ഈ മോഡ്യൂള്‍ വായിക്കുക..
ഐ.സി.റ്റി.കേരളത്തിലെ സ്കൂളുകളില്‍ നടപ്പിലായിട്ട് കാലങ്ങളായി.കേരളത്തിലെ അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ വിജ്ഞാനം നല്‍കി ആരംഭിച്ചതില്‍ നിന്നും ഈ പദ്ധതി ഇപ്പോള്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കയാണ്.മാത്രമല്ല, ഐ.സി.റ്റിയെ മറന്നുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ പദ്ധതിയും ഇനി ചിന്തിക്കുവാന്‍ കഴിയില്ല.
ഐറ്റി@സ്ക്കൂള്‍ ആദ്യം നല്‍കിയ കമ്പ്യൂട്ടര്‍ കോഴ്സിന്റെ ഒരു ഗുണഭോക്താവാണ് ഈ ഞാന്‍.കമ്പ്യൂട്ടറില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുവാന്‍ ആദ്യം പഠിപ്പിച്ചുതന്നതിന്റെ നോട്ടുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് ഒരു കൌതുകമായിട്ടുണ്ട്. കോപ്പി ചെയ്ത ഒരു ഫയലിനെ പേസ്റ്റ് ചെയ്യുന്നത് എത്രമാത്രം ഗൌരവത്തോടെയാണ് അന്ന് പഠിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് തമാശയാണെങ്കിലും എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്....കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരുടെ കമ്പ്യൂട്ടര്‍ പഠനം ഹരിശ്രീ കുറിച്ചത് ഐറ്റി@സ്കൂളിന്റെ ക്ലാസ്സുകളിലാണ്.
കുട്ടികള്‍ കൈകാര്യം ചെയ്യുന്ന പുതിയ പഠന രീതിയെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതിനുള്ള പരിശ്രമം ഐറ്റി@സ്കൂള്‍ ആരംഭിച്ചിരിക്കയാണല്ലോ.വളരെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണിത് എന്ന് പറയാതെ വയ്യ.ഈ സംരഭത്തിനായി സ്ലൈഡ് അവതരിപ്പിക്കുന്നത് വളരെ നല്ലതായിരിക്കുമല്ലോ.ജില്ലാ തലത്തിലുള്ള ഐറ്റി@സ്ക്കൂള്‍ സെന്ററില്‍ നടത്തിയ പരിശീലന പരിപാടികളില്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നു. മലയാളം ബ്ലോഗ് ഈ ആവശ്യത്തിലേക്കായി സ്ലൈഡ് പ്രേസന്റഷന്‍ നല്‍കുകയാണ്.ഇത് അധ്യാപകര്‍ക്ക് വളരെ ഉപകാരപ്പെടും എന്ന് തീര്‍ച്ചയുണ്ട് ......
ഈ സ്ലൈഡ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു രക്ഷിതാക്കള്‍ക്കു വേണ്ടി അവതരിപ്പിക്കാം.ആദ്യം സ്ലൈഡ് പ്രേസന്റെഷന്‍ പൂര്‍ണ്ണമായി കാണുക. ഈ സ്ലൈഡ് പ്രേസന്റെഷനിലെ ഒന്നോ രണ്ടോ സ്ലൈഡുകള്‍ നിങ്ങളുടെ സ്ക്കൂളിലെ പ്രവര്‍ത്തനങ്ങള്‍ കൊടുക്കുവാനായി പ്രത്യേകം മാറ്റിവച്ചിരിക്കുന്നു.അത് പ്രത്യേകം ശ്രദ്ധിക്കുക.നിങ്ങളുടെ സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തമായ ഒരു സഹായമാകട്ടെ..
ഈ സ്ലൈഡ് പ്രേസന്റെഷന്‍ അടങ്ങുന്ന ഫോള്‍ഡര്‍ ഒരു കംപ്രസ്സ് ഫയലാണ്.അത് (malayalam resources blog.zip ഫയല്‍)ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടറിലെ ഹോം ഫോള്‍ഡറില്‍ സൂക്ഷിക്കുക.അതില്‍ കാണുന്ന it club presentation for PTA.odb ഫയലാണ് രക്ഷിതാക്കള്‍ക്കു വേണ്ടിയുള്ള സ്ലൈഡ് പ്രേസന്റെഷന്‍.ഈ സ്ലൈഡുകളില്‍ ക്ലിക്ക് ചെയ്യേണ്ട ഭാഗങ്ങള്‍ വളരെ കൃത്യമായി ചെയ്‌താല്‍ രക്ഷിതാക്കള്‍ക്കു വേണ്ടിയുള്ള ക്ലാസ്സ് വളരെ ഭംഗിയുള്ളതാകും..
ഡൌണ്‍ലോഡ് ചെയ്യുന്ന ഫോള്‍ഡറില്‍ ഐ.റ്റി@സ്ക്കൂളിന്റെ പഠന സൈറ്റ് ഏതാനും ഭാഗങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.ഐ.റ്റി .@.സ്ക്കൂള്‍ നല്‍കിയ വീഡിയോയും ഇതിന്റെ കൂടെ ഉണ്ട്.ഈ ഭാഗം പ്രദര്‍ശിപ്പിക്കുവാന്‍ ഇന്റര്‍നെറ്റ് ആവശ്യമില്ല.ഐ.റ്റി സൈറ്റിലുള്ള കുറെ വിവരങ്ങള്‍ ഈ ഫോള്‍ഡറില്‍ ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാം.ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഐ.റ്റിസ്ക്കൂളിനെക്കുറിച്ച് അവതരിപ്പിക്കുവാന്‍ കഴിയുന്നത് അധ്യാപകര്‍ക്ക് വളരെ ഉപകാരപ്പെടുന്നതാണ്...ഈ സൈറ്റ് സ്ലൈഡില്‍ ലിങ്ക് നല്‍കിയ ഭാഗത്ത് ക്ലിക്ക് ചയ്തു കാണാം.അല്ലെങ്കില്‍ websites ഫോള്‍ഡറില്‍ index.html ഫയല്‍ ക്ലിക്ക് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്യുന്ന ഫയല്‍ എക്സ്ട്രാക്ട് ചെയ്തു കിട്ടുന്ന ഫോള്‍ഡര്‍ ഹോം ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക.ഉബുണ്ടു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ...
എല്ലാ ആശംസകളും...
ഫോള്‍ഡര്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...51.8 mb ഉള്ള ഫോള്‍ഡര്‍ ആണിത് ...ഐ.റ്റി.@ സ്ക്കൂള്‍ എല്ലാ ജില്ലയിലും നല്‍കിയ വീഡിയോ കൂടി ഇതില്‍ കൊടുത്തിട്ടുണ്ട്. അത് വലിപ്പം വളരെ കുറച്ചാണ് കൊടുത്തിരിക്കുന്നത്...
സ്ലൈഡ് മാത്രമായി ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.ഈ സ്ലൈഡില്‍ കൊടുത്തിരിക്കുന്ന ഏതാനും ലിങ്കുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന ഫോള്‍ഡറിലെക്കാണ്.അതിലെ ലിങ്കുകള്‍ ക്രമപ്പെടുത്തെണ്ടി വരും.
ഫിലിപ്പ്
4 അഭിപ്രായങ്ങൾ:
ഫിലിപ്പ് സാറിന്,
എന്റെ മലയാളത്തിലെ പോസ്റ്റുകള്‍ നന്നാവുന്നുണ്ട്. എല്ലാറ്റിനും കമന്റുകള്‍ ഇടാറില്ലെങ്കിലും നോക്കാറുണ്ട്. ടൈപ്പ് ചെയ്യുമ്പോള്‍ ഫുള്‍സ്റ്റോപ്പിനു ശേഷം സ്പേസ് ഇടണം.പലപ്പോഴും അതില്ലാതെയാണ് സാറ് ടൈപ്പ് ചെയ്യുന്നത്. അത് വായനാസുഖം കുറയ്ക്കുന്നു.
സ്നേഹത്തോടെ ജനാര്‍ദ്ദനന്‍
വീണ്ടും നന്ദി....
ജനാര്‍ദനന്‍ മാസ്റ്റര്‍ പറയുന്നത് പൊന്നാണ്....
വളരെ ഉപകാരമായി.....ഇത് ഇങ്ങനെ കിട്ടിയപ്പോള്‍ വളരെ സന്തോഷമുണ്ട്....അഭിനന്ദനങ്ങള്‍....
jhihjihjhjhjhj
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ