കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എന്തുകൊണ്ട് നളചരിതം ആട്ടക്കഥ നാടകമാക്കുന്നു?

കേളികൊട്ട്
(കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി)
ഷേക്സ്പിയര്‍ നാടകങ്ങളെക്കുറിച്ച് ഡോ : ജോണ്‍സന്‍ പറഞ്ഞു. "The Play read is more than the play acted"ഈ അഭിപ്രായം നളചരിതത്തിനും ചേരും.

അരങ്ങുകേളി

(കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി)
പത്താം ക്ലാസ്സിലെ കുട്ടികള്‍ നളചരിതം ആട്ടക്കഥ പഠിച്ചു തുടങ്ങി.കഥകളിയുടെ പ്രത്യേകതകള്‍ കുട്ടികള്‍ത്തന്നെ തയ്യാറാക്കിക്കൊണ്ട് വരുമെന്നതിന് സംശയമില്ല.കഥകളിയുടെ ചടങ്ങുകളും ,വേഷവും ,അഭിനയ രീതികളും അവര്‍ ശേഖരിച്ച് ക്ലാസ്സുകളില്‍ അവതരിപ്പിച്ചു തുടങ്ങി.കഥകളിയുടെ പ്രത്യേകതകള്‍ വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക.സ്കൂളിലെ ലൈബ്രറിയില്‍ നിന്നും കിട്ടുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമാണ്.ഇത് പുസ്തക വായനയെ വളര്‍ത്തുമെന്നതില്‍ സംശയമില്ല.

തോടയം

(കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകില് നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം)
പുസ്തകവായനയുടെ സുഖവും ബുദ്ധിമുട്ടും കുട്ടികള്‍ അറിയുന്നതും അനുഭവിക്കുന്നതും വളരെ നല്ലത്.
പുസ്തകം നല്‍കുന്ന സുഖം എന്താണ്?
വാക്കുകളിലൂടെ അവര്‍ ചിന്തകളുടെ മലയും കാടും നാടും താണ്ടി സഞ്ചരിക്കുമ്പോഴത്തെയൊരു
സുഖം.
പുസ്തകം തരുന്ന കഷ്ടപ്പാട് എന്താണ്?
അത് ഇതാണ്:ഓരോ പുസ്തകവും ഓരോ എഴുത്തുകാരുടെ ശൈലിയിലായിരിക്കും.അപ്പോള്‍ ആ ശൈലികള്‍ വായിച്ചു അതില്‍ നിന്നും 'അരയന്നം പാല്‍ കുടിമ്പോലെ ആശയങ്ങള്‍ മാത്രം എടുക്കണം.

വന്ദനശ്ലോകം

അതിനാല്‍ കഥകളിയുടെ പ്രത്യേകതകള്‍ കുട്ടികള്‍ തന്നെ തയ്യാറാക്കുന്നതത്രേ നന്ന്.
നല്ലത്.
വാഗ്ദേവീ....... വന്ദനം.

പുറപ്പാട്

(തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌)
പത്താം ക്ലാസ്സിലെ പുസ്തകത്തില്‍ കഥകളിയെ നാടകരൂപത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കഥകളിയെ മറ്റു വ്യവഹാര രൂപങ്ങളിലേക്കു മാറ്റിയാല്‍ എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് കഥകളിയെന്ന ക്ലാസ്സിക്കല്‍ കലതന്നെയായിരിക്കും.
പക്ഷെ
കഥകളിയെ നാടകമാക്കുമ്പോള്‍ , വിശേഷിച്ച് നളചരിതം ആട്ടക്കഥയെ നാടകമാക്കുമ്പോള്‍ നഷ്ടപ്പെടലുകള്‍ ഉണ്ടാകുന്നില്ല.
എന്താണ് കാരണം?
ഒറ്റ കാരണമെയുള്ളൂ .....

നളചരിതം അത്യന്തം നാടകീയത മുറ്റിനില്‍ക്കുന്ന ഒരു രചനയാണ്. അതാകട്ടെ മറ്റൊരു ആട്ടക്കഥ ക്കും അവകാശപ്പെടാനുമില്ല.

ഡോ : ജോണ്‍സന്‍ ഷേക്സ്പിയറെക്കുറിച്ച് പറഞ്ഞത് ഒരിക്കല്‍ കൂടി വായിക്കുക.
"The Play read is more than the play acted"

സര്‍വ്വ ലക്ഷണ സംയുക്തമായ ഒരു ആട്ടക്കഥ എന്നതിലുപരി രമണീയാര്‍ത്ഥ പ്രതിപാദകമായ ഒരു ശ്രവ്യകവ്യമാണ് നളചരിതം ആട്ടക്കഥ.കേരളീയ ദൃശ്യകലയായ കഥകളിയെ നാട്യശാസ്ത്ര സിദ്ധാന്തങ്ങളുടെ സമ്മുന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി കേരളത്തിന്റെതായ ഒരു നാടകരീതി കരുപ്പിടിപ്പിക്കുകയായിരുന്നു വാര്യരുടെ ലക്ഷ്യം.മനുഷ്യ ജീവിതത്തിന്റെ സുപ്രധാനങ്ങളായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉല്‍ബോധനപരമായ ഇതിഹാസ കഥയാണ് വാര്യര്‍ തെരഞ്ഞെടുത്തത്.

കോട്ടയം തമ്പുരാന്റെ കാലത്തോടെ കഥകളി അഭിനയ കലയുടെ പൂര്‍ണ്ണ സൌഭാഗ്യം നേടി.എങ്കിലും ഇതിവൃത്തത്തിന്റെ കെട്ടുറപ്പിലും ചിതമഹത്വത്തിലും അവ നാടകീയമായ പൂര്‍ണ്ണത കൈവരിച്ചിരുന്നില്ല.യുദ്ധത്തിനും വധത്തിനും മറ്റും പ്രാധാന്യം അല്പ്പിച്ചു രചിക്കപ്പെട്ട അവ ജീവിതാവിഷ്ക്കരണത്തിനോ രസഭാവാവിഷ്ക്കാരത്തിനോ
സമര്‍ത്ഥങ്ങ
ളാകാ
തെ രൂപഭംഗിയും വേഷവൈവിധ്യവും മത്രമുള്‍ക്കൊള്ളുന്നവയായി.ഈ ന്യൂനതകളെല്ലാം പരിഹരിച്ചു നാടകലഷണങ്ങള്‍ക്ക് അനുരൂപമായ ഒരു ദൃശ്യ കാവ്യത്തിന്റെ മാതൃക ഉണ്ണായിവാര്യര്‍ നളച്ചരിതത്തിലൂടെ നല്‍കി.

സംസ്കൃത നാടക സിദ്ധാന്തമനുസരിച്ച് ഇതിവൃത്തത്തിന് സാങ്കേതികമായ ചില
ലക്ഷണ
ങ്ങ
ളും ഘട്ടങ്ങളും ഉണ്ടായിരിക്കണം. ബീജം , ബിന്ദു ,പതാക ,പ്രകരി ,കാര്യം എന്നീ അഞ്ചു അര്‍ത്ഥ പ്രകൃതികളും ആരംഭം ,യത്നം ,പ്രത്യാഗ ,നിയതാപ്തി ,ഫലാഗമം എന്നീ അഞ്ചു കാര്യാവസ്ഥകളും കൂടി ചേര്‍ന്ന പഞ്ചസന്ധികള്‍ നാടകത്തില്‍ ഉണ്ടായിരിക്കണം.മുഖം ,പ്രതിമുഖം ,ഗര്‍ഭം ,വിമര്‍ശം ,നിര്‍വ്വഹണം എന്നിവയാണ്
പഞ്ചസന്ധികള്‍.ആട്ടക്കഥ

ളില്‍ സാധാരണ ഇവക്കു സ്ഥാനമില്ലെങ്കിലും നളച്ചരിതത്തില്‍ വാര്യര്‍
സന്ധി
ലക്ഷണ
ങ്ങള്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പഞ്ചസന്ധികള്‍ നളചരിതത്തില്‍

മുഖസന്ധി -----------പ്രാരംഭ പദ്യം മുതല്‍.
പ്രതിമുഖസന്ധി -----------ഹംസം ദൂത് പറയുന്നത് വരെ
ഗര്‍ഭസന്ധി -----------ചൂത് കളി മുതല്‍ ദമയന്തീ പരിത്യാഗം വരെ
വിമര്‍ശസന്ധി -----------വിരഹശേഷം ഋതുപര്‍ണ്ണന്‍ ദമയന്തീസ്വയം വരത്തിനു പോകും വരെ
നിര്‍വ്വഹണസന്ധി -----------തുടര്‍ന്ന് അവസാനം വരെ.

ഡോ : എം.ലീലാവതി പറയുന്നു :"നാടകീയമായിട്ടുണ്ട് നളചരിതം എന്നല്ലാതെ നാടക
മാ
യി
ട്ടുണ്ട് എന്ന് പറയുന്നത് ഭോഷ്ക്കാണ്".

അതിനാല്‍ കഥകളിയെ
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടകമാക്കി അവതരിപ്പിക്കു
ന്ന
ത്‌ കഥകളിയുടെ മഹത്വം കുറക്കുന്നില്ല.

പക്ഷെ

ശ്രദ്ധിക്കേണ്ടതായ കാര്യം ഇവിടെ ഉണ്ട്

അത്

കുട്ടികള്‍ കഥകളി കണ്ടിരിക്കണം.

അതിനു ശേഷം മാത്രമേ പാഠഭാഗത്തെ നാടകമാക്കി അവതരിപ്പിക്കാവൂ.....

ഇതിനോട് യോജിക്കുന്നില്ലെങ്കില്‍ അഭിപ്രായം പറയില്ലേ?...

3 അഭിപ്രായങ്ങൾ:

രാജലക്ഷ്മി പറഞ്ഞു...

ഗ്രാന്റ് ...നന്നായി

സോമന്‍ പറഞ്ഞു...

കുറെക്കാലമായി മറന്നു പോയവ ഓര്‍മ്മപ്പെടുത്തിയത്‌ നന്നായി

മോഹന്‍ദാസ്‌ പറഞ്ഞു...

നളചരിതം നാടകീയതയുള്ള രചനയാണ്.ശരി തന്നെ..കുട്ടികള്‍ ഇതിനെ നാടകമാക്കും മുന്‍പ് കാണണം.നന്നായി

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്