കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

രാജ്യാന്തരണീയന്റെ ഭാഷ

പത്താം ക്ലാസ്സിലെ മലയാളം അടിസ്ഥാന പാഠാവലിയില്‍ ഒന്നാം യൂണിറ്റിന്റെ മുഖകവിത :
"അന്തിയിരുട്ടില്‍
ദിക്ക് തെറ്റിയ പെണ്‍പക്ഷി
തന്റെ കൂടിനെച്ചൊല്ലി
തന്റെ കുഞ്ഞിനെച്ചൊല്ലി
സംഭ്രമിച്ചു കരയുന്നു.


എനിക്കതിന്റെ കൂടറിയാം
കുഞ്ഞിനെയുമറിയാം
എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ. "

നഷ്ടപ്പെട്ടുപോയ കുഞ്ഞിന്റെ ഭാഷയറിയാതെ സംഭ്രമിക്കുന്ന തള്ളപ്പക്ഷിയുടെ രോദനം കണ്ടപ്പോള്‍ കലാപ്രിയ തിരിച്ചറിഞ്ഞത് തന്റെ പ്രകൃതിജീവിതം മുറിഞ്ഞുപോയി എന്നാണെങ്കില്‍, ഇംഗ്ലീഷില്‍ നോവലുകള്‍ രചിച്ചു പ്രസിദ്ധനായ കെനിയന്‍ നോവലിസ്റ്റ് ആയ തിഒംഗോ തന്റെ ജീവിതത്തിലെ വലിയ പ്രശസ്തിയുടെ സമയത്ത് വെറും നാട്ടുഭായും മാതൃഭാഷയുമായ കികുയുവിലേക്ക് തിരിച്ചു വന്നുവെങ്കില്‍ ......... പത്താം ക്ലാസ്സിലെ കുട്ടികള്‍ പഠിക്കുന്ന "വാക്കാം വര്‍ണ്ണക്കുടചൂടി..." എന്ന പഠന യൂണിറ്റ് ജോവോ പാറന്നൂരിനെ സ്പര്‍ശിച്ചത് ഇങ്ങനെയാണ്.....


കോറാനും കീറാനും
കുത്താനും കുടയാനും എനിക്കു കഴിയും
വരയാനെഴുതാ൯ ഞാ൯ മിടുക്ക൯
പലനിറ,രൂപ,ഡിജിറ്റല്‍ ഭാവങ്ങളില്‍
വിഹരിക്കും ഞാ൯ രാജ്യാന്തരണീയ൯
നിന്റെ വിരല്‍ത്തുമ്പിലാണെന്റെജീവ൯
നിന്റെ അകക്കാമ്പിലാണെന്റെ ഭാ‍ഷ
എന്റെയൊരു വരമൊഴിക്കു
ലോകം കീഴ്മേല്‍ മറിക്കാനാകും.
വിവിധ ഭാഷയില്‍ ഞാനെഴുതുമ്പോഴും
ചിത്രങ്ങള്‍ വരക്കുമ്പോഴും
സ്വന്തം ഭാഷയിലാത്തവന്റെ
ആത്മ ദു:ഖമാണെ൯ നെ‍ഞ്ചില്‍


എന്റെ കൂ൪ത്ത മുന മൊഴികളെ
വീ൪ത്ത വരമിഴികളെ
നിങ്ങളുടെ പൂപ്പലുകള്‍ , മൂടിവയ്ക്കുന്നു.
എഴുതിത്തീ൪ന്നാല്‍ വെറുമൊരു പേനയായ്
നിങ്ങളെന്നെ എറിഞ്ഞു കളയുന്നു
<
എന്റെ വാക്കിന്റെ പാരിജാതങ്ങളെ
നിങ്ങള്‍ വിരല്‍മുനയാല്‍ ഞെരുക്കുന്നു.
സ്വയം ചാരമാകുമെങ്കിലും
ക്ഷരമില്ലാത്തക്ഷരക്കൂട്ടങ്ങളെ
വിരിയിക്കുവാനിനിയും മോഹം

ജോവോ പാറന്നൂര്‍

1 അഭിപ്രായം:

kidukkan പറഞ്ഞു...

valarae nallathu

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്