കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കോവിലന്‍ പെരുമ !!!കോവിലന്‍ അനുസ്മരണം 2011 ജൂണ്‍ 2 ,3 ,4, 5


ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടക്കല്ലിലേക്കും മുനിയറയിലേക്കുമുള്ള വഴി ചെമ്മണ്‍ പാതയായിരുന്നു.ഞാവല്‍ മരങ്ങളും കശുമാവുകളും വെട്ടിയുണ്ടാക്കിയ നാട്ടുപാത.ഈ നാട്ടുപാതയിലൊരിടത്തുവച്ചാണ് ഞാന്‍ കോവിലനെ ആദ്യമായി കാണുന്നത്. ഒരു ദിവസം ചാറ്റല്‍ മഴയും നനഞ്ഞു അരിയന്നൂരിന്റെ അയല്‍ഗ്രാമമായ മാറ്റം സെന്റ്‌ : ഫ്രാന്‍സീസ് സ്ക്കൂളിലെക്കുള്ള യാത്രയില്‍, ഞങ്ങള്‍ കുട്ടികളുടെ ഒരു ചെറിയ സംഗത്തിന് സുഖമായി കടന്നു പോകാന്‍ വേണ്ടി പ്രായമായ ഒരാള്‍ പാടയോരത്തെ മുള്‍വേലിയിലേക്ക് വല്ലാതെ നീങ്ങി നില്‍ക്കുകയും ഞങ്ങള്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിവ് ബഹളവുമായി നടന്നു നീങ്ങുകയും ചെയ്തു.

ടാ,നിനക്കറിയോ അതാരാന്ന് ? പോത്തേ ,അതാടാ കോവിലന്‍.

ഞങ്ങളുടെ ബക്കറിക്ക കോവിലനുമായി വളരെ സൗഹൃദം ഉണ്ടായിരുന്ന ആളായിരുന്നു.കോവിലന്‍ മരണമടഞ്ഞതിനു ശേഷം ഞങ്ങളുടെ നാട്ടിലെ നന്മയുള്ള മനുഷ്യരെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കണമെന്ന് ബക്കറിക്ക ഞങ്ങളോട് പറഞ്ഞിരുന്നത് ഈ അടുപ്പം കൊണ്ടാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.ഞങ്ങളുടെ നാട്ടിലെന്നല്ല ആരുടെ നാട്ടിലും നാണിയമ്മയും നാരായണേട്ടനും ഉണ്ടായിരിക്കുമെന്നുള്ള ബക്കറിക്കയുടെ സംസാരത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഒതുങ്ങിയിരുന്നു. നാണിയമ്മ സ്വന്തം മക്കളുടെ മാത്രമല്ല ഒരു വലിയ ദേശത്തിന്റെ അമ്മയായി മാറണമെന്ന് ബക്കറിക്ക സ്വപ്നം കണ്ടു.അതിനു അവരെക്കുരിച്ച്ചു എഴുതുക എന്നൊരു വ്യത്യസ്ത മാര്‍ഗം ബക്കറിക്ക ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ചു. ഇന്ന് കോവിലന്‍ മരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എത്തുമ്പോള്‍ വലിയൊരു കര്‍മ്മം ചെയ്ത സംതൃപ്തിയിലാണ് ബക്കറിക്കയും എന്റെ സുഹൃത്ത് ഏ.ഡി . എന്റോയും മറ്റു സ്നേഹിതന്മാരും വന്നുനില്‍ക്കുന്നത്.

പുലിയെ കഴുങ്ങുമ്പറമ്പില്‍ വച്ച് മല്‍പ്പിടുത്തത്തിലൂടെ പിടികൂടിയ നാരായണേട്ടനും തന്റെ ആരുമല്ലാത്ത അയല്‍ക്കാരി മാത്രമായ പ്ലമേണ അമ്മച്ചിക്ക് വേണ്ടി ആശുപത്രിയില്‍ പൈസ ചിലവാക്കിയ പിയൂസേട്ടന്‍.....ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ അറിയാത്ത എത്രയോ സംഭവങ്ങള്‍ ഈ കര്‍മ്മത്തിലൂടെ പുറത്തു വന്നു.

ഇപ്പോള്‍ ബക്കറിക്ക ഒരു വലിയ പ്രദേശത്തിന്റെ കാലങ്ങളായുള്ള എത്രയോ മനുഷ്യരുടെ ജീവിതം കൊണ്ട് തുന്നിക്കെട്ടിയ പുസ്തകം നാട്ടുകാരായ ഞങ്ങള്‍ക്ക് തരികയാണ്. നാട്ടിലെ നന്മയുള്ള മനുഷ്യരെക്കുറിച്ചുള്ള ഈ പുസ്തക രചന കോവിലന്റെ തട്ടകത്തിന്റെ രണ്ടാം ഭാഗമെന്നോ തട്ടകത്തിലെ കഥാപാത്രങ്ങളുടെ നേര്‍ ജീവിതമെന്നോ വിശേഷിപ്പിക്കാം.........

ജൂണ്‍ അഞ്ചാം തിയതി നാല് മണിക്ക് "കോവിലന്റെ ഓര്‍മ്മകളുടെ താഴ്വവരയില്‍ ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശനം ചെയ്തു ഡോ : ആര്‍ .മോഹനവര്‍മ സ്വീകരിക്കുമ്പോള്‍ കോവിലന്റെ ദേശപ്പെരുമകള്‍ ഞങ്ങളുടെയും സ്വന്തമാകുന്നു , തലമുറകള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ വാക്കുകളുടെ , ജീവന്റെ ഗിരികൂടം!!!

ജൂണ്‍ രണ്ടാം തിയതി കണ്ടാണശ്ശേരിയില്‍ കോവിലന്‍ കുടീരം തുറക്കല്‍ മുതല്‍ അഞ്ചാം തിയതി ദക്ഷിണ സമര്‍പ്പണം വരെയുള്ള കോവിലന്‍ അനുസ്മരണത്തിന്റെ വിശദാംശങ്ങള്‍ ബ്രോഷറില്‍ വായിക്കാം.ദിവസത്തെയും സമയ
ത്തെയും
സ്മരണകളെയും കോവിലന്റെ ഗ്രന്ഥ നാമങ്ങളിലൂടെ വിളംബരം ചെയ്യുന്ന ബ്രോഷര്‍ ..................എന്റോ മാഷിന്റെ എഴുത്താണിയില്‍ കോവിലന്റെ ആചാര്യഭാഷയുടെ തനിമ കണ്ടറിയാം.

ഈ ബ്രോഷര്‍ കമ്പ്യൂട്ടറില്‍ പുസ്തകത്താളുകള്‍ പോലെയാണ് കൊടുത്തിരിക്കുന്നത്.മൌസുകൊണ്ട് പേജിന്റെ മൂലയില്‍ അമര്‍ത്തി വലിച്ചു താളുകള്‍ മറിക്കുന്നത് പോലെ ഓരോന്നായി വായിക്കാം. ഉബുണ്ടുവില്‍ Swfdec Flash Player ലൂടെ തുറന്നാല്‍ ഈ വിദ്യ പ്രയോഗിക്കാം.


ഫിലിപ്പ്

1 അഭിപ്രായം:

പ്രമീള പറഞ്ഞു...

ഇത് പുതിയതാണ്

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്