കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കണ്വാശ്രമത്തില്‍ വീണ്ടും പുതിയ വിദ്യാകളരികള്‍ ! കണക്കെടുപ്പ് മറ്റന്നാള്‍

കണ്വാശ്രമത്തില്‍ വീണ്ടും പുതിയ വിദ്യാകളരികള്‍ !
കണക്കെടുപ്പ് മറ്റന്നാള്‍
കണ്വാശ്രമത്തില്‍ കഴിഞ്ഞ വര്‍ഷം പുതിയ വിദ്യാകളരികള്‍ ആരംഭിച്ചിരുന്നത് എല്ലാവരും അറിഞ്ഞിരുന്നല്ലോ.ഈ വര്‍ഷവും കണ്വാശ്രമാധിപന്‍ താത കാശ്യപന്റെയും തപോവനവാസികളുടെയും അന്യൂനമായ തപസ്സിന്റെയും കര്‍മ്മങ്ങളുടെയും സാക്ഷാല്‍ക്കാരമായി പുതിയ കോഴ്സുകള്‍ അനുവദിച്ചു.ഇന്നലെ ഉഷപൂജയുടെ വേളയില്‍ ദേവ അമാത്യ സഭ അശരീരിയായി അറിയിച്ചതാണ് ഈ വിവരം.മലയാള ദേശത്തെ കുട്ടം,കുടം,കര്‍ക്ക,വേണ്,പൂഴി എന്നീ 12 നാടുകളിലെ ലക്ഷക്കണക്കിന്‌ കുട്ടികള്‍ പൊതു വിദ്യാഭ്യാസത്തിലെ ഒന്‍പതാം തരത്തില്‍ അവര്‍ക്ക് പഠിക്കുവാനുള്ള കണ്വാശ്രമത്തിലെ പാഠഭാഗം മനസ്സിന്റെ ഹോമകുണ്ഡത്തില്‍ അറിവാകുന്ന അരണി കടഞ്ഞ് അര്‍പ്പിച്ച ഹവിസ്സ് ഉണ്ട് പുകഞ്ഞ ദേവാധിപന്‍ ആവശ്യപ്പെടുകയായിരുന്നു.മാത്രമല്ല,കഴിഞ്ഞ വര്‍ഷം ആരംഭിച്ച കോഴ്സുകളിലെ ശിഷ്യരുടെ കണക്കെടുപ്പ് ഈ വരുന്ന പന്ത്രണ്ടാം തിയതി (ചൊവ്വാഴ്ച)യായിരീക്കുമെന്നും ദേവാധിപന്‍ അറിയിച്ചു.


കോഴ്സുകളുടെ വിശദാംശങ്ങള്‍:-


1.ആചാര മര്യാദാ കൌശിനി: ആശ്രമത്തില്‍ വന്ന അതിഥിയായ ദുര്‍വാസാവ് മഹര്‍ഷിയെ ശകുന്തള മാനിച്ചില്ല..ദുഷ്യന്തനെക്കുറിച്ചുള്ള പലവിചാരം ആശ്രമത്തിനു പരസ്യമായ അപമാനത്തിനും ശകുന്തളക്ക് ദു:ഖത്തിനും കാരണമായി.

വിഷയങ്ങള്‍ :ആചാര ക്രമ പ്രവേശിക,സ്മൃതി മര്യാദ,മാമുനി മനോശാസ്ത്രം,മംഗല്യ പ്രശ്ന ചരിത്രം.


2.ചിത്ര ഭൂഷണ രഞ്ജിനി:ചിത്രത്തില്‍ കണ്ട പരിചയം കൊണ്ട് മാത്രമാണ് സഖിമാര്‍ ശകുന്തളയെ അണിയിച്ചൊരുക്കുന്നത്.അതിനാല്‍ നാഗരികര്‍ക്ക് ചേര്‍ന്ന സൌന്ദര്യ അലങ്കാരങ്ങള്‍ ഗ്രാമീണര്‍ക്കും തിരിച്ചും അറിയില്ല.

വിഷയങ്ങള്‍:മംഗള കുറിക്കൂട്ടു ന്യായം,പ്രകൃതി ചൂര്‍ണ കല,ധാര,കിഴി.


3.പ്രകൃതി പാലിനി:ആശ്രമത്തിലെ പ്രകൃതി പാലനം അതീവ സുഖകരമായി ചെയ്തിരുന്ന ശകുന്തളയെ ആശ്രമത്തിലെ ചെടികളും മാന്‍ കുട്ടിയും യാത്ര പോകുന്നതില്‍ വ്യസനിക്കുനത് കണ്ടപ്പോഴാണ് ഇത്തരം പ്രകൃതി സ്നേഹം ലോക സമസ്തം ആവശ്യമാണെന്ന് താത മുനിക്ക്‌ മനസ്സിലാകുന്നത്‌.

വിഷയങ്ങള്‍:വനജ്യോത്സ്നവിജ്ഞാനീയം,നവമാലികാജാലികാ,കുശ സൂചി വിഷ ചികിത്സ.


4.യാത്രരക്ഷണഭൂമിക:ശകുന്തളക്ക് ഒരിക്കല്‍ പോലും യാത്ര ചെയ്യേണ്ടി വന്നിട്ടില്ല.അതിനാല്‍ കൊട്ടാരത്തിലേക്ക് പോകുമ്പോള്‍ സന്ന്യാസിമാരെ കൂടെ അയച്ചു.ഒരു പെണ്‍കുട്ടിയായ ശകുന്തള യാത്രചെയ്യുമ്പോള്‍ ഗോവിന്ദച്ചാമിമായാസുരന്മാരും നിശാചരന്മാരും വാണിഭ നക്തഞ്ചരന്മാരും വഴിയില്‍ ഉണ്ടാകാം എന്നതിനാലാണ് ഈ വിദ്യ ആരംഭിക്കുന്നത്.
വിഷയങ്ങള്‍:വാതാനുകൂല്യപ്രവേശിക,ചോലമരതാപിക,ചെന്താര്‍ പൂമ്പോടിജാലിക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ശിഷ്യര്‍ അപേക്ഷാപത്രിക അയക്കണം.

[അറിയിപ്പ്
: പുതിയ വിദ്യാ കളരിയിലെക്കുള്ള അപേക്ഷാ പത്രിക നല്‍കുന്നു.എന്റെ മലയാളം ബ്ലോഗില്‍ സന്ദര്‍ശിച്ചാല്‍ അ,ആ,ഇ,ഈ മെയിലില്‍ കയറി അപേക്ഷ അയക്കാമെന്നു തപോവന വിദ്യാ കേന്ദ്ര അറിയിച്ചു.അപേക്ഷ അയക്കുന്ന അവസാന മുഹൂര്‍ത്തം കര്‍ക്കിടകം 16. നു കഴിയുന്നു]

അപേക്ഷ ഫോം

താമസിച്ചുള്ള പഠനം

സാധ്യമാകുന്ന എല്ലാ വിവരങ്ങളും പൂരിപ്പിക്കുക















  • / /
  • $ .

പൂരിപ്പിച്ച് അയക്കുക


ചരാച്ചോ
ഇത് ഒന്‍പതാം ക്ലാസ്സിലെ ശാകുന്തള നാടകത്തിന്റെ ഒരു കൌതുക സൃഷ്ടിയായി മാത്രം കാണുക

3 അഭിപ്രായങ്ങൾ:

shreevalsan പറഞ്ഞു...

എന്താണീ ചരാച്ചോ?

raghu പറഞ്ഞു...

കമന്റു കൊടുക്കാനും പേടിയാകും

KIDUKKAN പറഞ്ഞു...

kollam sabash

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്