ഉബുണ്ടു കേരളത്തിലെ സ്കൂളുകളിലൂടെ വലിയ തോതില്‍ പ്രചരിച്ചു മുന്നേറുകയാണല്ലോ.ഉബുണ്ടു 11.04 ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നു.സ്കൂളുകളില്‍ നിന്നും ധാരാളം കുട്ടികള്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ വേണ്ടി കൊണ്ടുപോകുന്നത് തന്നെ ഉബുണ്ടുവിന്റെ ഉപയോഗത്തിലുള്ള സംതൃപ്തിയാണ് കാണിക്കുന്നത്.ഓ.എസ്സുകളില്‍ ജനകീയനായ വിന്‍ഡോസിനോട് കിടപിടിക്കുന്നതാന് ഉബുണ്ടു.
ഉബുണ്ടുവിന്റെ ഓപ്പറെറ്റിംഗ് സിഡിയില്‍ 2 സാധ്യതകള്‍ ഉണ്ടല്ലോ.1.ഉബുണ്ടുവിന്റെ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ളതാണ്.2.സിഡി ഡ്രൈവില്‍ ഇട്ടുകൊടുത്തു അതില്‍ നിന്നും ലൈവ് ആയി പ്രവര്‍ത്തിക്കാം.ഈ ലൈവ് ആയി പ്രവര്‍ത്തിക്കുമ്പോള്‍ ഉബുണ്ടുവിന്റെ ഓപ്പറെറ്റിംഗ് സിസ്റ്റം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുപോലെത്തന്നെ എല്ലാ അപ്പ്ലിക്കെഷനുകളും സുഗമമായി നടത്താം.ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കണമെന്ന് തോന്നിയാല്‍ ഈ സിഡി ഡ്രൈവിലൊന്നു ഇട്ടുകൊടുത്താല്‍ മതി.
ഉബുണ്ടുവിന്റെ സിഡി ഇല്ലാതെ വിന്‍ഡോസിലൂടെ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പ് നമ്മുടെ കമ്പ്യൂട്ടറില്‍ ലൈവായി പ്രവര്‍ത്തിപ്പിക്കാം എന്നതിനെ ക്കുറിച്ചാണ് ഈ പോസ്റ്റ്.കേള്‍ക്കുമ്പോള്‍ ഇതെങ്ങനെ എന്ന് തോന്നാം.എങ്കിലും കമ്പ്യൂട്ടര്‍ അറിയുന്നവര്‍ ചിന്തിക്കാതിരിക്കില്ല.കമ്പ്യൂട്ടറിന് മാജിക്ക് അറിയില്ലല്ലോ.
അപ്പോള്‍ കമ്പ്യൂട്ടറില്‍ ഉബുണ്ടുവിന്റെ സിഡി ഇന്‍സ്റ്റാള്‍ ചെയ്യാതെയും ഉബുണ്ടു സിഡി ഡ്രൈവില്‍ ഇട്ടു ലൈവായി നല്‍കാതെയും എങ്ങനെയാണ് ഉബുണ്ടു പ്രവര്‍ത്തിക്കുക?
ഈ ലൈവ് ഉബുണ്ടു തികച്ചും ഒരു വെബ് ലൈവ് ഉബുണ്ടു ആണ്.ഏതു സാധാരണക്കാരനും ഇത് കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാം.ബയോസ് ,ഓപ്പറെറ്റിംഗ് സിസ്റ്റം ,ലൈവ് സിഡി എന്നിങ്ങനെയുള്ള കമ്പ്യൂട്ടര്‍ ടെക്നിക്കുകള്‍ അറിയാത്ത ആര്‍ക്കും വളരെ എളുപ്പത്തില്‍ ഇത് കൈകാര്യം ചെയ്യാം.ഇത് ഒരു വെബ് ലൈവ് ആയതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്.മാത്രമല്ല നിലവിലുള്ള ഓപ്പറെറ്റിംഗ് സിസ്റ്റത്തിന്റെ ഫയലുകളില്‍ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. എന്താ..ശ്രമിക്കല്ലേ?
ഇവിടെ മൂന്ന് തരത്തിലുള്ള ഉബുണ്ടു വെബ് ലൈവ് ഉപയോഗിക്കാം.
Edubuntu 11.04 - Development release with Classic desktop (used at 12%)
Edubuntu 11.04 - Development release with Unity 2D (used at 6.67%)
Ubuntu 11.04 - Development release with Unity 2D (used at 5.33%)
എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുക.ഒരു റേഡിയോ ബട്ടന്‍ കാണും.അതില്‍ വേണം ക്ലിക്ക് ചെയ്തു ഈ മൂന്ന് വിഭാഗത്തില്‍ ഒരെന്നത്തെ എടുക്കേണ്ടത്.
അടുത്തത് Fullscreen session (recommended for Windows and Mac users)
എന്ന് കാണും അതില്‍ ടിക്ക് കൊടുത്തിട്ടുണ്ടാകും.
തുടര്‍ന്ന് കാണുന്ന Full name (e.g. John Doe): - ഇല്‍ പേര് കൊടുക്കുക. പിന്നെ കാണുന്ന Login: - ഇല്‍ പേര് തന്നെ കൊടുക്കാം.ഈ ഭാഗത്ത് നമ്മള്‍ കൃത്യമായൊരു ലോഗിന്‍ നാമം കൊടുക്കേണ്ടതില്ല.അതായത് ഈ ഭാഗം പൂരിപ്പിക്കാന്‍ മുന്‍പ് സൈന്‍ അപ്പ് ചെയ്യേണ്ടതില്ലെന്ന് തന്നെ.തുടര്‍ന്ന് പാസ് വേര്‍ഡ് രണ്ടു പ്രാവശ്യം കൊടുക്കുന്നു.
ഈ ബട്ടന്‍ ക്ലിക്ക് ചെയ്യുന്നു.
അപ്പോള്‍
ഈ വിന്‍ഡോ കാണാം.ഇവിടെ വരുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ജാവാ ഇന്‍സ്റ്റാള്‍ ചെയ്തത് പഴയത് ആണെങ്കില്‍ അതിനെ അപ്ഡേറ്റ് ചെയ്യണം.അതിനായി മുകളില്‍ കാണുന്ന updateplugin ക്ലിക്ക് ചെയ്യുക.പുതിയ വിന്‍ഡോയില്‍ Free Java Download ചെയ്യാം.
ഈ വിന്‍ഡോയില്‍ free java download ക്ലിക്ക് ചെയ്യുക.
Agree and Start Free Download ക്ലിക്ക് ചെയ്യുക.879kb ഫയല്‍ ഡൌണ്‍ലോഡ് ചെയ്യും.അത് തുറന്നു Run ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക .തുടര്‍ന്ന് ജാവാ പ്ലഗ് ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ വേണ്ടിയുള്ള വെബ് ലൈവിന്റെ വിന്‍ഡോയില്‍ മുകളിലുള്ള Run this time ക്ലിക്ക് ചെയ്യുക.
ഈ സന്ദര്‍ഭത്തില്‍ ഈ വിന്‍ഡോയില്‍ താഴെ കാണുന്ന വെബ് ലൈവ് കീ ഒത്തു നോക്കുവാന്‍ ആവശ്യപ്പെടും.അത് പരിശോധിക്കുക. ഉദാ:
You may also be asked to confirm the SSH fingerprint of the server, the standard WebLive key is: 03:39:87:71:d9:ff:7b:b6:e4:e5:89:58:4d:25:94:70
1 അഭിപ്രായം:
വളരെ പ്രയോജനപ്രദമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍ .
"ഈ ലൈവ് ഉബുണ്ടു തികച്ചും ഒരു വെബ് ലൈവ് ഉബുണ്ടു ആണ്.ഏതു സാധാരണക്കാരനും ഇത് കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാം"
എന്ന വാക്കുകലിലെ ഊര്‍ജ്ജമുള്‍ക്കൊണ്ട് ഒന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ