കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

തുടരാവുന്ന ശിഥില ചിന്തകള്‍ ,സത്യങ്ങള്‍

മനുഷ്യന് ഒരേ സമയം ഏഴു കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്നു ആരാണാവോ പറഞ്ഞത്.....എന്തായാലും എനിക്കതിനു സാധിക്കില്ല......അതുകൊണ്ട് മലയാളം ബ്ലോഗു അനാഥനായി........

സബ്-ജില്ലാ തലത്തിലെ ഐ.ടി.മേളകള്‍ കഴിഞ്ഞു. ഇനി കലോത്സവം ആരംഭിക്കുകയായി....ഐ.ടി.മേളയുടെ ചേര്‍പ് സബ് ജില്ല കണ്‍വീനര്‍ ചുമതലയും സ്കൂളിലെ കലോത്സവം കണ്‍വീനറും ഈ അടിയന്‍ തന്നെ......എന്ത് ചെയ്യാം..അതിനിടയില്‍ ഇന്റര്‍നെറ്റില്‍ മലയാളം ബ്ലോഗ്‌ അനാഥമായി......വെള്ളം കിട്ടാതെ അലഞ്ഞു തിരിഞ്ഞു .......ചിലരെല്ലാം ഇടക്കൊക്കെ തിരഞ്ഞു നോക്കി നെടുവീര്‍പ്പിട്ടു....

അനാഥരെ കണ്ടാല്‍ എല്ലാവരും അനുതാപം അറിയിക്കും.....അല്ലാതെ ഒന്ന് സഹായിക്കാന്‍ ആരും താല്‍പ്പര്യം കാണിക്കില്ല.....

ഞാന്‍ നോക്കുമ്പോള്‍ തെരക്കില്ലാത്തവര്‍ ആരുമില്ല.....എല്ലാവരും കുട്ടികള്‍ക്ക് വേണ്ടി ജനങ്ങള്‍ക്ക്‌ വേണ്ടി പല സേവനങ്ങളും ചെയ്തു ഓടി നടക്കുകയാണ്.........

മലയാളം അധ്യാപകര്‍ക്കാകട്ടെ ബ്ലോഗെന്നൊരു സാധനം ഒരു വലിയ ആര്‍ഭാടമാണ്‌ എന്ന് തോന്നുന്നു......എന്തിനു ഈ ബ്ലോഗുകള്‍ ? "കടലിന്റെ വക്കത്ത് ഒരു വീട്" എന്ന തലക്കെട്ട്‌ കണ്ടാല്‍ ഉടനെ തിര പതഞ്ഞു നുരഞ്ഞു വരുമ്പോലെ പലവിധ ഓര്‍മ്മകള്‍ ,ഭാവനകള്‍ ,ആശയങ്ങള്‍ എന്നിവ മനസ്സില്‍ വരികയായി.....അവയെല്ലാം ക്ലാസുകളെ സജീവമാക്കും....

ഈ സിദ്ധി മലയാളം അധ്യാപകരുടെ രക്ഷയാണ്...മറ്റു പല വിഷയക്കാര്‍ക്കും സാധിക്കാത്ത സഹൃദയത്വം മലയാളം അധ്യാപകര്‍ക്ക് സ്വായത്തമാണ്...ബ്ലോഗ്‌ വായിച്ച് ആര്‍ക്കും ക്ലാസ്സിലേക്ക് ഒന്നും ഉണ്ടാക്കുവാനില്ല......പിന്നെ സമഗ്രാസൂത്രണം.....ചില വീഡിയോകള്‍ .........അത്ര തന്നെ.......ഗൌരവതരമായ ഒരു സമീപനം പൂര്‍ണ്ണമായിട്ടില്ല.......അതിനിയും വരും.......?

ഇത് ഇങ്ങനെയെല്ലാം ആയിത്തീരുന്നത് ഇതെല്ലാം ഒരു ആവശ്യമായി തോന്നാത്തതിനാലാണ്....ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുന്നത് ആവശ്യമില്ലാതെ തോന്നുന്നത് പോലെത്തന്നെ.....
കുട്ടികളുടെ കാര്യം പറയുമ്പോഴാണ്....

കുട്ടികളുടെ കാര്യങ്ങള്‍ വളരെ കഷ്ടമാണ്.....ഒരു വിധത്തില്‍ നോക്കിയാല്‍ നമ്മള്‍ നമ്മുടെ കുട്ടികളുടെ സുന്ദരമായ ദിനങ്ങളെ ഇല്ലാതാക്കുകയാണ്....പഠിക്കുവാന്‍ എടുക്കുന്ന എല്ലാ പാഠങ്ങളിലും പ്രശ്നം കണ്ടെത്തുവാന്‍ തുടങ്ങിയത് മുതല്‍ അധ്യാപകരിലെ അസംതൃപ്തി ആരംഭിച്ചു.....ഈ സമൂഹം ഓണം ഇന്‍സ്റ്റന്റ് ആയി ആഘോഷിക്കുന്നവരാണ്....അതിനാല്‍ കവിതയിലോ കഥയിലോ ഓണം പ്രമേയമായാല്‍ ഉടനെ ഇന്നത്തെ ഓണത്തിന്റെ ദുര്യോഗങ്ങള്‍ കുട്ടികളെക്കൊണ്ട് പ്രവര്‍ത്തനങ്ങളായി എഴുതിപ്പിക്കലായി ....കുട്ടിക്ക് എന്ത് സംഭവിക്കുന്നു?അവരുടെ മനസ്സിലെ സ്വപ്നങ്ങള്‍ നമ്മള്‍ കവര്‍ന്നെടുക്കുന്നു..... മുതിര്‍ന്നവരേക്കാള്‍ രൂക്ഷമായി അവര്‍ ഇന്നിനെ അറിയുന്നു....കുട്ടികള്‍ക്ക് വേണ്ടതായ വളപ്പൊട്ടും മയില്‍പ്പീലിയും നാം അവരില്‍ നിന്നും മാറ്റിവക്കുന്നു......


എന്ത് ചെയ്യാം ? പരിഹാരങ്ങള്‍ ഉണ്ട്......ഇന്ന് ഇത് മതി....തുടരാം.....


ഫിലിപ്പ്

2 അഭിപ്രായങ്ങൾ:

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഇങ്ങനെയൊരാൾ ഇവിടെ വന്നിരുന്നു. സന്ദർശനം അടയാളപ്പെടുത്തുന്നു!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

“മലയാളം അധ്യാപകര്‍ക്കാകട്ടെ ബ്ലോഗെന്നൊരു സാധനം ഒരു വലിയ ആര്‍ഭാടമാണ്‌ എന്ന് തോന്നുന്നു......എന്തിനു ഈ ബ്ലോഗുകള്‍ ?“

ഹഹഹ! മലയാളം അദ്ധ്യാപകർ ആയാൽ മാത്രം പോരാ. അത്യാവശ്യം കമ്പെട്ടി പഠിക്കണം. നെറ്റ് ബ്രൌസിംഗ് പഠിക്കണം. പിന്നെ കീമാനിലോ മറ്റോ മംഗ്ലീഷ് ടൈപ്പ് ചെയ്യാനും പഠിക്കണം. ഇതിനൊക്കെ മടിയുള്ളവർക്ക് ബ്ലോഗ് ഒരു ആർഭാടമാണ്. കമ്പ്യൂട്ടർ ലാബ് പല സ്കൂളുകലിലെയും മലയാളം അദ്ധ്യാപകർ കണ്ടിട്ടുകൂടിയുണ്ടാകില്ല! സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ഒരുക്കി വിട്ടിട്ട് സാധാ സ്കൂളിൽ പഠിപ്പിക്കാൻ വരുന്ന മലയാള അദ്ധ്യാപകരിൽ നിന്ന് ജനം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല!

“പഠിക്കുവാന്‍ എടുക്കുന്ന എല്ലാ പാഠങ്ങളിലും പ്രശ്നം കണ്ടെത്തുവാന്‍ തുടങ്ങിയത് മുതല്‍ അധ്യാപകരിലെ അസംതൃപ്തി ആരംഭിച്ചു.....“

കുമാരനാശാൻ ഇരുന്ന് ......“പ്രസ്തുത” എഴുതിയ സ്ഥലം ഏതാണെന്ന് കണ്ടു പിടിച്ച് അവിടെ നിന്നും ഒരു പിടി മണ്ണു വാരി നിങ്ങളുടെ നിങ്ങളുടെ മലയാളശേഖര പുസ്തകത്തിലും പരിസ്ഥിതി കൈപ്പുസ്തകത്തിലും തേച്ചു പിടിപ്പിക്കൂ. എന്നിട്ട് ഇത് ഏതിനം മണ്ണാണെന്ന് മണ്ണടി കാർഷികസർവകലാശാലയിൽ പോയി ചോദിച്ചിട്ടു വരൂ.......എന്നിട്ട് അതേക്കുറിച്ച് നാലു വരി കവിത എഴുതി നിങ്ങളുടെ കവിതാ പുസ്തകത്തിൽ എഴുതിപ്പിടിപ്പിക്കൂ.....

അന്വേഷണാത്മക പഠനം പൊടി പൊടിക്കട്ടെ!

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്