കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മോഡല്‍ മലയാളം പരീക്ഷ എങ്ങനെ ? അല്ലാ...കുട്ടികള്‍ക്ക് എങ്ങനെ ?

പരീക്ഷ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ അഭിപ്രായം പറഞ്ഞു...
കുഴപ്പമില്ല...
ചിലര്‍ സമയം കിട്ടിയില്ല എന്നും....
ചുരുക്കം ചിലര്‍ ചിലത് ശരിയായില്ല എന്നും....

ചോദ്യങ്ങളൊന്നും പ്രശങ്ങള്ളൂള്ളതല്ല .....
എന്തുകൊണ്ട് ?
നമ്മുടെ കുട്ടികള്‍ മലയാളം പഠിച്ചത് വളരെ കാര്യമായി , ഗവേഷണ ബുദ്ധിയോടെ, അന്വേഷണ ത്വരയോടെ ആയിരുന്നു.
പക്ഷെ..

അവര്‍ മലയാളം മാത്രമല്ല പഠിച്ചിരുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ......
മലയാളം പരീക്ഷാ പേപ്പറിലെ ചില ചോദ്യങ്ങള്‍ കടുപ്പമായില്ലേ മാഷേ എന്ന് വിമര്‍ശനം വരാം.....
ബിരുദത്തിന്റെ നിലവാരം പുലര്‍ത്തുന്നതായിരുന്നു ഏതാനും ചോദ്യങ്ങള്‍ എന്ന് കാണാം.....
നമ്മുടെ പുതിയ പഠന രീതിയോട് പരിപൂര്‍ണ്ണമായി നീതി പുലര്‍ത്തുന്ന ചോദ്യങ്ങള്‍ ആയിരുന്നു....

ഈ ചോദ്യപേപ്പര്‍ സാഹിത്യത്തിന്റെ രസാത്മകതക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു.

രണ്ടാമത്തെയും (ഭാവപ്പോലിമ വ്യക്തമാക്കുക) ,മൂന്നാമത്തെയും (വിശദമാക്കുക) , നാലാമത്തെയും (വിശകലനക്കുറിപ്പ് തയ്യാറാക്കുക) ചോദ്യങ്ങള്‍ ഉത്തരങ്ങളെ സമൂഹത്തില്‍ നിന്നും വൈയക്തിക തലത്തില്‍ നിന്നും മാറ്റി സാഹിത്യത്തിന്റെ ശ്രീകോവിലില്‍ ആവാഹിച്ചു.ഈ മൂന്ന് ചോദ്യങ്ങള്‍ മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്.

ചോദ്യം :2 :
"ആളുകളുടെ നാവുകള്‍ ഇളകി മറിയുന്നു" ,
"തെളിഞ്ഞ ആകാശം മുട്ടുക്കുത്തിക്കിടന്നു"
"ആദ്യം ഇരുളിന്റെ പാട വീണിരുന്നു .ഇരുള്‍ കട്ടിയായി "
"ഒച്ചയുണ്ടാക്കാതെ അവന്‍ താഴ് നീക്കി.വാതില്‍ ചിരിച്ചു തുറന്നു"
ഈ കാവ്യാത്മക പ്രയോഗങ്ങള്‍ ലോകാവസാനം എന്ന കഥക്ക് നല്‍കുന്ന ഭാവതലമാണ് ചോദ്യം.

വിലയിരുത്തല്‍ : മുകളില്‍ കൊടുത്ത പ്രയോഗങ്ങളെക്കാള്‍ മനോഹരമായ നിരവധി കാവ്യപ്രയോഗങ്ങള്‍ ഈ കഥയിലുണ്ട്. കവിതയിലെപ്പോലെ ഗദ്യത്തിലും കാവ്യാത്മകതയുണ്ടെന്നു കുട്ടികള്‍ പത്താം ക്ലാസില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ... ഈ കഥ മുഴുവന്‍ ഒരു ചെറിയ കുട്ടിയെ ഉത്തമ പുരുഷനാക്കി(കഥ പറയുന്ന ആള്‍)അവതരിപ്പിക്കുകയാണ്.അപ്പോള്‍ കഥയിലെ പല പ്രയോഗങ്ങളും കുട്ടിയുടെ ഭാവനാ ലോകത്ത് നിന്നും എഴുതിയതായിരിക്കും.ഓരോ പ്രയോഗവും വിലയിരുത്താം:

"ആളുകളുടെ നാവുകള്‍ ഇളകി മറിയുന്നു "
കുട്ടി കണ്ട മനുഷ്യരുടെ സംസാരം,ബഹളം എല്ലാം ഈ പ്രയോഗത്തിലുണ്ട്. കുട്ടികള്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ പലപ്പോഴും അവരുടെ ചുണ്ടുകളുടെ ചലനവും ശ്രദ്ധിക്കാറുണ്ട് . ഓരോ വ്യക്തിയുടെയും സംസാരം വ്യക്തമാകാത്ത ബഹളത്തില്‍ കുട്ടിക്ക് തോന്നുന്ന അനുഭവം ഇതായിരിക്കും.ഇവിടെ രണ്ടു ഭാവങ്ങളുടെ സാന്ദ്രതയുണ്ട്. കുട്ടിയുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ അവിടെ നടക്കുന്നത് ആളുകളുടെ നാവുകളുടെ ചലനമാണ്. കഥ വായിക്കുന്നവരുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഇതിനു മറ്റൊരു ഭാവം ലഭിക്കുന്നു.അതായത് ഒരു കൂട്ടം ഒരുമിച്ചു സംസാരിക്കുമ്പോള്‍ ആരുടെയും സ്വരം വ്യക്തമാകാത്തതിനാല്‍ അവിടെ നടക്കുനതു ഒരു കോലാഹലം ആണെന്ന് ഈ പ്രയോഗം നമ്മെ അറിയിക്കുന്നു. മാത്രമല്ല എല്ലാ ആളുകളും ഒരേ വികാരത്തോടെയാണ് ജന്തുവിനെക്കുറിച്ചു പറയുന്നത്.അതായത് ആളുകളുടെ മനസ്സില്‍ ഒരൊറ്റ പേടി എന്ന വികാരമേയുള്ളൂ..ശബ്ദമില്ലാതെ പ്രയോഗിച്ച ഒരു ദ്രശ്യ ബിംബം.

"തെളിഞ്ഞ ആകാശം മുട്ടുക്കുത്തിക്കിടന്നു"
കുട്ടിയുടെ സങ്കടത്തിന്റെ പ്രതിഫലനമാണ് ഈ പ്രയോഗം.തെളിഞ്ഞ ആകാശത്തിന്റെ ദയനീയമായ മുട്ടുക്കുത്തി കിടക്കല്‍ കുട്ടിക്ക് മനസ്സില്‍ തോന്നുന്ന അസ്വാതന്ത്ര്യത്തിന്റെ വാക്കുകളാണ്.
"ആദ്യം ഇരുളിന്റെ പാട വീണിരുന്നു .ഇരുള്‍ കട്ടിയായി "

ജന്തുവിനെ പിടിച്ചു കൊണ്ടുപോയ രാത്രി കുട്ടിക്ക് അനുഭവപ്പെട്ടതാണ് ഇവിടെ വിഷയമാകുന്നത്.ഇരുളിന്റെ പാട ആദ്യം വീണത്‌ വെറുതെ രാത്രിയുടെ വരവ് മാത്രമല്ല കാണിക്കുന്നത്. ആ പാട വീണതിനു അന്ധതയുടെ ആപത്ശങ്കയുണ്ടാക്കുവ്വാന്‍ സാധിക്കുന്നുണ്ട്.അത് ആളുകളുടെ കണ്ണുകളില്‍ പടര്‍ന്നു കയറിയ രോഗമാണ്.
"ഒച്ചയുണ്ടാക്കാതെ അവന്‍ താഴ് നീക്കി.വാതില്‍ ചിരിച്ചു തുറന്നു"

ഈ കഥയിലെ ഏറ്റവും മനോഹരമായ പ്രയോഗമാണിത്.ഈ കഥ മുഴുവന്‍ എഴുതിയത് ഈ കാര്യം പറയുവാനാണെന്നു തോന്നും. ഈ വരികള്‍ വായിക്കുമ്പോള്‍......
വാതില്‍ ചിരിച്ചു തുറന്നത് കുട്ടിയുടെ സ്വാതത്ര്യത്തെ സൂചിപ്പിക്കുന്നു.ഉമ്മയും ബാപ്പയും കുട്ടിയെ ബന്ധിച്ചപ്പോള്‍....ആളുകള്‍ കുട്ടിക്ക് ഇഷ്ടമില്ലാത്ത കൊള്ളരുതായ്മ ചെയ്തപ്പോള്‍ കുട്ടിക്കുണ്ടായ അസ്വാതന്ത്ര്യം മുഴുവന്‍ മാറിയത് വാതില്‍ തുറന്നപ്പോഴയിരുന്നു.കുട്ടിയുടെ സന്തോഷം അറിയിക്കുവാന്‍ ഇതില്‍പ്പരം എന്ത് വേണം ? വാതിലിന്റെ ചിരിയെ ബന്ധിപ്പിക്കുനത് അതുണ്ടാക്കിയ ശബ്ദമല്ല ; കുട്ടി കണ്ട ആകാശത്തിലെ നക്ഷത്രങ്ങളാണ്......
കുട്ടിയുടെ മാത്രമല്ല മുതിര്‍ന്നവരുടെയും സ്വപ്നമായി ഇത് മാറും...

ചോദ്യം : 3

നമ്പ്യാരുടെ ഫലിത ചിത്രീകരണ സാമര്‍ത്ഥ്യം പത്താം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയതാണ് . അത് പൊതുവേ പ്രതീക്ഷിക്കുന്നതാണ്. ഈ ചോദ്യത്തില്‍ കവിതയുടെ രസനീയത വെളിപ്പെടുത്തേണ്ടി വരും.
ചോദ്യം 4

പി .കുഞ്ഞിരാമന്‍ നായരെക്കുറിച്ച്‌ ആറ്റൂര്‍ രചിച്ച മേഘരൂപന്‍ കവിതയിലെ വരികളും എസ് .ഗുപ്തന്‍ നായര്‍ ഭാഷയെക്കുറിച്ച് പ്രസ്താവിച്ച ഭാഷ ഒരു പ്രതീകമാണ് എന്നതും വായിച്ചു മനസ്സിലാക്കി എഴുതേണ്ട ഉത്തരമാണിത്. ഇതിലെ ചോദ്യം മേഘരൂപനെ ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമയായി കരുതാമോ എന്നാണ്.
ഇവിടെ മിക്കവാറും കുട്ടികള്‍ വഴുക്കി പോയിട്ടുണ്ടായിരിക്കും ......
കാരണം...ഈ ചോദ്യത്തിനകത്ത് ചില തന്ത്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നതാണ്...

ഈ ചോദ്യത്തിന് ഉത്തരമെഴുതുമ്പോള്‍ മൂന്ന് വസ്തുതകള്‍ കുട്ടി അറിയിക്കണം....
1. ഭാഷ ഒരു പ്രതീക സമൂഹമാണ്‌.
2.മേഘരൂപന്‍ കവിതയില്‍ നിന്നും ചോദ്യത്തില്‍ നല്‍കിയ വരികളില്‍ പി .കുഞ്ഞിരാമന്‍ നായരെയും കവിയുടെ പ്രതീകമായ ആനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാവതലം.
3. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഉല്‍ക്കടമായ ,നിയന്ത്രണങ്ങളില്‍ പെടാത്ത സ്വഭാവത്തിന്റെ വിശകലം.റൊമാന്റിസിസത്തിന്റെ ഉല്‍ക്കടമായ സ്വാതന്ത്ര്യ ദാഹം പി കുഞ്ഞിരാമന്‍ നായരില്‍ കാണപ്പെടുന്നതിനെക്കുറിച്ചുള്ള കുട്ടികളുടെ വീക്ഷണം..ഈ വീക്ഷണം അവതരിപ്പിക്കുമ്പോള്‍ കുട്ടി സാഹിത്യത്തിന്റെ മേഘലയില്‍ നിന്നും കുറച്ചു മാറേണ്ടി വരുന്നു.

മറ്റെല്ലാ ചോദ്യങ്ങളും ക്ലാസിലെ അധ്യാപനത്തിന്റെ പരമ്പരാഗതമായ കളരിയില്‍ നിന്നും കുട്ടികള്‍ നേടിയതായിരിക്കും. മലയാളം ബ്ലോഗില്‍ പലപ്പോഴും നല്‍കിയ പാഠങ്ങള്‍ സഹായകരമായിട്ടുണ്ടായിരിക്കും.
സാഹിത്യവും സാഹിത്യബാഹ്യവുമായ തലങ്ങള്‍ മലയാളം മോഡല്‍ 2011 പരീക്ഷ കൈകാര്യം ചെയ്യുന്നുണ്ട് .സാഹിതീപരമായ ചോദ്യങ്ങളുടെ നിലവാരം പത്താം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത പ്രശ്നമേയുള്ളൂ...അതൊരു നിസ്സാര പ്രശ്നവുമല്ലല്ലോ ?

ഫിലിപ്പ് .പി.കെ

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ചോദ്യങ്ങള്‍ക്ക് ഡിഗ്രി നിലവാരം കൊടുത്തവര്‍ ഒരുപക്ഷെ പത്താം ക്ലാസുകളില്‍ പഠിപ്പിക്കാത്തവര്‍ ആയിരിക്കും. അല്ലെങ്കില്‍ കുട്ടികളുടെ രീതികള്‍ അറിയാത്തവര്‍ ആയിരിക്കും

ഭരണി പറഞ്ഞു...

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കൊടുക്കുമ്പോള്‍ കുട്ടികള്‍ വെറും പുല്ലാണേ എന്നല്ലേ മനസ്സിലാക്കേണ്ടത് ....ചോദ്യങ്ങള്‍ ഉഗ്രന്‍...പക്ഷെ ഉത്തരനഗ്ല്‍ എഴുതാന്‍ ഒരു "ചന്ത്രക്കാറന്‍" തന്നെ വരണം...ട്ടോ

കീര്‍ത്തി... പറഞ്ഞു...

ചോദ്യം കണ്ടപ്പോള്‍ വളരെ ദു: ഖം തോന്നി...ഞാന്‍ പിന്നൊന്നും വിചാരിച്ചില്ല..ആറാട്ട്‌ പുഴ ശാസ്താവിനെ തന്നെ വിളിച്ചു....

jaison പറഞ്ഞു...

മലയാളം ബ്ലോഗില്‍ കൊടുത്ത അവലോകനം വായിച്ചു...വളരെ സുന്ദരമായി....ലോകാവസാനത്തിലെ "വാതില്‍ ചിരിച്ചു" എന്നതിന് നല്‍കിയ വ്യാഖ്യാനം കഥയോട് നീതി പുലര്‍ത്തുന്നതായി.......

kaalam poyilla പറഞ്ഞു...

ഈ ബ്ലോഗ്‌ ഒരു അക്ഷയ കലവറയാണ്....മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വളരെ പ്രധാനമായ കുറെ കാര്യങ്ങള്‍ ഇതില്‍ ഉണ്ട്....

veloor padam പറഞ്ഞു...

സ്വസ്ഥമായി ഇരുന്നു വായിച്ചു...അടിപൊളിയായി....

കാഡ് ഉപയോക്താവ് പറഞ്ഞു...

ആശംസകളോടെ...!

GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
Here

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്