കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ശാന്തി

                                                              .                                                                                                                         
                                                            




ശ്രീമതി  ഗീത ടി.കെ 
എച് .എസ്.എ . മലയാളം
ജി.വി .എച് .എസ് .എസ്  വലപ്പാട്  



എത്തേണ്ടിടത്തെത്തു വാനിനിയു -
മെത്രദൂരമുണ്ടെന്നു ചിന്തിച്ചിരിക്കവേ
കരാളമാം ഹസ്തങ്ങള്‍ നിന്നെ മുറുക്കി
ക്കൊണ്ടുപോയ് മൃത്യുവിന്‍ തീരങ്ങളില്‍ത്താഴ്തി
ചൂള മടിച്ചെത്തുന്ന തീവണ്ടിയില്‍
മംഗല്യസ്വപ്നങ്ങള്‍ നെയ്തുനീയിരിക്കവേ
"അറ്റകൈ " രൂപത്തില്‍
ക്ഷണം നിന്‍ കിനാവുകളറുത്തു
നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി
ഇനിയും പിറക്കുമീ " മൃഗജന്മങ്ങള്‍ "
നിദ്രയകലുന്ന നിശബ്ദ യാമങ്ങളില്‍
നിന്‍മുഖമെന്നെയലോസരപ്പെടുത്തി -
ഒരുനൂറുചോദ്യങ്ങള്‍ നീയെന്നോടുചോദിക്കിലും
ആവതില്ലെനിക്കൊന്നിനും മറുപടിയോതുവാന്‍
ഒരായിരം വാര്‍ത്തകളിതുപോല്‍ വരുമ്പോള്‍
മറന്നുപോം മാനവരിതെല്ലാം ഞൊടിയിടെ
സത്യവും സഹനവു മഹിംസയുമെല്ലാം
മറന്നുപോയ്‌  മാമല നാട്ടുകാര്‍
നിനക്കായി നല്‍കാനശ്രുപുഷ്പാഞ്ജലി
യാല്ലതൊന്നു മില്ലെന്റെ കൈയ്യില്‍
സ്വര്‍ഗ്ഗഗേഹത്തില്‍  നിനക്കായ്‌
നേരുന്നു ശാന്തിയുമാത്മശാന്തിയും !  


(തീവണ്ടിയാത്രയ്ക്കിടെ മാനഭംഗം ചെയ്യപെട്ട്  മരണമടഞ്ഞ സൗമ്യയുടെ ആത്മശാന്തിക്കായൊരു ഗീതം )

                                                            

4 അഭിപ്രായങ്ങൾ:

മഴയോർമ്മകൾ പറഞ്ഞു...

സൗമ്യ തിരിച്ചു വരില്ല...കാട്ടാള ഹൃദയന് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു...
കേരളം കാത്തിരുന്ന വിധി... ഉചിതമായ ശിക്ഷ...ഇനിയും സൌമ്യമാര് ആവര്ത്തിക്കപ്പെടരുത്...
ഒരമ്മയുടെ രോദനം ഈ കവിതയിലുണ്ട് -അല്ല അമ്മമാരുടെ.
ടീച്ചറുടെ കവിത നന്നായിട്ടുണ്ട് എന്ന് പറയുന്നതിനേക്കാള് സഹജീവിയോടുള്ള സ്നേഹത്താല് പിടയുന്ന ഒരു മനസ്സ് ഇതിലുണ്ട് എന്ന് പറയാനാണ് ഞാനാഗ്രഹിക്കുന്നത്...പണത്തിനു പിന്നാലെ പായുന്ന കറുത്ത കോട്ടിട്ട കഴുകന്മാര്ക്കും ഇതൊരു പാഠമാകട്ടെ... നിയമത്തിന്റെ പഴുതിലൂടെ ഇക്കൂട്ടര് രക്ഷപെടാതിരുന്നെങ്കില് .... നമുക്ക് പ്രാര്ഥിക്കാം . ..

kochu mullakal പറഞ്ഞു...

സൌമ്യയും ഒരു കഥാപാത്രമായി.....വീട്ടില്‍ മകളായി വീട്ടുകാരുടെ കൂടെ ജീവിച്ചിരുന്ന സൌമ്യയും ഒരു കഥാപാത്രമായി............ഗോവിന്ദ ച്ചാമിയും ഈ കഥാപാത്ര രൂപത്തിലേക്ക് മാറിയേനെ....വിധി മറ്റൊന്നായിരുന്നുവെങ്കില്‍ ...................

fgfgfg പറഞ്ഞു...

സന്ദര്‍ഭോചിതം

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

പക്ഷെ കവിത നന്നായില്ല. സോറി

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്