കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മഴതനിച്ചിരിക്കുമ്പോള്‍ ജനല്‍പ്പുറമേ വന്നു
വിളിക്കുന്ന കൂട്ടുകാരന്‍
മഴയായിരുന്നു.....
കുട്ടിക്കാലത്തെ സ്കൂള്‍യാത്രകളില്‍
കാല്‍നീട്ടിതൊടാന്‍
പുഴയെ നിറച്ചു തന്നിരുന്ന വാത്സല്യം
മഴയായിരുന്നു.....
ഇന്നു പക്ഷെ,
അടുക്കളപുറമേ വന്നെത്തിനോക്കി
എന്റെ പത്തിരി കരിയിക്കുന്ന ....
ഉണങ്ങാനിട്ട വിറകു നനക്കാന്‍
കുറുമ്പോടെയോടിയെത്തുന്ന
നനഞ്ഞാലെന്റെ കുഞ്ഞുങ്ങളെ
പനിപിടിപ്പിക്കുന്ന
ഈ പെയ്ത്തുവെള്ളത്തെ
ഞാനെങ്ങനെ മഴയെന്നു വിളിക്കും...?


സാബിദ മുഹമ്മദ്‌ റാഫി,
അദ്ധ്യാപിക,
ജി.വി.എച്ച്.എസ്. എസ്. വലപ്പാട്,
തൃശൂര്‍

7 അഭിപ്രായങ്ങൾ:

എഡിറ്റർ പറഞ്ഞു...

ഓരോ പ്രായവും സമയവും മഴയ്ക്ക് ഒരോരൊ പുതുപുതു അർഥം നൽകുന്നു..വയസ്സായി വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ മഴ്യുടെ അർഥം ഇനിയും മാറും! അല്ലേ? കവിത നന്നായി.

philipollur പറഞ്ഞു...

ലെനിന്‍ രാജേന്ദ്രന്റെ "മഴ" എന്നെ ഈറനണിയിപ്പിച്ചിട്ടുണ്ട് .......ഈ മഴ എന്റെ കുഞ്ഞുങ്ങളെയും എത്തിപ്പിടിച്ച്‌ പനിപ്പിച്ചിട്ടുണ്ട്...ടീച്ചറിന്റെ "മഴ" പെയ്ത്ത് വെള്ളമാകുന്നത് വായിച്ചപ്പോള്‍ എനിക്ക് മഴക്കാലത്ത് കടലിന്റെ തീരത്തുള്ള പുഴകള്‍ക്കരികിലെ തോടുകളും അതിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളവും മനസ്സില്‍ കാണിച്ചു തരുന്നു......

kaalam poyilla പറഞ്ഞു...

കുട്ടിക്കാലവും അമ്മപ്രായവും മഴയെ മാറ്റുന്നത്......എത്ര രസകരമായി....ടീച്ചര്‍ ...

pofe പറഞ്ഞു...

തിരക്ക് മൂലം കുറച്ചു ദിവസമായി മലയാളം ബ്ലോഗ്‌ കണ്ടിട്ട്.....ഇന്ന് പെയ്ത്തുവെള്ളം ഒലിച്ചു എന്റെ കുട്ടിക്ക് പനി പിടിച്ചു....ടീച്ചറിന്റെ കവിത അച്ഛന്മാര്‍ക്കും ചേരും......

Satheesan പറഞ്ഞു...

എല്ലാം ആപേക്ഷികം അല്ലെ ടീച്ചറെ ....നന്നായി

jollymash പറഞ്ഞു...

മഴയ്ക്കെന്തെന്തു ഭാവങ്ങള്‍!! അല്ലെ? നല്ല കവിത.. ബോണസായി മരവും (drgyil ) ചൊല്ലിയത് .നന്നായിരുന്നു

MOIDEEN പറഞ്ഞു...

പ്രിയമുള്ളവരുടെ സാന്നിധ്യമായി...
നഷ്ടങ്ങളുടെ തേങ്ങലായും...
പഴയ കാലത്തിന്റെ സ്മരണകളായും.....
സ്വാന്തനത്തിന്റെ തലോടലായും...
ഒറ്റപെടലിന്റെ കന്നുനീരായും ....
നല്ല കാലത്തിന്റെ കുളിരായും.....
മഴ.....
നന്നായിട്ടുണ്ട് .....
ബാല്യത്തിലെ മഴ തിരിച്ചു കിട്ടിയിരുന്നെങ്കില് ...
വരും...വരാതിരിക്കില്ല...

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്