കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വെണ്‍നാരു പൂവ്മിന്നലേറ്റപ്പോള്‍ നരച്ച വെള്ളത്താടിയിലും മുടിയിലുമാണാദ്യം
തീ പടര്‍ന്നത് .
തീയണക്കാന്‍ അഗ്നിശമന സൈനികരെത്തും മുന്‍പേ
താണിറങ്ങി വെട്ടിയോരിടിയില്‍
മരണം സംഭവിച്ചിരുന്നു.

കരിഞ്ഞ ഗന്ധച്ചുരുളുകള്‍ക്കുള്ളില്‍ നിന്നും
വെണ്‍നാരു പൂവുപോലൊരാത്മാവ്
മോക്ഷത്തിനായ്‌ വിണ്ണിലേക്കും
വിത്തിന്‍ വിത്തമുള്ള ശരീരം
പുനര്‍ജന്മത്തിനായി
താഴെ മണ്ണിലേക്കും ;

പ്രകൃതിയുടെ വികൃതിയില്‍
ഒരപ്പൂപ്പന്‍ താടിയുടെ ജീവിതം കൂടി ധന്യമായി!!!

ജോവോ പാറന്നൂര്‍

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

assalai
romam vedippai
kalanjoolo assalai !!!!

അജ്ഞാതന്‍ പറഞ്ഞു...

bakkyollorude kaya romam karinju thazhe veenal mulakkum , parannoorollorde karya kazhtam nerachum paralle

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതെ'''
പക്ഷെ ചിലപ്പോള്‍ ഒരപ്പൂപ്പന്‍ താടിയുടെ ജീവിതം പോലും ചിലര്‍ക്കില്ലാതാകുന്നു..

പദസ്വനം പറഞ്ഞു...

മിന്നലേറ്റപ്പോള്‍ നരച്ച വെള്ളത്താടിയിലും മുടിയിലുമാണാദ്യം
തീ പടര്‍ന്നത് ....

huh!!!!

Sreedevi പറഞ്ഞു...

മാധ്യമങ്ങള്‍ ഈ മരണം ആഘോഷിക്കുന്നു..ഒപ്പം ജനങ്ങളും..

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്