കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കികുയു ജനങ്ങളുടെ കൂടെരിയുന്ന ഇംഗ്ലീഷ്

ബിജുരാജുവും ബിനു ഇടനാടും വിവര്‍ത്തനം ചെയ്ത ഗുഗി വാ തിഒംഗോയുടെ "ഡികൊളനൈസിംഗ് ദി മൈന്‍ഡ്" എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് ലഭിച്ചതാണ് ഈ പോസ്റ്റ്‌ നല്‍കുന്നതിന്റെ പ്രേരണ.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഈ പതിപ്പ് എങ്ങനെ ഉപകാരപ്പെടുമെന്ന് ചോദിച്ചാല്‍ അതൊരു അമ്പ്‌ തന്നെ.വിവര്‍ത്തനം പഠിക്കാനാണോ എന്ന് ചിന്തിച്ചാല്‍ കുഴപ്പമില്ല.ഇനി അറിവ് കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള അന്വേഷണമാണെന്നു പറഞ്ഞാലും നല്ലതാണ്.ഒരു വിഷയം പഠിക്കുമ്പോള്‍ അതിന്റെ കൂടെ എത്ര കാര്യങ്ങള്‍ പുതിയവ അറിയണം.എത്രത്തോളം വേരുകള്‍ കണ്ടെത്തണം എന്നെല്ലാം വിധിക്കുവാന്‍ ഇവിടെ ആരും മുതിരുമെന്ന് തോന്നുന്നില്ല.വായനയുടെ അതിരുകള്‍ ചക്രവാളം വരെയല്ല.അണ്ഡകടാഹം മുട്ടി പണ്ഡിതനായി വരുന്നതല്ല.സ്വന്തം കൂടും സ്വന്തം മണ്ണും സ്വന്തമായ എല്ലാം എല്ലാവര്‍ക്കും ഒരുപോലെ സ്വന്തമാണെന്ന് അറിയുന്നതാണ്.ആയിരിക്കില്ലേ?

ഗുഗി വാ തിഒംഗോയുടെ ചിന്തകള്‍ നമ്മുടെ കൊച്ചു കേരളത്തിലും പ്രസക്തമാണെന്നു തിരിച്ചറിവ് ലഭിക്കുവാന്‍ കെനിയയെക്കുറിച്ചും കികുയു ഭാഷയെക്കുറിച്ചും കുട്ടികള്‍ അറിയുക ആവശ്യമല്ലേ...ഈ ചിന്തകളില്‍ നിന്നുമാണ് കെനിയയിലെക്കുള്ള അന്വേഷണം തുടങ്ങിയത്.തിഒംഗോയുടെ പുസ്തകത്തിന്റെ ഈ പതിപ്പിലെ മൂന്നാം അധ്യായമാണ് പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ളത്.രണ്ടാമത്തെ അധ്യായത്തിന്റെ അവസാനത്തെ ഖണ്ഡികയിലാണ് ഇത് ആരംഭിക്കുന്നത്.




ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ. വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്.

കെനിയയിലെ കികുയു വംശം സംസാരിക്കുന്ന ഭാഷയാണ്‌ ഗികുയു.ഈ ഭാഷ നൈഗര്‍ കോംഗോ ഭാഷാ കുടുംബത്തിന്റെ ഒരു ശാഖയായ ബാണ്ട്വില്‍ ഉള്‍പ്പെടുന്നു. കെനിയയിലെ കൈമ്പു,മുറാംഗാ ,നെയ്രി ,കിരിന്യഗാ ജില്ലകളിലും കെനിയയുടെ മദ്ധ്യ ഭാഗത്തും സംസാരിക്കുന്ന ഭാഷ.

കെനിയയിലെ ജനസംഖ്യയുടെ 22 % വരുന്ന ആറ് മില്ല്യന്‍ ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.ഒരു പൊതു ഭാഷയും സംസ്കാരവും പാരമ്പര്യവും അവകാശപ്പെടാവുന്ന കെനിയയിലെ ഏറ്റവും വലിയ കൂട്ടമാണിവര്‍. നെയ്‌റോബിക്കും നെയ്രിക്കും ഇടയിലുള്ള സ്ഥലങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു.ബാണ്ട് ഭാഷയിലെ തഗിച്ചു ശാഖയിലെ അഞ്ചു ഭാഷകളില്‍ ഒന്നാണിത്.

മലയാളത്തിനു തൃശൂര്‍ ഭാഷ,കോഴിക്കോടന്‍ ഭാഷ എന്നെല്ലാം പറയുന്നതുപോലെ ഭാഷാഭേദങ്ങള്‍ ഗികുയു ഭാഷക്കുമുണ്ട്.കിരിന്യാഗ ,കൈമ്പു ,മുറാംഗാ ,നെയ്റി എന്നിവയാണവ.

കെനിയയിലെ ഭാഷകളെക്കുറിച്ചുള്ള ഭൂപടമാണിത്.ഇതില്‍ പതിമൂന് എന്നാ നമ്പര്‍ കൊടുത്തതാണ് ഗികുയു ഭാഷ.ഈ ഭൂപടത്തില്‍ കാണുന്ന ഭാഷകള്‍ മുഴുവന്‍ കെനിയയില്‍ ഉണ്ട്.നമ്മുടെ ഭാരതത്തിലെ ഒരു ഭാഷയായ ഗുജറാത്തി പോലും ഇവിടെ സംസാരിക്കുന്നുണ്ട്.വളരെ വിശദമായി കെനിയയിലെ ഭാഷകളെക്കുറിച്ച് ഈ ഭൂപടം പറയുന്നു.





പ്രധാനമായും രണ്ടു ഭാഷാ കുടുംബത്തില്‍ പെടുന്നവയാണ് കെനിയയിലെ തനതു ഭാഷകള്‍.അവ ബാണ്ടു ,നിലോടിക് എന്നിവയാണ്.ഈ ഭാഷാ കുടുംബങ്ങളില്‍ വരുന്ന ഭാഷകളുടെ പേരുകളാണ് താഴെ കൊടുക്കുന്നത്.


1 .ബാണ്ടു


കികുയു 7.18 മില്യണ്‍
കാമ്പ 3.96 മില്യണ്‍
ഏകെഗുസീ 2.12 മില്യണ്‍ (2006)
കിമിരു 1.74 മില്യണ്‍
ഒളുല്യിയ (
മാക്രോ ഭാഷയായി കരുതുന്നു )1 മില്യണ്‍
കിഗിര്യമ 0.62 മില്യണ്‍ (1994)
കിഎമ്പ് 0.43 മില്യണ്‍ (1994)


2.നിലോടിക്

ഢൊലുഒ 4.27 മില്യണ്‍
കലെഞ്ഞിന്‍ (മാക്രോ ഭാഷയായി കരുതുന്നു ) 1.5 മില്യണ്‍
മാസി 0.69 മില്യണ്‍
ടര്‍കണ 0.45 മില്യണ്‍ (2006)



ഭാഷകളുടെ കാര്യത്തില്‍ കെനിയ വളരെ പ്രത്യേകതയുള്ള ഒരു രാജ്യമാണ്. ഇതൊരു ബഹു ഭാഷാ പ്രദേശമാണ്.ഒരു വ്യെക്തിയോ ഒരു പ്രദേശത്തെ ജനങ്ങളോ ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നതിനെയാണ് ബഹു ഭാഷാ പ്രദേശമെന്നു പറയുന്നത്.

കെനിയയില്‍ ദേശീയ ഭാഷയായ സ്വാഹിലിയും ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷും എല്ലാവരും ഇപ്പോഴും സംസാരിക്കുകയില്ല.അവരുടെ സ്വന്തം ഭാഷതന്നെയാണ് അവര്‍ സംസാരിക്കുന്നത്.ഒന്നിലധികം പ്രദേശത്തുള്ളവര്‍ ഒരുമിച്ചു പറയുമ്പോള്‍ അവര്‍ സ്വാഹിലിയോ ഇംഗ്ലീഷോ സംസാരിക്കും.


കെനിയന്‍ ഭാഷാ വൈവിധ്യത്തിനിടയില്‍ കാണാവുന്ന വലിയ സവിശേഷത ഇംഗ്ലീഷ് ഭാഷയാണ്‌ ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ.ദേശീയ ഭാഷ സ്വാഹിലി ആണെങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെന്നത്
തോന്ഗോയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളെ
എത്രമാത്രം ശരിവക്കുന്നുവെന്നു മനസ്സിലാക്കാം.

വാക്കിന്റെ കൂടെരിയല്‍..........
മണ്ണിലെ കൂടെരിയല്‍.........
കെനിയയിലെ പ്രുകൃതിക്കും മനുഷ്യനും സ്വത്വം നഷ്ടപ്പെട്ടിരിക്കുന്നു.


കെനിയന്‍ സംസ്കാരത്തെ സംബന്ധിച്ചുള്ള വീഡിയോകള്‍ വളരെ കുറവാണ്.
കെനിയയിലെ നാട്ടു പാട്ടുകള്‍ തിരഞ്ഞപ്പോള്‍ ലഭിച്ചവ മിക്കവാറും ക്രിസ്ത്യന്‍ ആയിരുന്നു.






ഫിലിപ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്