റഫീക്ക് അഹമ്മദിന്റെ തോരാമഴക്ക് ഒരു അനുബന്ധം .ആദ്യം കവിയുടെ " തോരാമഴ " വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്താലും.....
ഉമ്മുക്കൊലുസ്സു മരിച്ചെന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തു നില്‍ക്കെ
അപ്പുറത്തുമ്മറക്കോലായില്‍ ഞങ്ങളും
ഉമ്മയെ നോക്കിയിരുന്നിരുന്നു
ഉമ്മതന്‍ കണ്ണുകള്‍ ചോന്നിരുന്നു
വെണ്‍ത്തട്ടമാകെയുലഞ്ഞിരുന്നു
ച്ചുടുനെടുവീര്‍പ്പിനാല്‍ നെഞ്ചകം പൊട്ടുന്ന
ദീര്‍ഘനിശ്വാസങ്ങള്‍ കേട്ടിരുന്നു
വേലിക്കല്‍ നില്‍ക്കുന്ന ചെമ്പകത്തിന്‍
പൂമണമാകെ പരന്നിരുന്നു
ചിമ്മിനിക്കൊച്ചു വിളക്കിനപ്പോള്‍
തീരെ വെളിച്ചം കുറഞ്ഞിരുന്നു
പുള്ളിക്കുറിഞ്ഞിയും ഞങ്ങളെ നോക്കാതെ
ഉമ്മുക്കുലുസ്സിന്‍ ചെരിപ്പുരുമ്മി
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റിനും
ഉമ്മതന്‍ വീര്‍പ്പിനും ഒറ്റ നാദം
കാറ്റൊന്നു വീശി തുള്ളികള്‍ ചാറി
പെട്ടന്ന് പെയ്തൊരാ തോരാമഴ
വില്ലൊടിഞ്ഞെങ്കിലും കൌതുകമുള്ളോരാ
പുള്ളിക്കുടയുമായ് ഉമ്മയതാ...
'പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട'
മണ്ണട്ടി നേര്‍ക്കല്ലോ പാഞ്ഞിടുന്നു
ഞങ്ങളും പിന്നാലെ പാഞ്ഞു ചെന്നു
ഞങ്ങള്‍തന്‍ കുഞ്ഞിക്കുടകളുമായ്
മണ്ണട്ടി മേലെ ഞങ്ങള്‍ കുടകളും
നിരനിരയായ് നിവര്‍ത്തിവച്ചൂ
എന്നിട്ട് ഞങ്ങളാ ഉമ്മതന്‍ കണ്ണുനീര്‍
തൂവാലത്തുമ്പിനാല്‍ തൂത്തീടാവേ
ഹാ!കഷ്ടം ഉമ്മതന്‍ കണ്ണുകള്‍ വീണ്ടും
തോരാമാഴയായ് പെയ്തിറങ്ങി
വന്‍കാറ്റടിച്ചപ്പോള്‍ പുള്ളിക്കുടകളും
എങ്ങോ പറന്നങ്ങു പോയിരുന്നു.
റീന സെബാസ്ട്യന്‍
ഡി.ആര്‍ .ജി.മലയാളം തൃശ്ശൂര്‍
1 അഭിപ്രായം:
നന്നായിട്ടുണ്ട്....എന്ന് പറയാം....കവിതയില്‍ എഴുതിയതിലൂടെ........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ