കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

"പുഴയ്ക്കു തെളിയാതിരിക്കാനാവില്ലെന്നു" ബുദ്ധന്‍ !




നദിക്കരയില്‍ നിന്നും മടങ്ങിയ ശിഷ്യന്‍ -
"ജലം കലങ്ങിയിരിക്കുന്നു 
ഒരല് പമകലെ നിന്നും കണ്ടെത്താം ഗുരോ" - 

"കാത്തിരിക്കുക - പുഴയ്ക്കു തെളിയാതിരിക്കാനാവില്ലെന്നു" ബുദ്ധന്‍ !
ഇത് കേട്ട കഥ ....

*** ***
പ്രകൃതി നീ ശാന്ത സുന്ദരിയായ് ഒഴുകി ക്കൊണ്ടിരുന്നു ...
പക്ഷെ ഞങ്ങള്‍ അനുസ്യൂതം കലങ്ങിക്കൊണ്ടേയിരുന്നു ..
ജാതി മാറി , നിറം മാറി , അതിരുകള്‍ക്കിരുവശത്ത് നിന്നും-
മാറി മാറി ചോരയൊഴുക്കിയിട്ടും  -  പരസ്പരം -
മക്കളെക്കൊന്നു മാംസം തള്ളിയിട്ടും ---

കരഞ്ഞീല നീ പക്ഷെ !

പാല്‍ അമൃത് ചുരത്തും നിന്‍ സ്തനം --
ആസക്തി പൂണ്ടു തുരന്ന് ചോര വാറ്റിയെടുത്തിട്ടും -

കരഞ്ഞീല നീ പക്ഷെ !

നീണ്ടിട തൂര്‍ന്ന വാര്‍മുടി കെട്ടില്‍
നിന്നുയരുന്ന ഔഷധ സുഗന്ധം-മറന്നു-
മുറിച്ചു മാറ്റിയും പിഴുതെടുത്തും ---
മുടിക്കെട്ടില്‍ നീയൊളിപ്പിച്ച
മുത്തിനും വൈഡൂര്യത്തിനും
ആര്‍ത്തി പൂണ്ടു മാന്തി പോളിച്ചിട്ടും--

കരഞ്ഞീല നീ പക്ഷെ !

പക്ഷെ ഇനി എത്ര നാള്‍ ?
ഇനിയെത്ര നാള്‍ ബാക്കി
നിനക്കിവിടെ സഹി കെടുമ്പോള്‍
വരുന്നോരപസ്മാരത്തിന്റെ
താപമറിയാന്‍???
ചുടല നൃത്തത്തിന്‍
താള മറിയാന്‍ ? ??



സുരേഷ് മേനോന്‍ ,
പൂര്‍വ്വ വിദ്യാര്‍ഥി,
ദീപ്തി ഹൈസ്ക്കോല്‍ താലോര്‍ ,തൃശൂര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്