കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ദേവഭൂമിയില്‍ ഒരു യാത്ര!!

ഞാന്‍ പതിയെ നടന്നു.ഒരു ചെറിയ യാത്ര.അനുഭൂതികള്‍ പകരുന്ന ശാന്തത.വഴിയി നിറയെ പച്ചപ്പും പറമ്പുമാണ് .നഗരത്തിന്റെ ച്ഛായയും ഗ്രാമത്തിന്റെ മുഖവും ഇടകലരുന്ന നാട്.സൗകര്യങ്ങളും പരിഷ്ക്കാരങ്ങളും ആവശ്യത്തിനു.എല്ലാറ്റിനുമുപരി മനസ്സില്‍ അടിയുറച്ച പഴമയുള്ള ജനങ്ങള്‍.പ്രസന്നമായ അന്തരീക്ഷം.

വഴിയുടെ ഒരു ഭാഗത്ത് വീടുകള്‍ സജീവമാണ്.മറുഭാഗത്ത് ഉയര്‍ന്നതും താഴ്നതുമായ പറമ്പുകള്‍.മഴയുണര്‍ത്തിയ പച്ചപ്പിനിടയിലൂടെ ശൂ.....എന്ന് പാഞ്ഞ ഒരു പാമ്പ്.മരത്തില്‍ നിറയെ ഒരുതരം പഴം മരത്തിനെ ഒരു വല കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നു.

നടന്നെത്തുന്നത് വയലുകളുടെ കാഴ്ചകളിലെക്കാണ്.വര്‍ഷത്തിലൊരിക്കല്‍ ആറാട്ടുപുഴ നീവാസികള്‍ ഒരുപോലെ കൊണ്ടാടുന്ന പൂരം നടക്കുന്ന സ്ഥലമാണിതെന്ന് അതിന്റെ കിടപ്പ് കണ്ടാല്‍ തന്നെ തോന്നിപ്പോകും.വയലൊരു പുഴയായി മാറിയിട്ടുണ്ട്.

വയലൊരു പുഴയായി മാറിയിട്ടുണ്ട്.മഴവെള്ളമൊരുക്കിയ ആ കുളിര്‍മ്മയില്‍ ദൂരെ ഒരു മനുഷ്യന്‍ താറാവുകളെ ആട്ടിയോതുക്കുന്നത് കണ്ടപ്പോള്‍ കുട്ടനാട്ടിലെ പാടത്ത് നില്‍ക്കുന്നുവെന്നു എനിക്ക് തോന്നി.പൂരത്തിന് പാടത്ത് നിന്നിരുന്ന ആനകളെ കണ്ടും അവയുടെ സ്വര്‍ണ്ണ പ്രഭയില്‍ കുളിച്ചു മഞ്ഞളിച്ച കണ്ണുകള്‍ അവിടേക്ക് നോട്ടമയക്കുന്നു.

ആ പുണ്ണ്യ ഭൂമിയിലെ മണല്‍ത്തരികളെ അമര്‍ത്തി പുല്‍കുന്ന ഒരു തുള്ളി ജലം പോലും അമൃതായി മാറുന്നു.പ്രഭാത സൂര്യന്‍ തന്റെ ഇളം കിരണങ്ങളാല്‍ അവയെ തലോടുന്നു.പൊട്ടിച്ചിരിക്കുകയാണോ അവ വെട്ടിത്തിളങ്ങുമ്പോള്‍ ?

പാടത്ത് നിന്നും നോട്ടം മാറ്റിയാല്‍ ശാസ്താവിന്റെ അമ്പലം കാണാം.ഈ വെളുപ്പിലും അവിടം തെളിഞ്ഞു നില്‍ക്കുന്നു.മനസ്സില്‍ അടിയുറച്ച വിശ്വാസം പെരുകുമ്പോള്‍ വാക്കുകള്‍ അത് ഏറ്റെടുക്കുന്നു.എല്ലാവരും വിളിക്കുന്നു."ശാസ്താവേ, രക്ഷിക്കണേ". ഈ പ്രാര്‍ത്ഥന ലോകത്തിലെ സര്‍വ്വ ചരാചരങ്ങളെയും രക്ഷിക്കുമെന്ന വിശ്വാസം ആ നിശ്വാസ വായുവിലൂടെ വ്യാപിക്കുമ്പോള്‍,പ്രതിസന്ധികളില്‍ പരിഹാരം തെളിയുന്നു.

കുറച്ചു കൂടെ പോയാല്‍ കാണുന്നത് ആറാട്ടുപുഴയുടെ ഒഴുക്കാണ് ;എന്റെ പുഴ..ചാലക്കുടിപ്പുഴ ഇവിടെ നാടിന്റെ ദേവിയാണ്,അമ്മയാണ്.ഈ നാടിന്റെ പേര് തന്നെ അതിനു തെളിവല്ലേ?സകല ദേവീ ദേവന്മാരുടെയും പിത്രുക്കളുടെയും തൃക്കടാക്ഷം ഈ "മന്ദാരം കടവില്‍" ഉണ്ടാകുമത്രേ! അന്ന് ശാസ്താവും പരിവാരങ്ങളും കേട്ടറിഞ്ഞെത്തിയ അതിഥികളും നാട്ടുകാരും ആറാട്ട്‌ മുങ്ങുന്നു.ഇവിടെ കുളിക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാമോ?

കടവിന് ദൂരെ ഉദയസൂര്യന്റെ പ്രഭാതം.ചുവന്നു തുടുത്ത ആകാശം.ഏതോ വലിയ നിര്‍വൃതിയോടെ ഞാനും നിര്‍മലമായ ആ കടവിലിറങ്ങി .ഈറനോടെ തിരിച്ചു നടക്കുമ്പോള്‍ ശാസ്താവിന്റെ കാരുണ്യം വഴിഞ്ഞൊഴുകുന്ന ആ ഭൂമിയില്‍ എത്താന്‍ കഴിഞ്ഞത് എന്തൊരു ഭാഗ്യം എന്ന് തോന്നിപ്പോയി.

ഇന്നത്തെ മലയാളം പരീക്ഷയില്‍ മാര്‍ക്ക് വാങ്ങുവാനായി ധൃതി പിടിച്ചു വായിക്കുമ്പോള്‍ അതിലെ ചില ചോദ്യങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് മറ്റൊന്നാണ്. പരീക്ഷാ പേപ്പറിലെ പഥികന്റെ പാട്ടിലെ വരികള്‍ വായിച്ചപ്പോള്‍ "കുളിരും മണവുമുള്ള കാറ്റും കരളിന്റെ സഞ്ചിയിലെ ആര്‍ദ്രതയും" എന്റെ മനസ്സില്‍ ഒരു സുഖക്കുറവ് ഉണ്ടാക്കി.

പരീക്ഷയായതിനാല്‍ ഞാന്‍ പ്രാര്‍ഥിക്കുന്ന ശാസ്താവിനെ വിളിച്ചു.അപ്പോള്‍ പഴയവര്‍ നല്‍കിയ സല്ക്രുത്യങ്ങളുടെ പുഴയും അവയെ ഒഴുക്കിയ വിശ്വാസവും നശിക്കുമ്പോള്‍ നാം നമ്മെത്തന്നെയല്ലേ വറ്റി വരട്ടുന്നത് എന്ന് എനിക്ക് തോന്നി.

പാടം നികത്തി പണിത വീട്ടില്‍ ഇരുന്നു ഓര്‍ത്തപ്പോള്‍ ഒത്തിരി സങ്കടവും തോന്നി.ഇനി ഈ പുഴയും പാടവും അവയെ വിശ്വാസങ്ങളിലൂടെ താങ്ങി നിര്‍ത്തിയ ദൈവങ്ങളും എത്ര നാള്‍?


കീര്‍ത്തി എന്‍ .എം .(ക്ലാസ്സ് പത്ത്)
സി .എന്‍ .എന്‍ .ജി .എച്ച് .എസ്സ് .ചേര്‍പ്പ്‌
തൃശൂര്‍

2 അഭിപ്രായങ്ങൾ:

pofe പറഞ്ഞു...

ദേവഭൂമിയില്‍ എന്നുള്ള തലക്കെട്ട്‌ നന്നായിരിക്കുന്നു. പരീക്ഷാ സമയത്ത് ആരെന്തെല്ലാം പറഞ്ഞാലും കുട്ടികള്‍ക്ക് ടെന്‍ഷന്‍ തന്നെ....
സാരല്ല്യ....
കുട്ടീ............
നമ്മുടെ പ്രകൃതിയെ താങ്ങി നിര്‍ത്തുന്നത് മനുഷ്യന്റെ പഴയ ദൈവ വിശ്വാസമാണെന്ന കുട്ടിയുടെ വിചാരം കുറെ ശരിയാണ്....

ഒരു യാത്രികന്‍ പറഞ്ഞു...

നല്ല എഴുത്ത്....ആശംസകള്‍....സസ്നേഹം

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്