കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പരാഗം

നിന്റെ കണ്ണിലെ ആര്‍ദ്രത ചാലിച്ച്
മുഖ
ചര്‍മ്മത്തില്‍ ഞാനൊരു പ്രണയകാവ്യമെഴെതും
അപ്പോള്‍ നിലാവില്‍ മുങ്ങി നിവര്‍ന്നു
മഴവില്ലിന്റെ ചേല ചുറ്റി നീയൊരു ദേവതയാകും
എന്റെ തൂലികയുടെ മാന്ത്രിക ദണ്ഡിലൂടെ

നിന്നിലേക്ക്‌ ജീവശ്വാസം ഞാനൂതിക്കൊണ്ടിരിക്കും
അപ്പോള്‍ നീയൊരു അപ്പൂപ്പന്‍ താടിയായി
കാറ്റില്‍ പറന്നു കളിക്കും.
നീലാകാശത്തില്‍ വെള്ളമേഘമായ് പറന്നുയരും
ഒരു പൂത്തുമ്പിയായ് ..............പൂമ്പൊടിയായ് .......
കാറ്റിലലസം ഒഴുകുന്നുണ്ടാകും .
നീയൊരു സൌഗന്ധിക സ്വര്‍ണ്ണമലരാകും !
മറ്റൊരു കവിതയായ് പതഞ്ഞൊഴുകുംഅനിത തോമസ്‌ മലയാളം അധ്യാപിക എസ്സ്.എച്ച്.സി.ജി.എച്ച്.എസ്സ്.എസ്സ്.തൃശൂര്‍ .

5 അഭിപ്രായങ്ങൾ:

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

അനിത ടീച്ചര്‍
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

സേതുലക്ഷ്മി പറഞ്ഞു...

എന്റെ മലയാളം ടീച്ചറേ, നിലാവില്‍ മുങ്ങി നിവര്‍ന്നാല്‍ മഴവില്ലിന്റെ ചേല കിട്ടുമോ,മഴവില്ലു പകലല്ലേ കാണൂ...

KIDUKKAN പറഞ്ഞു...

kollam sabash

harisri പറഞ്ഞു...

sundaram

harisri പറഞ്ഞു...

sundaram

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്