തനിച്ചിരിക്കുമ്പോള്‍ ജനല്‍പ്പുറമേ വന്നു
വിളിക്കുന്ന കൂട്ടുകാരന്
മഴയായിരുന്നു.....
കുട്ടിക്കാലത്തെ സ്കൂള്‍യാത്രകളില്‍
കാല്നീട്ടിതൊടാന്
പുഴയെ നിറച്ചു തന്നിരുന്ന വാത്സല്യം
മഴയായിരുന്നു.....
ഇന്നു പക്ഷെ,
അടുക്കളപുറമേ വന്നെത്തിനോക്കി
എന്റെ പത്തിരി കരിയിക്കുന്ന ....
ഉണങ്ങാനിട്ട വിറകു നനക്കാന്‍
കുറുമ്പോടെയോടിയെത്തുന്ന
നനഞ്ഞാലെന്റെ കുഞ്ഞുങ്ങളെ
പനിപിടിപ്പിക്കുന്ന
ഈ പെയ്ത്തുവെള്ളത്തെ
ഞാനെങ്ങനെ മഴയെന്നു വിളിക്കും...?
സാബിദ മുഹമ്മദ് റാഫി,
അദ്ധ്യാപിക,
ജി.വി.എച്ച്.എസ്. എസ്. വലപ്പാട്,
തൃശൂര്‍
7 അഭിപ്രായങ്ങൾ:
ഓരോ പ്രായവും സമയവും മഴയ്ക്ക് ഒരോരൊ പുതുപുതു അർഥം നൽകുന്നു..വയസ്സായി വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ മഴ്യുടെ അർഥം ഇനിയും മാറും! അല്ലേ? കവിത നന്നായി.
ലെനിന് രാജേന്ദ്രന്റെ "മഴ" എന്നെ ഈറനണിയിപ്പിച്ചിട്ടുണ്ട് .......ഈ മഴ എന്റെ കുഞ്ഞുങ്ങളെയും എത്തിപ്പിടിച്ച് പനിപ്പിച്ചിട്ടുണ്ട്...ടീച്ചറിന്റെ "മഴ" പെയ്ത്ത് വെള്ളമാകുന്നത് വായിച്ചപ്പോള്‍ എനിക്ക് മഴക്കാലത്ത് കടലിന്റെ തീരത്തുള്ള പുഴകള്‍ക്കരികിലെ തോടുകളും അതിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളവും മനസ്സില്‍ കാണിച്ചു തരുന്നു......
കുട്ടിക്കാലവും അമ്മപ്രായവും മഴയെ മാറ്റുന്നത്......എത്ര രസകരമായി....ടീച്ചര്‍ ...
തിരക്ക് മൂലം കുറച്ചു ദിവസമായി മലയാളം ബ്ലോഗ് കണ്ടിട്ട്.....ഇന്ന് പെയ്ത്തുവെള്ളം ഒലിച്ചു എന്റെ കുട്ടിക്ക് പനി പിടിച്ചു....ടീച്ചറിന്റെ കവിത അച്ഛന്മാര്ക്കും ചേരും......
എല്ലാം ആപേക്ഷികം അല്ലെ ടീച്ചറെ ....നന്നായി
മഴയ്ക്കെന്തെന്തു ഭാവങ്ങള്‍!! അല്ലെ? നല്ല കവിത.. ബോണസായി മരവും (drgyil ) ചൊല്ലിയത് .നന്നായിരുന്നു
പ്രിയമുള്ളവരുടെ സാന്നിധ്യമായി...
നഷ്ടങ്ങളുടെ തേങ്ങലായും...
പഴയ കാലത്തിന്റെ സ്മരണകളായും.....
സ്വാന്തനത്തിന്റെ തലോടലായും...
ഒറ്റപെടലിന്റെ കന്നുനീരായും ....
നല്ല കാലത്തിന്റെ കുളിരായും.....
മഴ.....
നന്നായിട്ടുണ്ട് .....
ബാല്യത്തിലെ മഴ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ...
വരും...വരാതിരിക്കില്ല...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ