കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

എഴുപതുകാരുടെ ഒരു യോഗം !!! പതിമൂന്നുകാര്‍ അഭിപ്രായം പറയട്ടെ!അശോകന്‍ ചരുവില്‍ എഴുതിയ "എഴുപതുകാരുടെ യോഗം" വാര്‍ദ്ധക്യത്തില്‍ വന്നു ഭവിക്കുന്ന പല പ്രശ്നങ്ങളും നമ്മെ അനുഭവപ്പെടുത്തുന്നു.ഒന്‍പതാം ക്ലാസില്‍ ഈ കഥ എങ്ങനെ സര്‍ഗാത്മകമായി കൈകാര്യം ചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ അതിനുള്ള പരിഹാരവും കിട്ടി. ഈ കഥയെക്കുറിച്ചു കുട്ടികള്‍ക്ക് പല ചോദ്യങ്ങള്‍ നല്‍കി


കഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 അവ :


 1 . ഈ കഥയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രം?
 2 . ഈ കഥയില്‍ ഇഷ്ടപ്പെട്ട കഥാ സാഹചര്യം?
 3 . ഈ കഥയില്‍ ഇഷ്ടപ്പെട്ട സംഭാഷണങ്ങള്‍ ?
 4 . ഈ കഥയിലെ മുഖ്യ വിഷയങ്ങള്‍ ?
 5 . കഥയെക്കുറിച്ചുള്ള വിലയിരുത്തല്‍ . 


 ഇങ്ങനെ അഞ്ചു ചോദ്യങ്ങള്‍ ചോദിച്ചു.മൂന്ന് ദിവസം സമയം കൊടുത്തു. കുട്ടികള്‍ എല്ലാവരും എഴുതിക്കൊണ്ട് വന്നില്ല.രണ്ടു ദിവസം കൂടി അധികമായി നല്‍കി. വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡു ചെയ്യാമെന്ന് പറഞ്ഞു.ക്ലാസ്സില്‍ മുഖം മിനുക്കാന്‍ പൌഡര്‍ , ചീര്‍പ്പ് എന്നിവ ഉപയോഗിക്കാം എന്നൊരു വലിയ ഗുണ്ടും കാച്ചി..ഈ ഗുണ്ട് അവര്‍ക്ക് മനസ്സിലായി.എങ്കിലും അവര്‍ കഥ വായിച്ചു ഒരുങ്ങി വന്നു.പിന്നെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തില്‍ത്തന്നെ ചര്‍ച്ചക്കുള്ള മരുന്ന് കിട്ടി.അച്യുതന്‍ മാഷേ ഇഷ്ടപ്പെട്ടവരും രാമന്നായരെ ഇഷ്ടപ്പെട്ടവരും ഉണ്ടായിരുന്നു. അതിന്റെ കാരണം തിരക്കിയപ്പോള്‍ രണ്ടു കുട്ടികള്‍ വാചാലരായി. പക്ഷെ സോണി പറഞ്ഞത് വീഡിയോ ക്യാമറയില്‍ നിന്നും നഷ്ടപ്പെട്ടു..സോണി അച്യുതന്‍ മാഷെക്കുറിച്ച് പറഞ്ഞത് എത്ര കൃത്യമായി എന്ന് എനിക്ക് സന്തോഷം തോന്നുകയുണ്ടായി. ഈ കുട്ടി പിന്നെ പനി വന്നു ക്ലാസ്സില്‍ വരാതായി.അവള്‍ വന്നാല്‍ ആ ഭാഗം  ക്യാമറയില്‍  വീണ്ടും ചിത്രീകരിച്ചു ഈ വീഡിയോവിന്റെ  കൂടെ  കൂട്ടിച്ചേര്‍ക്കണം എന്ന് വിചാരിക്കുന്നു.മറ്റുള്ളവരുടെ ഭാഷണങ്ങള്‍ പൊതുവേ നന്നായി.ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല അധ്യാപകരും ചെയ്യുന്നുണ്ട്.കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നുണ്ട്...


അത്തരത്തിലൊന്ന് മാത്രം......


ഫിലിപ്പ്

3 അഭിപ്രായങ്ങൾ:

kuttikalude ammu പറഞ്ഞു...

നന്നായി.....

chunkangal പറഞ്ഞു...

കുട്ടികള്‍ നന്നായി അവതരിപ്പിക്കുന്നത്‌ പ്രസിദ്ധീകരിക്കുന്നത് അവര്‍ക്ക് അഭിമാനമാണ്...

Abhisha Ramesh പറഞ്ഞു...

നന്നായി

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്