കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പുസ്ടകവുമായി നടക്കുന്നവന്‍ കൌതുക വസ്തു.

ഒരു വായനാദിനം കൂടി കടന്നുപോയി.വായിക്കാത്തവര്‍ക്ക്‌ ഒരു ഓര്‍മ്മപ്പെടുത്തല്‍.വായിക്കുന്നവര്‍ക്ക് ഒരു വിലയിരുത്തല്‍.ഇത് എല്ലാ വര്‍ഷവും തുടരും.

"മലയാളികള്‍ കൂടുതല്‍ ഉത്തരാധുനികര്‍ ആയിരിക്കുന്നു.അതിനാല്‍ കേരളപ്പഴമയുടെ ചാരുകസേരയും കിണ്ടിയും അയാള്‍ വീടിന്റെ പൂമുഖത്തില്‍ കാഴ്ചവസ്തുക്കളാക്കി പ്രദര്‍ശിപ്പിക്കുന്നു.കൂട്ടത്തില്‍ പ്രായമായവരെയും." --- ഒരു ഉത്തരാധുനിക കോങ്കണ്ണ് നിരീക്ഷണം.

കാലങ്ങള്‍ മാറുമ്പോള്‍ ഏതൊരു ദേശത്തിനും ജനതക്കും വരുന്ന മാറ്റങ്ങള്‍ മലയാളിക്കും ഉണ്ടാകുന്നു.സ്വാഭാവികം മാത്രം.ജനതയുടെ കണ്ണടകള്‍ മാറ്റി വക്കേണ്ടാതായി വരും.അത് വേണമല്ലോ ?ഇല്ലെങ്കില്‍ ഇവിടെ കുറെ മരവിച്ച മരപ്പാവകളെക്കൊണ്ട് കേരളം നിറയുമായിരുന്നു.

ഈ മാറ്റങ്ങളില്‍ വന്ന ഒന്നായിരിക്കാം പുസ്തകവുമായി നടക്കുകയും യാത്ര പോകുകയും ചെയ്യുന്ന മനുഷ്യരെ കാണുമ്പോള്‍ മലയാളിക്കുണ്ടാകുന്ന ഒരു കൌതുകം.കഴിയുമെങ്കില്‍ പുസ്തകം മറച്ച് പിടിച്ചു ബാഗിലോ കവറിലോ ഇട്ടു കൊണ്ട് പോകുവാനാണ് മലയാളി ഇഷ്ടപ്പെടുന്നത്.ബസ്സില്‍ ആരെങ്കിലും പുസ്തകം വായിക്കുന്നത് കാണുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയായിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്രയോ പേര്‍ നടന്നുപോയ അതെ വഴിയിലൂടെ ഇന്ന് ഒരാള്‍ ഗ്രാമീണ വായനശാലകളിലേക്ക് പോകുമോ ?അത് ഒരു ഷോട്ട് എടുത്ത് പേപ്പറില്‍ കൊടുക്കേണ്ട കാഴ്ചയാണ്.

നമ്മുടെ ഗ്രാമീണ വായനശാലകള്‍ക്ക് എന്തുപറ്റീ ?വേനലവധിക്കാലത്ത് സജീവമായിരുന്ന വായന ശാലകളില്‍ നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് പോകുന്നില്ല.നാട്ടിലെ കാരണവരായ ലൈബ്രേറിയന്‍ പ്രൊഫഷണല്‍ ആകുന്നില്ലേ ?

നമ്മുടെ സ്കൂളിലെ ലൈബ്രറികള്‍ എന്ത് ചെയ്യുന്നു.ക്ലാസുകളിലെക്കുള്ള ഓട്ടത്തിനിടയില്‍ സ്കൂളിലെ ബഹുവിധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലൈബ്രറി ജീവിച്ചിരിപ്പുണ്ടോ ?അതോ അതിന് ജീവന്‍ നല്‍കാന്‍ പ്രായോഗികമായ രീതികളുണ്ടോ ?അദ്ധ്യാപകന്‍ തന്നെ ലൈബ്രേറിയനാകുമ്പോള്‍ പുസ്തകങ്ങള്‍ക്ക് കുട്ടികളോട് സംവദിക്കുവാന്‍ സാധിക്കുന്നുണ്ടോ ?

കല്‍ക്കത്തയിലെ കോളേജ് സ്ട്രീടിലുള്ള പുസ്തകക്കട;സുവര്‍ണ്ണരേഖ.സെക്കണ്ട് ഹാന്‍ഡ് പുസ്തകങ്ങള്‍ ഏറ്റവുമധികം ലഭിക്കുന്ന കട.ഇതിന്റെ ഉടമയുടെ കൈവശം ഇതുവരെ പുസ്തകം വാങ്ങിച്ച എല്ലാവരുടെയും ഫോണ്‍ നമ്പരുകള്‍ അയാളുടെ കൈവശം ഉണ്ട്.ഇടക്കൊന്നു വാങ്ങിച്ചവരെ ഫോണ്‍ ചെയ്യും.ക്ഷേമമന്വേഷിക്കും.ഈ കുശലങ്ങള്‍ ജനങ്ങളെ കടയിലേക്ക് അടുപ്പിക്കുന്നു.വായിച്ച പുസ്തകങ്ങള്‍ അവര്‍ കൊണ്ടുവരുന്നു.അവര്‍ വായിച്ച പുസ്തകങ്ങളെ ജീര്‍ണ്ണിക്കുവാന്‍ എറിയുന്നില്ല.

ഇത്തരം പരിലാളനകള്‍ ലഭിക്കുമ്പോള്‍ ആരാണ് ആ കടകളില്‍ വീണ്ടും പോകാത്തത് ?

പണം നല്‍കി പുസ്തകം വായിക്കുന്ന ജനതയുടെ വിപണി ഭാഷയില്‍ എഴുതുമ്പോള്‍ ഏതു പുസ്തകമാണ് ചിലവാകാതെ വരുന്നത് ?

വായനയുടെ മരണം പലതിന്റെയും മരണമാണ്.അല്ലെങ്കില്‍ പലതിന്റെയും വീഴ്ചകളാണ്.


ഫിലിപ്പ്

1 അഭിപ്രായം:

anil പറഞ്ഞു...

ഞാനും പുസ്തകവുമായി പോയിരുന്നു.ഇപ്പൊ illa

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്