കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

തെരുവിലെ പുസ്തകച്ചങ്ങാതി

ഇന്ന് ലോക പുസ്തക ദിനമാണല്ലോ.പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ലോക പുസ്തക ദിനമായി ഏപ്രില്‍ ഇരുപത്തി മൂന്നാം തിയതി തിരഞ്ഞെടുത്തതിനു കാരണം ഷേക്സ്പിയറാണെന്നതും നമുക്കറിയാം.ഷേക്സ്പിയറിന്റെ ജന്മദിനവും ചരമ ദിനവും ഇന്നാണ്.
പുസ്തകത്തിന് പല മുഖമില്ല.അറിവിന്റെ വാഹകരാണവര്‍.എന്നൊക്കെ തട്ടിവിട്ടു തൃശൂരിലെ സാഹിത്യ അക്കാദമിയിലും ടൌണ്‍ഹാളിലും പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു വ്യക്തി പുറത്തു റോഡുവക്കിലെ പുറമ്പോക്കില്‍ പുസ്തകങ്ങളുമായി ഒടുങ്ങാത്ത സ്നേഹത്തോടെ ജീവിച്ചു പോകുന്നത് നമ്മള്‍ പെട്ടന്ന് കണ്ടിരിക്കില്ല.മലയാളം ബ്ലോഗ്‌ ഇന്നത്തെ പുസ്തക ദിനത്തില്‍ കണ്ടെത്തിയ വ്യക്തിയെ തെരുവിന്റെ ഗായകനായി,തെരുവിന്റെ കവിയായി വിളിക്കുന്നു.
ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശ്രീ. ഷംനാദ് തൃശൂരിലെ ടൌണ്‍ഹാളിനും സാഹിത്യ അക്കാദമിക്കും മുമ്പിലെ ഫുട്ട്പാത്തില്‍ പുസ്തക വില്‍പ്പനക്കാരനാണ്.ഷംനാദിനെ പരിചയപ്പെട്ടപ്പോള്‍ അയാളുടെ പുസ്തക താല്‍പ്പര്യങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി." എപ്പിസോഡ് "എന്ന പേരില്‍ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ച ഷംനാദ് പുസ്തക കച്ചവടത്തിന്റെ ജീവിത പാതയിലേക്ക് വന്നു ചേര്‍ന്നതിന്റെ സ്വകാര്യ രഹസ്യങ്ങള്‍ ഇന്നത്തെ പുസ്തക ദിനത്തിന്റെ പ്രാധാന്യം എതൊരു വ്യക്തിയെയും ചിന്തിപ്പിക്കുന്ന വലിയ സംഭവമാണെന്ന് മനസ്സിലായി.പുസ്തക വില്‍പ്പന കഴിഞ്ഞു രാത്രി സമയത്ത് ഫുട്ട്പാത്തിലെ അരണ്ട വെളിച്ചത്തിരുന്നു കവിത രചിക്കുന്ന ഷംനാദിനെപ്പോലെയുള്ളവര്‍ അപൂര്‍വ്വമാകുന്ന ഇന്നിന്റെ പുസ്തക ദിനത്തിന്റെ ചിന്തകള്‍ക്ക് ഇതൊരു വേറിട്ട കാഴ്ചയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഷംനാദിനെപ്പോല്ലുള്ളവര്‍ക്ക് നിങ്ങളുടെ കമന്റുകള്‍ വലിയ പ്രോല്‍സാഹനമായിരിക്കും...ജോഷി ,ജോവല്‍ ,ഫിലിപ്പ്

2 അഭിപ്രായങ്ങൾ:

ente pavaratty world പറഞ്ഞു...

ഉഗ്രന്‍ !! ബ്ലോഗന്മാര്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങുകയാണോ?

MT Manaf പറഞ്ഞു...

Yes, this friend is different....lover of letters

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്