ള നോട്ട്.
യാചകന്‍ തുടര്‍ന്നു

ഞങ്ങള്‍ക്കുമുണ്ട്‌ ചോദ്യക്കൂലിയും നടത്തക്കൂലിയും സംഘടനയും.


ജോവോ പാറന്നൂര്‍.

3 അഭിപ്രായങ്ങൾ:

നിശാസുരഭി പറഞ്ഞു...

ചില്ലറ മഹാത്മ്യം കൊള്ളാം :)

ഫെമിന ഫറൂഖ് പറഞ്ഞു...

എല്ലാരും കേള്‍ക്കുന്ന ചോദ്യം, ചില്ലറയുണ്ടോന്നു ...
പക്ഷെ അതിനെ ചിന്തകളിലിട്ടു കുലുക്കി നല്ല വരികളില്‍ നിരത്തിയിട്ടതിനു നന്ദി...

moideen angadimugar പറഞ്ഞു...

ഇനിയിപ്പോൾ കമാന്റിടാൻപോലും ചില്ലറ കൊടുക്കേണ്ടി വരുമോ....?

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്