കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ക്യാന്‍സര്‍ കിടക്കയില്‍ നിന്നും പ്രതീക്ഷയോടെ

ലുക്കീമിയയുടെ ഓറഞ്ചു റിബണ്‍ മനോഹരമാകാം !!
പക്ഷെ ആ റിബണിനുള്ളിലെ കുരുക്ക് മുറുകിത്തന്നെയിരിക്കുമോ?
വാര്‍ത്താ പേജ് നിങ്ങള്‍ക്ക് വായിക്കാം.ക്ലിക്ക് ചെയ്യാം
ആദ്യം ഈ പത്രവാര്‍ത്ത വായിക്കണേ!!!!
ക്യാന്‍സറിന്റെ മിന്നല്‍ പോലെ പുളയുന്ന വേദനയുടെ കിടക്കയില്‍ ഭാവിയുടെ ഒരു തുരങ്കത്തിലേക്ക് വിഹ്വലതയോടെ തുറിച്ചു നോക്കുന്ന രശ്മിക്കും മോഹമുണ്ട്.....
തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു,പഠിച്ചു മിടുക്കിയായി ഉയരണം.വളരണം.
പക്ഷെ വേദനയുടെ കൊള്ളിയാന്‍ മിന്നുമ്പോള്‍ അവള്‍ തനിക്കു എത്രയും വേഗം സ്വല്‍പ്പം വേദന സംഹാരി ഗുളിക കിട്ടണമേയെന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
രശ്മിയുടെ അച്ഛനും അമ്മയ്ക്കും സ്കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രശ്മി അടുത്ത നിമിഷം കൊഴിഞ്ഞു വീഴുമെന്ന ഒരു ഭയപ്പാടാണ്.
വേദനയുടെ കരുവാളിച്ച കിടക്കയില്‍ കണ്ണീര്‍ നിറയുമ്പോള്‍ രശ്മി തന്റെ പുസ്തകത്തിലെ താളുകളില്‍ പരതും..
അതില്‍ കണ്ണുകള്‍ തിരഞ്ഞു ആശ്വാസം തേടുമ്പോള്‍ കവിതകളിലെ "കൊച്ചു വേട്ടാളന്‍ കുഞ്ഞിനെപ്പോലുള്ള തന്റെ കുട്ടിക്കാലം"ഓര്‍മ്മകളില്‍ വരും.ഡോക്ടര്‍മാരുടെ വാക്കുകളില്‍ ഇനി തനിക്കു കിട്ടാവുന്ന രണ്ടാം ജന്മം സ്വപ്നം കാണുമ്പോള്‍ രശ്മിക്കും തോന്നും..താന്‍ ഇനിയും ഇവിടെ ഉണ്ടാകും.തന്റെ കൂട്ടുകാര്‍ക്കൊപ്പം സ്കൂളില്‍ പഠിക്കും.തന്റെ അച്ഛന്നും അമ്മക്കുമൊപ്പം യാത്രകള്‍ ചെയ്യും.
ഈ പ്രതീക്ഷളുടെ സ്വപ്നത്തില്‍ രശ്മി തന്റെ ആദ്യ കവിത രചിച്ചു.
പക്ഷെ ഇത് തന്നില്‍ നിറഞ്ഞു തുള്ളുന്ന ലുക്കീമിയ രോഗത്തിന്റെ രക്തത്തുള്ളികള്‍ കൊണ്ട് രശ്മി പറഞ്ഞ ജീവിതമാണ്.
സ്വപ്നത്തുള്ളി


ഇരുട്ടിലാണ് ഞാന്‍ ജീവിക്കുന്നത്
പ്രകാശം എനിക്കിന്നും ഒരു നഷ്ടസ്വപ്നം
വേദന പാശമായി വരിയുമ്പോഴും
പ്രതീക്ഷാരശ്മിയില്‍ ഞാനുണരുന്നു
സ്പര്‍ശനത്തിലൂടെ, ഗന്ധത്തിലൂടെ
ചുറ്റുമുള്ളവരിലൂടെ
ഞാനെല്ലാമറിയുന്നു.
ഭൂമിയില്‍ നിറമുള്ള മണമുള്ള
സ്വപ്നത്തുള്ളികള്‍ കാത്ത്
വേഴാമ്പലായ് ഞാന്‍......
രശ്മി ശിവദാസന്‍.
പത്താം ക്ലാസ്സ്
മാതാ എച്ച്.എസ്.മണ്ണംപേട്ട,തൃശൂര്‍.
രശ്മിയെ നിങ്ങള്‍ക്ക് വിളിക്കാം : 9605725167 ഹെഡ് മാസ്റ്ററുടെ ഫോണ്‍ : 9446974890

2 അഭിപ്രായങ്ങൾ:

kidukkan പറഞ്ഞു...

pratheesha thudaruka nengal kooday undu kavitha kollam veendum azhuthuka

sree പറഞ്ഞു...

There is an alternative medicine treatment called "Neurobic treatment" it will cure cancer. it is only a very easy exercise and can be done in sitting position. i had seen a person who, himself cured his own cancer disease with this exercise. even after doctors told him that there is no treatment for him further as the cancer is spread all over his body parts. he had cured many cancer patients

his name is

BK Chandrasekhar.
website: www.invisibledoctor.com
e-mail: bkcshekhar@yahoo.in
neurobicgym@gmail.com
Help Line: +919650692094

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്