കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

വായനാ ദിനം ജീവിതം മുഴുവനുമല്ലേ?വായിക്കുന്നവര്‍ക്ക് വായന മരിക്കുന്നില്ല....


നാടകം
തറ-പറ
കുട്ടി : തറ...തറ ,പറ...പറ....തറ -തറ..പറ-പറ.....
അച്ഛന്‍::: ഡാ....നീയെന്താടാ ഈ വായിക്കുന്നേ?
കുട്ടി : ഞാന്‍ പഠിക്കാച്ഛാ...  
അച്ഛന്‍: എന്ത്...തറ പറേ?എന്തൂട്ട് പഠിപ്പാടാ....
കുട്ടി : അച്ഛ..അതെ ഞാന്‍ ...ഞാന്‍ പഠിക്കാച്ഛാ...
അച്ഛന്‍ :ഡാ...നീ ഒരു കാര്യം ചെയ്യ്...ഒരു സിഗരട്ട് വേടിച്ചോണ്ട് വാടാ...
കുട്ടി : ഏയ്‌.. , എനിക്ക് പഠിക്കണം.....ഞാന്‍ പോവില്ല...
അച്ഛന്‍: :നീയെന്തൂട്ടാ പറയണേ?നിനക്ക് പഠിക്കണം ന്നാ....അല്ല..നീയെന്താ   പഠിക്കണേ?
കുട്ടി : തറ...തറ ,പറ...പറ....തറ -തറ..പറ-പറ.....
അച്ഛന്‍: ഇതെന്തു പഠിപ്പാടാ...ഡാ...നിന്നോടാ ചോദിച്ചെ?...
കുട്ടി : അച്ഛാ...ഇതെനിക്ക് പഠിക്കണം....
അച്ഛന്‍ : എന്ത് ഈ തറ പറേ?ഇതാ നീ പഠിക്കണേ?നീ സിഗരട്ട് വേടിക്കണ്‌ണ്ടോ ?
കുട്ടി : അച്ഛാ...എനിക്ക് പഠിക്കണ്ടേ?
അച്ഛന്‍ ഡാ..നിനകെന്തു പഠിക്കണം?ഈ തറേം പറെയാ..അല്ലാ.. നിനക്കാരാ മലയാള എടുക്കുന്നെ?
കുട്ടി : ഫിലിപ്പ് മാഷ്‌.....
അച്ഛന്‍ : ആണല്ലോ?ഞാന്‍ ഇത് മാഷോട് ചോദിക്കും...നിനക്ക് ഈ തറ പറ പഠിപ്പിച്ചു തന്നത് ഫിലിപ്പ് മാഷാണല്ലേ ?ഞാന്‍ മാഷോട് ചോദിക്കും?
കുട്ടി : അതെ..അച്ഛാ..മാഷോട് ചോദിച്ചോ?
അച്ഛന്‍ : ആ ...അത് ശരി...ഞാന്‍ മാഷോട് ചോദിക്കട്ടെ...
അച്ഛന്‍:(:(സ്ക്കൂളില്‍ വന്ന് വായനാ ദിനം ഉദ്ഘാടനം ചെയ്യുന്ന ജോസേട്ടനോട്)
നോക്കേ?..എന്റെ മോന്‍ പഠിക്കണ കണ്ടാ....(ഹെഡ് മാസ്ട്ടരോട്)മാഷേ എന്താ ഇത്?(ഫിലിപ്പ് മാഷോട്)മാഷേ...മാഷല്ലേ എന്റെ മോനെ മലയാളം പഠിപ്പിക്കണേ?എന്റെ ചെക്കന്‍ വായിക്കണ കേട്ടാ?എന്താ മാഷേ ഇത്?
ഫിലിപ്പ് മാഷ്‌: : എന്താ പ്രശ്നം...ഇയാള് ഒരു കാര്യം ചെയ്യ് ...മോന്‍ വായിക്കുന്നത് മുഴുവന്‍ കേള്‍ക്കു....എന്നിട്ട് നമുക്ക് സംസാരിക്കാം....
അച്ഛന്‍ : ഡാ...നീയത് മുഴുവന്‍ വായിച്ചെ?....കേള്‍ക്കട്ടെ....
കുട്ടി : ഞാന്‍ വായിക്കട്ടെ....
(ചുറ്റിനടന്നു വായിക്കുന്നു)
അമ്പത്തൊന്നക്ഷര മുറ്റത്തൊരു തറ വച്ചു.
തറയുടെ നെടുകെ ഒരു പറ വച്ചു.
തറയും പറയും തറയിലെ പറയും
എന്നില്‍ തറ പണിതു.
അടിത്തറ പണിതു
തറയില്‍ നിന്നും  തറകളോട് ഞാന്‍  പറഞ്ഞു
ഒരു പറ പറഞ്ഞു.
അച്ഛന്‍ : ഡാ..ഇത് ആര് എഴുതിയതാ ....
കുട്ടി : ഞാന്‍....
അച്ഛന്‍ : ഡാ..നീയോ?എന്റെ മോന്‍ ഇങ്ങനെ എഴുതിയോ?എന്റെ മോനെ.....നീ പഠിച്ചോ?....ട്ടാ...
കുട്ടി : ശരി അച്ഛാ...
അച്ഛന്‍ : എന്താ മോനെ നിന്റെ സ്ക്കൊളില് ഒരു പരിപാടി?
കുട്ടി  : അത് അച്ഛ...ഇന്ന് വായന ദിനം ഉദ്ഘാടനമാ.....ഈ പരിപാടിക്ക് വേണ്ടിയാ ഞാനീ വരികള്‍ എഴുതിയെ
അച്ഛന്‍ : എന്റെ കുട്ടാ...നീ നല്ലോനാ..ട്ടാ..ഞാന്‍ ഇവിടെ നിന്നോട്ടെ?
കുട്ടി : അച്ഛന്‍ നിന്നോ....


(രചന:ഫിലിപ്പ്.പി.കെ ,മലയാളം അദ്ധ്യാപകന്‍ , ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ ,തൃശൂര്‍ സംവിധാനം:യദു കൃഷണ.പത്തു ഇ )
(നാടകം വീഡിയോ ലഭിച്ചില്ല..ക്യാമറ തറയായിരുന്നു...)

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

തറ പറ ഇഷ്ടപ്പെട്ടു

Sujeesh Ramakrishnan പറഞ്ഞു...

kollam.....:)

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്